Back
Home » ലയം
രാശി പ്രകാരം 2018 നവംബര്‍ 5 തിങ്കളാഴ്ച
Boldsky | 5th Nov, 2018 04:10 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവെ കുറഞ്ഞ ആത്മവിശ്വാസവും മൂഡോഫുമെല്ലാം അനുഭവപ്പെടുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ സ്പിരിച്വാലിറ്റിയിലേയ്ക്കു തിരിയുന്ന ദിവസവും. ധ്യാനം പോലുള്ളവ ഗുണം ചെയ്യും.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം വിജയമുണ്ടാകുന്ന ദിവസമാണ്. ഇത് മീറ്റിംഗുകളിലാണെങ്കിലും ഔട്ടിംഗിലാണെങ്കിലും. നിങ്ങളുടെ ശാന്തപ്രകൃതം സമ്മര്‍ദങ്ങളിലും നിങ്ങള്‍ക്കു തുണയായി നില്‍ക്കും.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം അസാധാരണായ വെല്ലുവിളികളുള്ള ദിവസമാണ്. നിങ്ങളുടെ പുതിയ തന്ത്രങ്ങളും ചിന്തകളുമെല്ലാം പൊസറ്റീവ് റിസല്‍ട്ടുണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ക്കു ചുറ്റുമുള്ളവരുമായി തര്‍ക്കങ്ങള്‍ക്കു നില്‍ക്കാതിരിയ്ക്കുക. കൂള്‍ ആയി ഇരിയ്ക്കുക.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പ്രതീക്ഷിയ്ക്കാത്ത മാറ്റങ്ങള്‍ വരുന്ന ദിവസമാണ്. കുടുംബത്തേയും കൂട്ടുകാരേയും സന്തോഷിപ്പിയ്ക്കാന്‍ ധാരാളം പണം ചെലവാക്കുന്ന ദിവസം. നാം പണമുണ്ടാക്കുന്നത് പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയാണെന്ന ചിന്തയാണ് കാരണം.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം അത്ര സുഖകരമായ ദിവസമാകില്ല. ഒന്നും ശരിയാകില്ലെന്ന തോന്നല്‍ മുന്നില്‍ നില്‍ക്കുന്ന ദിവസം. ഊര്‍ജം തിരിച്ചു പിടിയ്ക്കാനും ചിട്ടയോടെ നീങ്ങാനും നിങ്ങള്‍ ശ്രമിയ്ക്കും. ഈ അനിശ്ചിതത്വം അല്‍പ ദിവസങ്ങള്‍ തുടരുകയും ചെയ്യും.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് നിങ്ങള്‍ ആത്മപരിശോധന നടത്തുന്ന ദിവസമാണ്. മനസിന്റെ ഉള്ളില്‍ നിന്നു തന്നെ ശാന്തി തേടാന്‍ ശ്രമിയ്ക്കുക. ശാന്തമായി നിങ്ങളിലെ കഴിവുകള്‍ കണ്ടെത്തുവാന്‍ ശ്രമിയ്ക്കുക. വൈകീട്ടോടെ സഹായം ആവശ്യമുള്ള ആരെയെങ്കിലും സഹായിക്കുവാനും സാധിയ്ക്കും.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിയ്ക്കുന്നതാണ് നല്ലത്. ഇതില്‍ ഫലപ്രാപ്തിയുണ്ടാകില്ല. ഇത് നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കുകയും ചെയ്യും.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക മറ്റുള്ളവര്‍ നിങ്ങളെ കാണുന്ന കാഴ്ചപ്പാട് മാറ്റാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ഐഡിയകളും കാഴ്ചപ്പാടുകളും മറ്റുള്ളവര്‍ അംഗീകരിയ്ക്കുന്ന ദിവസം. എന്നാല്‍ വിജയത്തിനും ഒരു കടിഞ്ഞാണ്‍ കയ്യില്‍ കരുതുക തന്നെ വേണം.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം നീണ്ട മീറ്റിംഗുകള്‍ ഉണ്ടാകും. കൂടെ ജോലി ചെയ്യുന്നവരുടെ നിര്‍ദേശങ്ങള്‍ ജോലിയില്‍ സ്വീകരിയ്ക്കും. ഇതെല്ലാം പ്രവൃത്തിയില്‍ വരുത്തുന്നതു ഫലമുണ്ടാക്കിത്തരും.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സ്വപ്‌നങ്ങളിലെ പങ്കാളി യാഥാര്‍ത്ഥ്യമാകുന്ന ദിവസമാണ്. ഒരുമിച്ച് ഭാവിയെക്കുറിച്ചു പ്ലാന്‍ ചെയ്യുന്ന ദിവസം. പങ്കാളിയില്‍ നിന്നും സ്‌നേഹവും കരുതലും ലഭിയ്ക്കുന്ന ദിവസം.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കും മുന്‍പു നിങ്ങളുടെ ജോലി ചെയ്തു തീര്‍ക്കുന്നതാണ് നല്ലത്. കൂടെയുളളവര്‍ ജോലി ചെയ്തു തീര്ക്കാതെ വെറുതേ ഒഴിവുകഴിവുകള്‍ പറയുന്ന ദിവസം.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ഒരു ടീമിനൊപ്പം ചേര്‍ന്നു ജോലി പൂര്‍ത്തീകരിയ്ക്കുന്ന ദിവസം. ഇതില്‍ നിങ്ങളുടെ പങ്ക് നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്ന, ഇതിനു ഫലം ലഭിയ്ക്കുന്ന ദിവസം. തൊടുന്നതെല്ലാം പൊന്നാകുന്ന ദിവസമെന്നു വേണം, പറയാന്‍.
ഓരോ ദിവസവും നല്ലതു വരണം എന്നാകും, നാം ആഗ്രഹിയ്ക്കുക. എന്നാല്‍ എന്നും അങ്ങനെ ആകണമെന്നില്ല. ചില ദിനങ്ങള്‍ അനുകൂലമാകും, ചിലത് പ്രതികൂലവും. ഇതിന് പല കാരണങ്ങളുമുണ്ടാകും. നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.

ഗ്രഹ സ്വാധീനം നമ്മെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. ഇതനുസരിച്ച് നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടാകും. ഇത് മാറി മാറി വരികയും ചെയ്യും. ഒരു ദിവസം രാശി നല്ലതല്ലെങ്കില്‍ അടുത്ത ദിവസം നല്ലതാകുകയും ചെയ്യും. രാശിയും ഗ്രഹങ്ങളുമെല്ലാം കൂടെ നില്‍ക്കണം, ഒപ്പം നമ്മുടെ പങ്കും.

രാശി പ്രകാരം 2018 നവംബര്‍ 5 തിങ്കളാഴ്ച നിങ്ങള്‍ക്ക് നല്ല ദിവസമാണോ എന്നറിയൂ.