Back
Home » ലയം
ദീപാവലിയ്ക്ക് ഈ ചിട്ടയെങ്കില്‍ ധനവും ഐശ്വര്യവും
Boldsky | 5th Nov, 2018 02:43 PM
 • ദീപാവലിയ്ക്കു മുന്‍പ്

  ദീപാവലിയ്ക്കു മുന്‍പ് വീടു വൃത്തിയാക്കേണ്ടത് അത്യാവശ്യം. ആവശ്യമില്ലാത്തതായ സാധനങ്ങള്‍ പുറന്തള്ളുക. വീടും പരിസരങ്ങളും വൃത്തിയാക്കുക. വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയാന്‍ ഇത് അത്യാവശ്യമാണ്.


 • സമ്പദ് ദേവതയുടെ സ്ഥാനം

  സമ്പദ് ദേവതയുടെ സ്ഥാനം വടക്കേ കോണിലാണെന്നു പയാം. ലക്ഷ്മീദേവിയുടെ വിഗ്രഹം വച്ചുള്ള ലോക്കറോ അലമാരയോ ഇവിടെ ഇടുന്നത് നല്ലതാണ്.ചുവപ്പു കാലടികള്‍ പൂജാറൂമിലും വീടിനുമെല്ലാം പതിയ്ക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മീദേവിയുടെ ആഗമനത്തെ സൂചിപ്പിയ്ക്കുന്നു.


 • നാലു ദേവതകളേയും പ്രാര്‍ത്ഥിക്കുന്നയാള്‍

  നാലു ദേവതകളേയും പ്രാര്‍ത്ഥിക്കുന്നയാള്‍ വടക്കു കിഴക്കോ, വടക്ക്, കിഴക്ക് ദിശകളിലേക്കോ തിരിഞ്ഞു നിന്നു പ്രാര്‍്ത്ഥിയ്ക്കുന്ന വിധത്തില്‍ സ്ഥാപിയ്ക്കണം.വീടിന്റെ പ്രധാന വാതിലിനു മുന്‍പ് മാവിലകളും തോരണങ്ങളും കൊണ്ട് അലങ്കരിയ്ക്കുക. ഇത് ഈശ്വരാനുഗ്രഹം ലഭിയ്ക്കാന്‍ പ്രധാനമാണ്.


 • സ്വാസ്തിക് ചിഹ്നം

  സ്വാസ്തിക് ചിഹ്നം വീടിനു മുന്നില്‍ തൂക്കിയിടുന്നതും ഇത് പൂമുഖത്തു വരയ്ക്കുന്നതുമെല്ലാം ദീപാവലി ഐശ്വര്യത്തിനു സഹായിക്കുന്നു. ഇത് വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരികയും ദീപാവലിക്ക് മാത്രമല്ല വര്‍ഷം മുഴുവന്‍ വീട്ടില്‍ സന്തോഷം നിറഞ്ഞുനില്‍ക്കാനിടയാക്കുകയും ചെയ്യും.


 • ദീപാവലിയ്ക്കു കോലമിടുന്നതും

  ദീപാവലിയ്ക്കു കോലമിടുന്നതും നല്ലതാണ്. ഇത് ഐശ്വര്യ ദേവതയെ വീട്ടിലേയ്ക്കു സ്വാഗതം ചെയ്യാന്‍ സഹായിക്കുന്നു. വീട്ടിലെ അംഗങ്ങള്‍ക്ക് ആയുരാരോഗ്യവും സമ്പദ്‌സമൃദ്ധിയും നല്‍കുന്ന ഈ ശീലം തുടരുന്നത് ഗുണകരമാണ്. കോലമിടുമ്പോള്‍ പച്ച, നീല, വെള്ള, റോസ് പോലുള്ള ആകര്‍ഷകമായ നിറങ്ങള്‍ ഉപയോഗിക്കാം. തവിട്ട്, കറുപ്പ് തുടങ്ങിയ ഇരുണ്ട നിറങ്ങളുപയോഗിക്കാതിരിക്കുക.


 • ലക്ഷ്മിപൂജ

  ദീപാവലി ദിനത്തില്‍ പൂജയോടെയാണ് അന്നത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. വാസ്തുപ്രകാരം ലക്ഷ്മിപൂജ നടത്തേണ്ടത് വീടിന്റെ ഉത്തരഭാഗത്താണ്. ഇത് വീട്ടില്‍ സമ്പദ്‌സമൃദ്ധി കൊണ്ടുവരുന്നു.വീടിന്റെ വടക്കുസ്ഥാനമാണ് കുബേരസ്ഥാനമായി പറയുന്നത്. ലക്ഷ്മിദേവിയും വിഗ്രഹമോ ഫോട്ടോയോ ഇവിടെ വയ്ക്കുന്നത് നന്നായിരിക്കും. ശാസ്ത്രമനുസരിച്ച് ലക്ഷ്മിയുടെ വലതുഭാഗത്ത് ഗണേശവിഗ്രഹവും ഇടതുവശത്ത് സരസ്വതീദേവിയുടെ രൂപവും വയ്ക്കാം.പൂജാമുറി വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടതും അത്യാവശ്യം,കഴിവതും രണ്ടുനേരവും വൃത്തിയാക്കുക.


 • വീട് ശുദ്ധികരിക്കാൻ

  വീട് ശുദ്ധികരിക്കാൻ എല്ലാ മുറികളിലും ഗംഗാജലം തളിക്കുക ഇട്ടു വീട്ടിലെ എല്ലാ അശുദ്ധികളും മാറ്റും .മാത്രമല്ല നല്ല ഊർജം പ്രദാനം ചെയ്യുകയും ചെയ്യും.പൂജാമുറിയിൽ നല്ല ചുമന്ന തുണി വിരിച്ചു പൂജാദ്രവ്യങ്ങൾ ഗണപതിയുടെയും ,ദേവീയുടെയും മുൻപിൽ സമർപ്പിക്കുക. പല തവണ ദേവീമന്ത്രം ഉരുവിട്ട ശേഷം വിഘ്നശാന്തിക്കായി ഗണപതിയേയും ,ധനാഗമനത്തിന് ദേവിയെയും പ്രാർത്ഥിക്കുക


 • ഉപ്പു വെള്ളം

  ദീപാവലി ദിവസം വീട്ടിലെ നെഗറ്റീവ് ഊര്‍ജം ചെലവാക്കാന്‍ ഉപ്പു വെള്ളം വീട്ടില്‍ തളിയ്ക്കുന്നത് ഏറെ നല്ലതാണ്. വീട്ടിലെ ഏതെങ്കിലും മൂലയില്‍ ഉപ്പ് നിറച്ച ഒരു കോപ്പ സൂക്ഷിക്കുന്നതും നല്ലതാണ്.ഉപ്പ് നെഗറ്റീവ് ഊര്‍ജം കളയുന്ന ഒന്നുകൂടിയാണ്. സാമ്പ്രാണി പുകയ്ക്കുന്നതു നന്നായിരിക്കും. വീട്ടിലുള്ള നെഗറ്റീവ് ഊര്‍ജം പുറത്തുവിടാന്‍ ഇത് സഹായിക്കും. ഇതുപോലെ വീട്ടില്‍ എല്ലായിടത്തും ഉപ്പുവെള്ളം തളിയ്ക്കുന്നതും നല്ലതു തന്നെ. ഇതും നെഗറ്റീവ് എനര്‍ജി കളയാന്‍ സഹായിക്കും.


 • പ്രധാനവാതില്‍

  ദീപാവലി ദിവസം വീടിന്റെ പ്രധാനവാതില്‍ പൂര്‍ണ്ണമായും അടച്ചിടരുത്. വാസ്തുശാസ്ത്രപ്രകാരം പ്രധാനവാതില്‍ ജീവിതത്തിലെ അവസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാതില്‍ തുറന്നിട്ട നിലയിലായിരിക്കണം. ഇത് ലക്ഷ്മിദേവിയെ നിങ്ങള്‍ വീട്ടിലേക്ക് സ്വാഗതം ചെയ്യാനാഗ്രഹിക്കുന്നു എന്നതിനുള്ള സൂചനയാണ്.


 • ദീപാവലി ദിനത്തില്‍

  ദീപാവലി ദിനത്തില്‍ ദീപങ്ങള്‍ തെളിയിച്ച്‌ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ഉരുവിടുന്നത് വീടിനും കുടുംബാംഗങ്ങള്‍ക്കും ഗുണകരമാണ്. ഈ മന്ത്രം പല ആവര്‍ത്തിയായി ഉരുവിടേണ്ടതുണ്ട്.


 • ദീപാവലിയുടെ രണ്ടാം ദിവസം

  ദീപാവലിയുടെ രണ്ടാം ദിവസം കാളി ചൗദഷ് അഥവാ കാളി പൂജാദിവസമാണ്. വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ അനുയോജ്യമായ ദിവസമാണ് ഇത്. ഈ ദിവസം കാളി ദേവിയേയോ ഹനുമാനേയോ പൂജിക്കണം. ഇത് വീടിനുള്ളിലെ നെഗറ്റീവിനെ ഇല്ലാതാക്കി സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരാനാകും.രാവിലെ തന്നെ ചടങ്ങുകള്‍ ചെയ്യുന്നതാണ് ഏറ്റവും പ്രധാനമെന്നു പറയാം. ഇതുപോലെ പാവങ്ങള്‍ക്കു ദാനം നല്‍കുന്നതും ദീപാവലി ദിവസം നല്ലതാണെന്നു വേണം, പറയാന്‍. മധുരത്തോടെ വേണം, ദീപാവലി ആഘോഷിയ്ക്കാന്‍
ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. തിന്മയ്ക്കു മേല്‍ നന്മയുടെ വിജയത്തിന്റെ, ഇരുട്ടിനു മേല്‍ വെളിച്ചത്തിന്റെ വിജയത്തിന്റെ ഉത്സവം. പ്രകാശം തെളിയിക്കുന്ന, പകരുന്ന, പടര്‍ത്തുന്ന ആയിരത്തിരികളുടെ ഉത്സവം. ഐശ്വര്യവും വെളിച്ചവും നിറയ്ക്കുന്ന ആഘോഷം.

ദീപാവലിയ്ക്കും ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകാന്‍ വാസ്തു പ്രകാരം ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. നമുക്കു ധനവും ഉയര്‍ച്ചയുമെല്ലാം നല്‍കുന്ന, ലക്ഷ്മീ പ്രീതി കൊണ്ടു വരുന്ന ചില വാസ്തു ടിപസ്.

ദീപാവലിയ്ക്ക് ഐശ്വര്യവും ധനവും കൊണ്ടു വരാന്‍ ചെയ്യേണ്ട വാസ്തു ടിപ്‌സിനെ കുറിച്ചറിയൂ,