Back
Home » ലയം
2018 നവംബര്‍ 6 ചൊവ്വാഴ്ചത്തെ രാശി ഫലം അറിയൂ
Boldsky | 6th Nov, 2018 01:30 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ഏതെങ്കിലും പ്രശ്‌നം അലട്ടുന്ന ദിവസമാകും. ഇതു കൊണ്ടു തന്നെ ദിവസത്തിന്റെ ഭൂരിഭാഗവും നിങ്ങള്‍ ശ്രദ്ധാലുവുമാകും. വൈകീട്ടോടെ പാര്‍ട്ടി ചെയ്യാനുള്ള സാധ്യതകളുണ്ട്.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം സാഹിത്യ കലാ കാര്യങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദിവസവമാണ്. സൈക്കോളജി, സ്പിരിച്വാലിറ്റി സംബന്ധമായ ചിന്തകളുണ്ടാകും. വൈകീട്ടോടെ പ്രാര്‍ത്ഥനാലയം സന്ദര്‍ശിയ്ക്കാന്‍ സാധ്യത.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം എല്ലാ തിരക്കുകളില്‍ നിന്നുമകന്നു നിങ്ങളിലേയ്ക്കു തന്നെ പിന്‍വലിഞ്ഞ് നിങ്ങളുടെ ഇഷ്ടങ്ങള്‍ പിന്‍തുടരാനുള്ള ദിവസമാണ്. വൈകീട്ടോടെ ഒരു സ്‌പെഷല്‍ ആളോടു കൂടി സമയം ചെലവഴിയ്ക്കും.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ മടിയുള്ളൊരു ദിവസമാകും. എന്നാല്‍ അല്‍പം കഴിഞ്ഞ് ജോലികള്‍ സമയമപഹരിയ്ക്കും. ആരോഗ്യകാര്യത്തില്‍, പ്രത്യേകിച്ചും വയറിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും പിന്‍തുടരുന്ന ദിവസമാകും. ഇതിനായി കഠിനാധ്വാനം ചെയ്യുന്ന ദിവസം. കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ദിവസം. കൂട്ടുകാര്‍ക്കൊപ്പം ഡിന്നറിനു പോകാനും ഇതിനു വേണ്ടി ചെലവാക്കാനും തയ്യാറുള്ള ദിവസം.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ജോലിപരമായ ഏറെ നല്ല ദിവസമാകും. നിങ്ങളുടെ ഐഡിയകള്‍ മേലധികാരികളുമായി ചര്‍ച്ച ചെയ്യുന്ന, അതിന് സമ്മതം നേടുന്ന ദിവസം. വൈകീട്ടോടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം കൂടപ്പിറപ്പുകളുമായി സ്വത്തു തര്‍ക്കത്തിനു സാധ്യതകളുണ്ട്. കുടുംബക്കാര്‍ ആരെങ്കിലും കാരണമുണ്ടായ സാമ്പത്തിക നഷ്ടം തീരുന്ന ദിവസം. പണമാണോ ബന്ധങ്ങളോ വലുതെന്നു ചിന്തിയ്ക്കാനുള്ള ദിവസം.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നത്തെ ദിവസം ചുറ്റുപാടുമുള്ളവരുമായി നല്ല ബന്ധങ്ങളിലൂടെ സന്തോഷം നേടുന്ന ദിവസം. പ്രിയപ്പെട്ടവരുമായി സമയം ചെലവാക്കും. പൊതുവേ നല്ല ദിവസമെന്നു വേണം, പറയാന്‍..


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായി ഉയര്‍ച്ചയുണ്ടാകും. വൈകീട്ടോടെ പ്രൊഫഷണലിസം ഉയരങ്ങളിലെത്തും. പുതിയ പ്രൊഡക്ടുകള്‍ മാര്‍ക്കറ്റില്‍ ഇറക്കാനുള്ള സാധ്യതയുണ്ടാകും.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം ബാക്കി വച്ചിരിയ്ക്കുന്ന ജോലിയില്‍ ചെയ്തു തീര്‍ക്കുന്ന ദിവസമാണ്. ശരിയായ വഴിയിലൂടെ കൃത്യമായ പ്ലാനിംഗിലൂടെ കാര്യങ്ങളിലേയ്‌ക്കെത്താന്‍ ശ്രമിയ്ക്കുന്ന ദിവസം.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവിററിയും സംഗീതവുമെല്ലാം മുന്‍പിട്ടു നില്‍ക്കുന്ന ദിവസം. സംഗീതം നിങ്ങളുടെ വികാരങ്ങള്‍ക്ക് പുതു തുടക്കം നല്‍കും. വൈകീട്ടോടെ ചില ചില്ലറ പ്രശ്‌നങ്ങള്‍ മൂഡോഫാക്കാന്‍ സാധ്യത.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം ആലോചിച്ചുറപ്പിച്ചു മാത്രം തീരുമാനമെടുക്കേണ്ട ദിവസം. ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് ദീര്‍ഘ കാലത്തെ ഫലങ്ങളുണ്ടാകും. ചില കാര്യങ്ങൡ ഒത്തുതീര്‍പ്പു വേണ്ടി വന്നേക്കും.
രാശി പ്രകാരം ഓരോ ദിവസത്തേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറഞ്ഞു വരും. ചില ദിവസം ഭാഗ്യം നല്‍കുന്നവ മറ്റു ചില ദിവസം ദോഷമാകും വരുത്തുക.നമ്മുടെ പ്രവൃത്തികള്‍ക്കു പുറമേ ഗ്രഹ സ്വാധീനവും ഇതു വഴി രാശി സ്വാധീനവും പലപ്പോഴും സൗഭാഗ്യത്തിനും മറിച്ചും വഴി വയ്ക്കുന്നു.

ഈ നക്ഷത്രക്കാര്‍ നല്ല ഭര്‍ത്താക്കന്മാര്‍

രാശി പ്രകാരം ഇന്നത്തെ ദിവസം,അതായത് 2018 നവംബര്‍ 6 ചൊവ്വാഴ്ചത്തെ രാശി ഫലം അറിയൂനിങ്ങള്‍ക്കെങ്ങനെ എന്നറിയൂ. ഇന്നത്തെ ദിവസം നിങ്ങള്‍ക്കു ഭാഗ്യമോ നിര്‍ഭാഗ്യമോ സന്തോഷമോ ദുഖമോ എന്നറിയൂ.