Back
Home » യാത്ര
അറിഞ്ഞിരിക്കാൻ വഴിയില്ല..കാശ്മീരിന്റെ ഈ രഹസ്യങ്ങൾ
Native Planet | 6th Nov, 2018 11:02 AM
 • രണ്ടു പതാകകളുള്ള നാട്

  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി രണ്ടു പതാകകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ദേശീയ പകാതയോടൊപ്പം ഇവിടെ സംസ്ഥാന പതാകയും കാലങ്ങളോളം ഉയർത്തിയിരുന്നുവെങ്കിലും ഇപ്പോൾ അത് നിയമം മൂലം മാറ്റിയിട്ടുണ്ട്.


 • രണ്ടു പതാക മാത്രമല്ല, രണ്ടു തലസ്ഥാനവും

  പതാകയിൽ മാത്രം കാശ്മീരിന്റെ പ്രത്യേകത തീർന്നു എന്നു വിചാരിച്ചാൽ തെറ്റി. രണ്ട് തലസ്ഥാനങ്ങളും ജമ്മു കാശ്മീരിനുണ്ട്. ശ്രീനഗർ ഇവിടുത്തെ വേനൽക്കാല തലസ്ഥാനവും ജമ്മു ശീതകാല തലസ്ഥാനവുമായാണ് ഭരണം നടക്കുന്നത്.


 • ഗുലാബി ചായ് ഷാ

  കാശ്മീരിലെത്തുമ്പോൾ രുചിച്ചിരിക്കേണ്ട പ്രധാന പാനീയമാണ് ഗുലാബി ചായ് ഷാ. ഷീർ ചായ് എന്നും അറിയപ്പെടുന്ന ഇത് ഇവിടുത്തെ പരമ്പരാഗത വിഭവം കൂടിയാണ്. പിങ്ക് കലർന്ന നിറത്തിൽ ലഭിക്കുന്ന ഇതിന് ഉപ്പോടു കൂടിയ രുചിയാണുള്ളത്.

  PC:Kmrhistory


 • പ്രകൃതിയോടൊന്നിച്ച ആത്മീയത

  പ്രകൃതിയെ മാറ്റി നിർത്തിയുള്ള ആത്മീയത ചുവടു പിടിക്കുമ്പോൾ ഇവിടുത്തെ അമർനാഥിൽ അങ്ങനെയല്ല കാര്യങ്ങൾ. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് മഞ്ഞിൽ വളരുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. ഏകദേശം അയ്യായിരത്തോളം വർഷം പഴക്കം ഇതിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

  അമരത്വത്തിന്റെ നാഥനെ കാണാൻ ഹിമലിംഗ സന്നിധിയിലേക്കൊരു യാത്ര

  PC:Gktambe


 • ഇസ്ലാം സന്യാസി കണ്ടെത്തിയ ഹൈന്ദവ തീർഥാടന കേന്ദ്രം

  അമർനാഥ് ഗുഹയെക്കുറിച്ച് സഞ്ചാരികൾക്ക് അത്രയൊന്നും വിവരങ്ങൾ ഇപ്പോളും ലഭ്യമല്ല. എന്നാൽ ലഭ്യമായിട്ടുള്ള കാര്യങ്ങളിൽ ഏറ്റവും അതിശയിപ്പിക്കുന്നത് അത് കണ്ടെത്തിയത് ഒരു ഇസ്ലാം ആട്ടിടയനാണ് എന്നതാണ്.

  PC:Gktambe


 • ലോകത്തിലെ ഏറ്റവും തണുപ്പേറിയ ഇടം ‌

  ആർട്ടിക്കിനേക്കാളും തണുപ്പേറിയ ഒരു നാട് നമ്മുടെ നാട്ടിലുണ്ട്. അത് കാശ്മീരിലെ ദ്രാസാണ്. മൈനസ് 60 ഡിഗ്രിയിലധികം തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്.

  PC:taNvir kohil


 • പ്രത്യേക ഭരണഘടന

  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പല പ്രത്യേകതകളും ജമ്മുവിനുണ്ട്. ഇന്ത്യയിൽ സ്വന്തമായി ഭരണഘടനയുള്ള ഏക സംസ്ഥാനം ജമ്മു കാശ്മീരാണ്.


 • ഒഴുകുന്ന പോസ്റ്റ് ഓഫീസ്

  ഇന്ത്യയിലെ വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന ഒരേയൊരു പോസ്റ്റ് ഓഫീസാണുള്ളത്. അത് കാശ്മീരിലെ ദാൽ തടാകത്തിൽ സ്ഥിതി ചെയ്യുന്ന ഫ്ലോട്ടിങ്ങ് പോസ്റ്റ് ഓഫീസാണ്. കാശ്മീരിലെ ടൂറിസത്തിന് വളർച്ച ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.


 • മുഗൾ രാജാക്കൻമാരുടെ ഇഷ്ടയിടം

  മുഗൾ രാജാക്കൻമാരിലെ പ്രധാനിയായിരുന്ന ജഹാംഗീറിന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ഇവിടം. തന്റെ ഭരണകാലത്ത് 13 തവണ അദ്ദേഹം ഇവിടം സന്ദർശിച്ചിട്ടുണ്ട്.


 • മൂന്നു അന്താരാഷ്ട്ര അതിർത്തികൾ

  ലോകത്തിലെ തന്നെ ഏറ്റവും സംഘർഷ സാധ്യതയുള്ള അതിർത്തികൾ പങ്കിടുന്ന സംസ്ഥാനമാണ് കാശ്മീർ. ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എന്നീ രാജ്യങ്ങളാണ് കാശ്മീരിന്റെ അതിർത്തികൾ.


 • ബേതബ് വാലി

  കാശ്മീരിൽ ഏറ്റവും അധികം സിനിമകൾ ചിത്രീകരിച്ച ഇടങ്ങളിലൊന്നാണ് ഇവിടുത്തെ ബേതബ് വാലി. പഹൽഗാമിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിനു പേരു ലഭിച്ചതു തന്നെ ബേതബ് എന്ന സിനിമ ഇവിടെ ചിത്രീകരിക്കുക വഴിയാണ്.

  PC:Narender9


 • ഒരു കോടിയിലധികം വിശ്വാസികൾ എത്തുന്ന തീർഥാടന കേന്ദ്രം

  ഇന്ത്യയിലെ തന്നെ ഏറ്റവും അധികം വിശ്വാസികൾ എത്തിച്ചേരുന്ന തീർഥാടന കേന്ദ്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത് കാശ്മീരിലാണ്. ഇവിടുത്തെ വൈഷ്ണവോ ദേവി ഗുഹയിലേക്കാണ് തീര്‍ഥാടകർ എത്തുന്നത്.

  രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന വൈഷ്ണവോ ദേവി ഗുഹ

  PC:Raju hardoi


 • സ്കീയിങ്ങിന് ഗുൽമാർഗ്

  ജമ്മു കാശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ഗുൽമാർഗ്. സ്കീയിങ്ങ് എന്ന മഞ്ഞു വിനോദത്തിന് ഏറെ പ്രശസ്തമാണ് ഇവിടം. പാർവ്വതി ദേവിയോടുള്ള ബഹുമാനം കൊണ്ട് ഇവിടുത്തെ ആട്ടിടയർ ഗുരിമാർഗ് എന്നാണ് ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്.


 • ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം

  വടക്ക് ടിബറ്റ് കിഴക്ക് ഭൂട്ടാൻ, പടിഞ്ഞാറ് നേപ്പാൾ കിഴക്ക് പശ്ചിബംഗാൾ...അങ്ങനെ തികച്ചും വ്യത്യാസ്തമായ സംസ്കാരങ്ങൾക്കിടയിൽ, ഒന്നിലധികം രാജ്യാന്തര അതിർത്തികൾ പങ്കിടുന്ന സിക്കിം ഇപ്പോൾ മറ്റൊരു അംഗീകാരത്തിന്റെ കൂടി നിറവിലാണ്. സിക്കിമിലെ ആദ്യത്തെയും ഇന്ത്യയിലെ നൂറാമത്തെയും വിമാനത്താവളം ഇനിയെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഞ്ച് വിമാനത്താവളങ്ങളിൽ ഒന്നായ സിക്കിമിലെ പാക്യോങ് എയ്ർപോർട്ടിന്റെ വിശേഷങ്ങളിലേക്ക്...

  ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഇതാ ഇവിടെ!!


 • ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ കഥ ഇങ്ങനെ!!

  എല്ലാ തരത്തിലുമുള്ള സഞ്ചാരികളെയും ഒരുമിച്ച് എത്തിക്കുന്ന ഇടമാണ് ഒഡീഷയിലെ സാംബൽപൂർ. ഗോത്രവർഗ്ഗങ്ങളുടെ സംസ്കാരവും പ്രകൃതി സൗന്ദര്യവും ഒക്കെ ചേരുന്ന ഈ നാട് എത്ര തവണ വന്നാലും സഞ്ചാരികൾക്ക് തീരെ മടുക്കാത്ത ഇടമാണ്. സാംബൽപൂരിന്റെ വിശേഷങ്ങളിലേക്ക്...

  പശുവിനെ ദൈവമല്ലാതെ വെറും വന്യമൃഗമായി മാത്രം കാണുന്ന നാട്!!
ഒരു ചെറിയ വെടിമുഴക്കത്തിൻറെ അകമ്പടിയില്ലാതെ ഓർമ്മിക്കുവാൻ സാധിക്കില്ലെങ്കിലും ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കാശ്മീരാണ്. മഞ്ഞുമലകളും തടാകങ്ങളും പർവ്വത നിരകളും എല്ലാം ചേർന്ന് കണ്ണിനു വിരുന്നൊരുക്കുന്ന ഇവിടം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ കനത്ത നഷ്ടം തന്നെയായിരിക്കും. ശ്രീനഗറും ദാൽ തടാകവും ലേയും ലഡാക്കും കാർഗിലും ഒക്കെയായി മനസ്സിൽ കയറിപ്പറ്റിയ കാശ്മീർ ഇന്നും ഒളിപ്പിച്ചിരിക്കുന്ന കുറച്ച് വിസ്മയങ്ങളുണ്ട്. സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാശ്മീരിന്റെ വിശേഷങ്ങളിലേക്ക്...