Back
Home » ഇന്റർവ്യൂ
അഭിനയജീവിതത്തിലെ എറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കുപ്രസിദ്ധ പയ്യനിലേത്! തുറന്ന് പറഞ്ഞ് നിമിഷ
Oneindia | 6th Nov, 2018 03:53 PM
 • നിമിഷ പറഞ്ഞത്

  തന്റെ അഭിനയ ജീവിതത്തിലെ എറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ചിത്രത്തിലേതെന്നാണ് നിമിഷ സജയന്‍ പറയുന്നത്. ചിത്രത്തില്‍ ഹന്ന എന്ന വക്കീല്‍ വേഷത്തിലാണ് താന്‍ എത്തുന്നതെന്നും നടി പറയുന്നു. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന എറ്റവും പ്രാധാന്യമുളള വിഷയങ്ങള്‍ തന്നെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നടി പറഞ്ഞു. കുപ്രസിദ്ധ പയ്യനില്‍ ടൊവിനോ തോമസിന്റെ രണ്ടു നായികമാരില്‍ ഒരാളായാണ് നിമിഷ എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തിലെ മറ്റൊരു നായിക.


 • ചിത്രം ഒരു ഇമോഷണല്‍ ത്രില്ലര്‍

  ചിത്രം ഒരു ഇമോഷണല്‍ ത്രില്ലറാണെന്നും അഭിമുഖത്തില്‍ നിമിഷ പറഞ്ഞിരുന്നു. ടൊവിനോയുടെ അജയന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതേസമയം അജയനെ ചുറ്റിപ്പറ്റിനില്‍ക്കുന്ന കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. തന്റെ അഭിനയജീവിതത്തിലെ എറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം തന്നെയാണ് ചിത്രത്തിലെ ഹന്ന. നെടുമുടി വേണുവിനെ പോലുളള ഒട്ടെറെ അനുഭവ പരിചയമുളള ആളുകളോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും നിമിഷ സജയന്‍ പറഞ്ഞു.


 • ഒരു കുപ്രസിദ്ധ പയ്യന്‍

  അതേസമയം നവംബര്‍ ഒമ്പതിനാണ് ടൊവിനോയുടെ കുപ്രസിദ്ധ പയ്യന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.തലപ്പാവ്,ഒഴിമുറി എന്നീ ചിത്രങ്ങളൊരുക്കിയ മധുപാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇത്തവണയും വ്യത്യസതമാര്‍ന്ന പ്രമേയം പറയുന്ന ഒരു ചിത്രവുമായിട്ടാണ് മധുപാല്‍ എത്തുന്നത്. ജീവന്‍ ജോബ് തോമസാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്.


 • വലിയ താരനിര

  വി സിനിമാസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഔസേപ്പച്ചന്‍ പാട്ടുകളൊരുക്കിയ ചിത്രത്തിന് നൗഷാദ് ഷെരീഫ് ചായാഗ്രഹണവും വി സാജന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിദ്ധിഖ്,ദിലീഷ് പോത്തന്‍, ശരണ്യ പൊന്‍വര്‍ണന്‍,ശ്വേത മേനോന്‍, അലന്‍സിയര്‍ ലോപ്പസ്,സുകന്യ,മാല പാര്‍വ്വതി, സുധീര്‍ കരമന,ബാലു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


 • ട്രെയിലര്‍ നല്‍കിയ ആവേശം

  ചിത്രത്തിന്റെതായി നേരത്തെ ടീസറുകളും ട്രെയിലറുകളും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ സിനിമയുടെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിത്രത്തില്‍ ഒരു പാല്‍ക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായാണ് മധുപാല്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നിമിഷ സജ്ജയന്‍. നായികാ അരങ്ങേറ്റം തന്നെ ഗംഭീരമാക്കികൊണ്ടായിരുന്നു നടി സിനിമയിലേക്കുളള വരവറിയിച്ചിരുന്നത്. ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി എത്തിയ നടി പക്വതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. തൊണ്ടിമുതലിനും ശേഷവും മലയാളത്തില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ നിമിഷ ചെയ്തിരുന്നു.

ഷാരൂഖിന്റെ 'സീറോ' സിഖ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം! സംവിധായകനും നടനുമെതിരെ കേസ്

കുഞ്ചാക്കോ ബോബന്‍ നായകനായ മാംഗല്യം തന്തുനാനേന എന്ന ചിത്രമായിരുന്നു നിമിഷയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. മാംഗല്യം തന്തുനാനേയ്ക്ക് ശേഷം നിമിഷയെത്തുന്നത് ടൊവിനോ തോമസ് ചിത്രത്തിലാണ്,. ടൊവിനോയുടെ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയെക്കുറിച്ചും തന്റെ കഥാപാത്രത്തക്കുറിച്ചും നിമിഷ മനസു തുറന്നിരുന്നു.

മൂന്ന് ഷാജിമാരുടെ കഥയുമായി നാദിര്‍ഷയുടെ വരവ്! മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്

ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!