Back
Home » യാത്ര
പുരാണങ്ങളിലെ കിഷ്കിന്ധയെ കാണാൻ പോകാം അനേഗുണ്ടിയ്ക്ക്
Native Planet | 7th Nov, 2018 02:03 PM
 • പുരാണങ്ങളിലെ കിഷ്കിന്ധ

  രാമായണത്തിലും മറ്റും നിറഞ്ഞു നിൽക്കുന്ന കിശ്കിന്ധ എന്ന വാനര സാമ്രാജ്യമാണ് ഇന്നത്തെ അനേഗുണ്ടി എന്നാണ് വിശ്വാസം.

  PC:Vedadesh


 • രാമായണത്തിലെയും മഹാഭാരതത്തിലെയും കിഷ്കിന്ധ

  മഹാഭാരതത്തിലും രാമായണത്തിലും പല ഇടങ്ങളിലായി കിഷ്കിന്ധ സാമ്രാജ്യത്തെ പ്രതിപാദിക്കുന്നുണ്ട്. പാണ്ഡവൻമാരിലെ സഹദേവൻ ഒരു യാത്രയുടെ ഭാഗമായി ഇവിടെ എത്തിയതും സീതയെ അന്വേഷിച്ചു പോയ രാമൻ ഇവിടെ വാനര രാജാവിനെ കാണാൻ എത്തിയതും ഒക്കെ പുരാണങ്ങളില് കൃത്യമായി പറയുന്നുണ്ട്.

  PC: Unknown


 • അനേഗുണ്ടി എന്നാൽ

  കന്നഡ ഭാഷയിൽ അനേഗുണ്ടി എന്നാൽ ആനകളുടെ കുളം, അല്ലെങ്കിൽ ആനകൾക്കായി കുഴിച്ച കുഴി എന്നൊക്കെയാണ് അർഥം. വിജയനഗര സാമ്രാജ്യത്തിലെ രാജാക്കൻമാരുടെ ആനകളെ കുളിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഇടമാണത്രെ ഇത്. അങ്ങനെയാണ് ഇവിടം അനേഗുണ്ടി എന്നറിയപ്പെടുവാൻ തുടങ്ങിയത്. മാത്രമല്ല, അവരുടെ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനവും ഇവിടമായിരുന്നു.

  PC:Arunshank


 • ഹംപിയേക്കാൾ പുരാതനം

  ഇന്ന് അനേഗുണ്ടിയേക്കാൾ അറിയപ്പെടുന്ന ഇടം ഹംപിയാണെങ്കിലും പഴക്കത്തിന്റെ കാര്യത്തിൽ അനേഗുണ്ടിയാണ് മുന്നിൽ. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം എന്ന നിലയിൽ ഇന്ന് ഹംപി അറിയപ്പെടുമ്പോഴും അതിലും പുരാതനമാണ് ഇവിടമെന്ന് പലർക്കും അറിയില്ല. കർണ്ണാടകയുടെ മാത്രമല്ല, ഭാരതീയ ചരിത്രത്തിന്റെ തന്നെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണിത്.

  PC:Manjunath Doddamani Gajendragad


 • അയ്യായിരം വർഷത്തിലധികം പഴക്കം

  ഏകദേശം അയ്യായിരത്തിലധംകം വര്‍ഷം പഴക്കമുണ്ട് ഈ സ്ഥലത്തിനെന്നാണ് വിശ്വാസം. മാത്രമല്ല, ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പീഠഭൂമികളിലൊന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നും പറയപ്പെടുന്നു. മൂവായിരം മില്യൺ വർഷത്തോളം പഴക്കം ഈ സ്ഥലത്തിനുണ്ട് എന്നാണ് ഇവിടുള്ളവർ പറയുന്നത്.

  PC:Indiancorrector


 • ഹംപിയിൽ നിന്നും

  ഹംപിയിലെത്തുന്ന സഞ്ചാരികളിൽ ഏറ്റവും അധികം ആളുകൾ എത്തിച്ചേരുന്ന ഒരു സ്ഥലം കൂടിയാണിത്. ഹംപിയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മങ്കി ഐലൻഡിൽ നിന്നും കാഴ്ചകൾ കാണാനായി പുറപ്പെടുമ്പോൾ ആളുകൾ ആദ്യം തിരഞ്ഞെടുക്കുന്ന ഇടം കൂടിയാണിത്.


 • അനേഗുണ്ടി കോട്ട

  അനേഗുണ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ കോട്ട. ചരിത്രത്തിന്റെ ഒരടയാളമായി നിലകൊള്ളുന്ന ഈ കോട്ടയിൽ ധാരാളം ശവകുടീരങ്ങൾ കാണാം. കൂടാതെ ദുർഗ്ഗാ ക്ഷേത്രം, ഗണേശ ഗുഹാ ക്ഷേത്രം, യുദ്ധങ്ങൾക്കു പോകുന്നതിനു മുൻപായി വിജയനഗര രാജാക്കൻമാർ പ്രാർഥിക്കാനെത്തിയിരുന്ന ദുർഗ്ഗാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.


 • പമ്പാ സരോവർ ലക്ഷ്മി ക്ഷേത്രം

  രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റൊരു സ്ഥലമാണ് പമ്പാ സരോവർ. രാമന്റെ തിരിച്ചുവരവിനായി ശബരി എന്ന ഭക്തൻ വളരെ നാണ്ട കാലം കാത്തുനിന്ന ഇടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. മാത്രമല്ല, തന്റെ ഭക്തി ശിവൻ തിരിച്ചറിയാനായി പാർവ്വതി ദേവി തപസ്സു നടത്തിയ ഇടം കൂടിയാണ് പമ്പാ സരോവർ. നിറയെ ആമ്പലുകളുള്ള ഇവിടെ ശിവക്ഷേത്രവും ലക്ഷ്മി ക്ഷേത്രവും കാണുവാൻ സാധിക്കും.

  PC:Indiancorrector


 • ഗഗൻ പാലസ്

  ഇന്തോ-ഇസ്ലാമിക വാസു വിദ്യയിൽ 16-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു കൊട്ടാരമാണ് ഗഗൻ പാലസ്. വിജയനഗര രാജാകക്ൻമാർ നിർമ്മിച്ച ഈ കൊട്ടാരം മുഗൾ അധിനിവേശ കാലത്ത് ഇതിന്റെ മിക്ക ഭാഗങ്ങളും തകർക്കപ്പെടുകയായിരുന്നു . അഞ്ഞൂറ് വർഷം കഴിഞ്ഞിട്ടും ഇന്നും സംരക്ഷിച്ചിരിക്കുന്ന ഇതിന്ന് ഒരു ഓഫീസായി പ്രവർത്തിക്കുകയാണ്.


 • ഹോസ്പേട്ട്

  ഹംപി കഴിഞ്ഞാൽ ഇവിടുത്തെ പ്രധാന ഇടമാണ് ഹോസ്പോട്ട്. അനേഗുണ്ടിയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഹംപിയുമായി ഏറെ ചേർന്നു കിടക്കുന്ന ഇടമാണ്. 520 ൽ വിജയ നഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരാണ് ഹോസ്പേട്ട് നിർമ്മിക്കുന്നത്. തന്റ അമ്മയായ നാഗലാംബികയോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് അദ്ദേഹം ഹോസ്പേട്ട് നിർമ്മിക്കുന്നത്. നഗലപുര എന്നായിരുന്നു ഹോസ്പേട്ടിന്റെ യഥാർഥ നാമം.

  PC:Baluhema


 • തുംഗഭദ്രാ ഡാം

  കർണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടുകളിലൊന്നായ തുംഗഭദ്രാ ഡാം സ്ഥിതി ചെയ്യുന്നത് ഹോസ്പേട്ടിലാണ്. തുംഗഭദ്രാ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നതിനാലാണ് അതിനു ഈ പേര് വന്നത്. കർണ്ണായകടിലെ ജനങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊരു ആവശ്യത്തിനായി തുംഗഭദ്ര അണക്കെട്ടിനെ ആശ്രയിക്കുന്നുണ്ട്. ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തെ തടഞ്ഞു നിർത്തുന്നതും ഈ ഡാമിന്റെ സാന്നിധ്യമാണ്. മനോഹരമായ ഇതിന്റെ റിസർവോയറും പരിസരവുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.വിവിധ തരത്തിലുള്ള പക്ഷികളും ഇവിടെ എത്താറുണ്ട്.

  PC:AchinthB


 • ഗഡാങ്

  അനേഗുണ്ടിയിൽ നിന്നും 105 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇടമാണ് ഗഡാങ്. 11, 12 നൂറ്റാണ്ടുകളിലെ പുരാതന ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം.


 • എത്തിച്ചേരാൻ

  ചരിത്രത്തിൽ താല്പര്യമുള്ളവർക്ക് എത്തിച്ചേരുവാൻ താല്പര്യമുളളവർക്ക് പറ്റിയ സ്ഥലമാണ് ഇത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഹോസ്പേട്ടാണ്. ഹംപിയിൽ നിന്നും ഹോസ്പേട്ടിൽ നിന്നും ഇവിടെ എത്താൻ ബസുകൾ ലഭ്യമാണ്.


 • വിരൂപാക്ഷ: ഹംപിയെ ഹംപിയാക്കുന്ന പുണ്യക്ഷേത്രം

  ഹംപിയില്‍ എത്തുന്നവര്‍ ആദ്യം കാണുന്ന കാഴ്ചകളിലൊന്നാണ് ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന വിരൂപാക്ഷ ക്ഷേത്രം. വിജയ നഗര രാജാക്കന്‍മാരുടെ ദൈവവും വഴികാട്ടിയും എല്ലാം ആയിരുന്ന വിരൂപാക്ഷനെ ആരാധിക്കുന്ന, പഞ്ചലിംഗക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട വിരൂപാക്ഷ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

  വിരൂപാക്ഷ: ഹംപിയെ ഹംപിയാക്കുന്ന പുണ്യക്ഷേത്രം
കിഷ്കിന്ധ എന്നു കേൾക്കാത്തവരായി ആരും കാണില്ല... വാരനരാജാക്കൻമാരായിരുന്ന ബാലിയുടെയും സുഗ്രീവന്റെയും നാട് എന്ന നിലയിൽ പുരാണങ്ങളില്‍ നിറഞ്ഞു നിന്ന ഇവിടം ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നു എന്നു കേട്ടാലോ...അതിശയമല്ലാതെ മറ്റൊന്നും വരില്ല. പുരാണങ്ങളിൽ മാത്രം കേട്ടു പരിചയിച്ച കിഷ്കിന്ധ ഇന്ന് ഹംപി

തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. ഹനുമാൻ ജനിച്ചതെന്നു കരുതുന്ന ഇടങ്ങളും പുരാണത്തോട് ചേർത്ത് നിർത്തുന്ന കഥകളും ഒക്കെയായി നിറഞ്ഞു നിൽക്കുന്ന അനേഗുണ്ടി എന്നാണ് കിഷ്കിന്ധയുടെ പുതിയ പേര്. ഇന്ത്യൻ ചരിത്രത്തിലെ സുവർണ്ണ വംശങ്ങളിലൊന്നായിരുന്ന വിജയ നഗക സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന അനേഗുണ്ടിയുടെ വിശേഷങ്ങളിലേക്ക്...