Back
Home » ഏറ്റവും പുതിയ
പോപ്-അപ്‌സ് ഇവന്റുകളില്‍ ആരാധകരുടെ നീണ്ടനിര; സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കി വണ്‍പ്ലസ്
Gizbot | 7th Nov, 2018 09:32 PM
 • വണ്‍പ്ലസ് നിരവധി ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

  ഇതിന്റെ ഭാഗമായി വണ്‍പ്ലസ് നിരവധി ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി. മണിക്കൂറുകളോളം കാത്തുനിന്ന ആരാധകര്‍ക്ക് ഒരുവിധ നിരാശയും ഉണ്ടാക്കാത്ത വിധത്തിലുള്ള ആനുകൂല്യങ്ങളായിരുന്നു അവ. വണ്‍പ്ലസ് 6T കവറും ബമ്പറുകളും, സ്‌കെച്ച്ബുക്ക്, നെവര്‍ സെറ്റില്‍ ടീഷര്‍ട്ട്, ടോട്ടെ ബാഗ് എന്നിവ കമ്പനി നല്‍കിയ സൗജന്യങ്ങളില്‍ പെടുന്നു.


 • പ്രിയ സ്മാര്‍്ട്ട്‌ഫോണ്‍

  മിക്ക സ്ഥലങ്ങളിലും തലേദിവസം തന്നെ ആരാധകര്‍ പോപ്-അപ്‌സ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സ്ഥാനംപിടിച്ചു. ഒരു നിമിഷം പോലും കളയാതെ പ്രിയ സ്മാര്‍്ട്ട്‌ഫോണ്‍ സ്വന്തമാക്കാനുള്ള ആവേശത്തിലായിരുന്നു അവരെല്ലാം.


 • ക്യൂവില്‍ നില്‍ക്കാതെ ഫോണ്‍ വാങ്ങാനുള്ള സൗകര്യം

  ചെന്നൈയില്‍ നടന്ന പോപ്-അപ്‌സ് ഇവന്റില്‍ പങ്കെടുക്കാനെത്തിയ അറുപത്തിരണ്ടുകാരന്‍ ഉയര്‍ത്തിയ കൗതുകം ചെറുതല്ല. ക്യൂവില്‍ നില്‍ക്കാതെ ഫോണ്‍ വാങ്ങാനുള്ള സൗകര്യം വണ്‍പ്ലസ് ടീം അദ്ദേഹത്തിന് നല്‍കി. രാജസ്ഥാനില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദയ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ ബൈക്കോടിച്ചെത്തിയ സുഹൃദ്‌സംഘവും ഏവരുടെയും ശ്രദ്ധ നേടി. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ക്കാണ് ഓരോ പോപ്-അപ്‌സ് ഇവന്റും സാക്ഷ്യം വഹിച്ചത്.


 • ഉപഭോക്താക്കള്‍ക്കിടയും ആരാധകര്‍ക്കിടയിലും

  വണ്‍പ്ലസ് ഉപഭോക്താക്കള്‍ക്കും പ്രേമികള്‍ക്കും എക്കാലത്തും മുന്തിയ പരിഗണനയാണ് കമ്പനി നല്‍കിപ്പോരുന്നത്. ഒരു കമ്പനി സംഘടിപ്പിച്ച ചടങ്ങില്‍ ഇത്ര വലിയ ജനപങ്കാളിത്തമുണ്ടായതിനുള്ള കാരണവും മറ്റൊന്നല്ല. ഉപഭോക്താക്കള്‍ക്കിടയും ആരാധകര്‍ക്കിടയിലും ഒരു ബ്രാന്‍ഡ് എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണം കൂടിയാണിത്.


 • വണ്‍പ്ലസ് 6T

  വണ്‍പ്ലസ് 6T-യെ കുറിച്ച് ലോകം ആവേശത്തോടെ സംസാരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറോട് കൂടിയ ഫ്യൂച്ചറിസ്റ്റിക് സ്‌ക്രീന്‍ അണ്‍ലോക്ക് സാങ്കേതികവിദ്യ, ഏറ്റവും ചെറിയ നോചോട് കൂടിയ വലിയ OLED സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 845 സിപിയു, 6GB/8GB റാം എന്നിവയാണ് 6T-യുടെ എടുത്തുപറയേണ്ട സവിശേഷതകള്‍.

  ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ 36 മണിക്കൂറിനുള്ളില്‍ 400 കോടി രൂപയുടെ വണ്‍പ്ലസ് 6, 6T സ്മാര്‍ട്ട്‌ഫോണുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇത് വെറും ഭ്രാന്തല്ല, എല്ലാക്കാലത്തും ഏറ്റവും മികച്ചത് നല്‍കുന്ന ഇഷ്ട ഫോണിനോടുള്ള അടങ്ങാത്ത ആവേശമാണ്!


 • മികച്ച ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍

  ഓണ്‍ലൈനായും ഓഫ്‌ലൈനായും വണ്‍പ്ലസ് 6T വാങ്ങുമ്പോള്‍ മികച്ച ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ്ബാക്ക് ലഭിക്കും. മൂന്ന് മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ, കൊട്ടാക്ക് സെര്‍വിഫൈയില്‍ നിന്നുള്ള ഒരുവര്‍ഷ സൗജന്യ ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവ ഇവയില്‍ ചിലതാണ്. ആമസോണില്‍ നിന്ന് ഫോണ്‍ വാങ്ങുമ്പോള്‍ ഇതിന് പുറമെ ആമസോണ്‍ കിന്‍ഡിലില്‍ 500 രൂപ വരെ കിഴിവും ലഭിക്കും.
അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വണ്‍പ്ലസ് 6T ഇന്ത്യയില്‍ പുറത്തിറക്കിയത്. വണ്‍പ്ലസിന്റെ മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ പോലെ 6T-യും പ്രകടനത്തിന്റെ കാര്യത്തിലുള്‍പ്പെടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. വണ്‍പ്ലസ് ആരാധകര്‍ ഇക്കാര്യം നന്നായി മനസ്സിലാക്കി കഴിഞ്ഞു.

രാജ്യത്തെ ഒമ്പത് നഗരങ്ങളില്‍ 12 സ്ഥലങ്ങളിലായി വണ്‍പ്ലസ് സംഘടിപ്പിച്ച പോപ്-അപ്‌സ് ഇവന്റുകള്‍ ഇതിനുള്ള തെളിവാണ്. എല്ലാ സ്ഥലങ്ങളിലും ആരാധകര്‍ ആവേശം കൊടുമുടിയോളമെത്തിച്ചു. ആരാധകര്‍ക്കും മറ്റും ഫോണ്‍ നേരത്തേ വാങ്ങാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പോപ്-അപ്‌സ് ഇവന്റുകള്‍ നടത്തിയത്.