Back
Home » യാത്ര
കുട്ടിപ്പട്ടാളത്തെയും കൂട്ടി ഒരു യാത്ര പോയാലോ!
Native Planet | 8th Nov, 2018 04:00 PM
 • ആലപ്പുഴ

  കേരളത്തിൽ കുട്ടികളുമായി യാത്ര ചെയ്യുവാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ആലപ്പുഴ. ആലപ്പുഴയിലെ കായൽക്കാഴ്ചകളും നദിയ്ക്ക് ഇരുവശത്തുമുള്ള റോഡിലൂടെയുള്ള യാത്രയും ഒക്കെ ഇവിടെ ലഭിക്കും. എന്നാൽ ഇതിലെല്ലാം ഉപരിയായി കുട്ടികളെ ഇവിടെ ആകർഷിക്കുന്നത് ബോട്ട് യാത്ര തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്നാൽ ബോട്ട് യാത്ര തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ബോട്ടിന്റെ സുരക്ഷിതത്വം മുതൽ ഇരിക്കുന്ന സീറ്റ് വരെ ശ്രദ്ധിക്കണം. കുട്ടികളെ തനിയെ വിടരുത്. എന്തുതന്നെയായാലും ബോട്ട് യാത്ര കുട്ടികളെ സന്തോഷിപ്പിക്കും എന്നുറപ്പ്.

  PC:Avinash Singh


 • ബേക്കൽ കോട്ട

  കാസർകോഡ്, കണ്ണൂർ ജില്ലകളിലുള്ളവർക്ക് കുട്ടികളുമായി എത്തി ആഘോഷിച്ച് തിരികെ പോകുവാൻ പറ്റിയ ഇടമാണ് ബേക്കൽ കോട്ടയും സമീപത്തെ ബീച്ചും. കേരളത്തിൽ ഏറ്റവും നന്നായി സംര്കശിക്കപ്പെടുന്ന കോട്ടയിലെ ഒരു ദിവസം കുട്ടികളെ സന്തോഷിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. കോട്ടയിലെ കാഴ്ചകളും അവിടെയുള്ള നടത്തവും ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞാൽ കോട്ടയിൽ നിന്നും ഇറങ്ങി ബീച്ചിലേക്ക് പോകാം. വൈകുന്നേരത്തോടുകൂടി ഇവിടെ എത്തുന്നതായിരിക്കും നല്ലത്. ബീച്ചിൽ കുട്ടികൾക്ക് കളിക്കാനും കുതിരവണ്ടിയിലും ഒട്ടകപ്പുറത്തും കയറുവാനും വിവിധ കളികളിൽ ഏർപ്പെടുവാനും ഒക്കെ സൗകര്യമുണ്ട്.


 • പയ്യാമ്പലം ബീച്ച്

  കണ്ണൂരിൽ കുട്ടികളെയും കൊണ്ട് ഒരു ദിവസത്തെ യാത്രയ്ക്കിറങ്ങുവാൻ പറ്റിയ ഇടം പയ്യാമ്പലം ബീച്ചാണ്. ബീച്ചിലെ കാഴ്ചകൾ കൂടാതെ സമീപത്തെ ചെറിയ പാർക്കും അവിടുത്തെ കളികളും കുട്ടികളെ തീർച്ചയായും സന്തോഷിപ്പിക്കും. സമയമുണ്ടെഹ്കിൽ സുരക്ഷ ഉറപ്പാക്കി കുട്ടികളെ കടലിലിറക്കാനും മടിക്കേണ്ട


 • കോഴിക്കോട് സൗത്ത് ബീച്ച്

  കുട്ടികളെ കോഴിക്കോടൻ കാഴ്ചകൾ കാണിച്ചു കൊടുക്കുവാൻ താല്പര്യമുള്ളവർക്ക് പരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഇടമാണ് കോഴിക്കോട് സൗത്ത് ബീച്ച്. കോഴിക്കോടിന്റെ നന്മകളും കാഴ്ചകളും എല്ലാം അടങ്ങിയിരിക്കുന്ന ഇവിടം കുട്ടികൾക്ക് എന്തുകൊണ്ടും രസിക്കുവാൻ സാധിക്കുന്ന ഇടമാണ്. ബീച്ചിന്‌‍റെ ആരവങ്ങളും കാഴ്ചകളും തനിനാടന്‌ രുചികളും കടൽക്കാഴ്ചകളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

  PC:Dhruvaraj S


 • കടലുണ്ടി പക്ഷി സങ്കേതം

  കുട്ടികളെയുംകൊണ്ട് പ്രകൃതിയിലേക്ക് ഒരു ഇറങ്ങിനടത്തം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് കടലുണ്ടി പക്ഷി സങ്കേതം. പക്ഷികളുടെ കാഴ്ചകളും കണ്ടൽക്കാടുകളു കടൽപ്പാലവും ഭക്ഷണവും ബോട്ട് യാത്രയും ഒക്കെയായി കുട്ടികൾക്ക് സമയം ചിലവഴിക്കുവാൻ പറ്റിയ ഒരിടമായിരിക്കും കടലുണ്ടി എന്ന കാര്യത്തിൽ സംശയമില്ല.

  PC:Dhruvaraj S


 • മലമ്പുഴ

  പാർക്കും അണക്കെട്ടും പ്രതിമകളും പൂന്തോട്ടവും ഒക്കെയായി കുട്ടികൾക്ക് മടുപ്പില്ലാതെ എത്ര നേരം വേണമെങ്കിലും ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണ് പാലക്കാട്ടെ മലമ്പുഴ. ഗാർഡനും പാർക്കും മാത്രം മതിയാവും കുട്ടികൾക്ക് ഇവിടെ. കൂടാതെ സാഹസിക പ്രിയരായ കുട്ടികളാണെങ്കിൽ അമ്യൂസ്മെന്റ് പാർക്കിലും പോകാം.

  PC:Shanmugamp7


 • കോട്ടക്കുന്ന്

  മലപ്പുറത്തുകാർക്ക് കുട്ടികളെയും കൊണ്ട് എളുപ്പത്തിൽ പോയിവരാൻ സാധിക്കുന്ന ഇടമാണ് കോട്ടക്കുന്ന്. മലപ്പുറത്തിന്റെ മറൈൻ ഡ്രൈവ് എന്നറിയപ്പെടുന്ന ഇവിടം മലപ്പുറം ജില്ലാ കളക്ടറേറ്റിന് അടുത്തായി കൺടോൺമെന്റ് ഹില്ലിലാണ് സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്ക് ദിവസം മുഴുവനും ചിവവഴിക്കാനുള്ള കാര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓപ്പൺ എയർ തിയേറ്റർ, ലളിത കലാ അക്കാദമി ആർട് ഗാലറി, വാട്ടർ തീം പാർക്ക്, അഡ്വഞ്ചർ പാർക്ക്, കിഡ്സ് ട്രാഫിക് പാർക്ക്, ബലൂൺ പാർക്ക്, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

  PC:Bluemangoa2z


 • തിരുവനന്തപുരം

  തിരുവനന്തപുരത്ത് ഒരു പ്രത്യേക സ്ഥലം എടുത്തു പറയാനില്ലെങ്കിലും ഇവിടുത്തെ എല്ലാ കാഴ്ചകളും കുട്ടികളെ വളരെയധികം ആകർഷിക്കും എന്നതിൽ സംശയമില്ല. മൃഗശാലയും കൊട്ടാരവും ബീച്ചും പ്ലാനറ്റോറിയവും പാർക്കുകളും ഒക്കെ അടുത്തടുത്തു തന്നെ സ്ഥിതി ചെയ്യുന്നതിനാൽ എളുപ്പത്തിൽ ഇവിടെയെല്ലാം കറങ്ങിത്തീർക്കുവാനും സാധിക്കും.


 • വയനാട്

  പ്രകൃതിയിലേക്കിറങ്ങി ചെല്ലുവാൻ താല്പര്യം കാണിക്കുന്ന കുട്ടികളെയും കൂട്ടിപ്പോകുവാൻ പറ്റിയ നാടാണ് വയനാട്. തണുപ്പ് അല്പം കൂടുതലുള്ള ഇടമായതിനാൽ അതു നോക്കി വേണം യാത്ര പ്ലാൻ ചെയ്യുവാൻ. വെള്ളച്ചാട്ടം മുതൽ മലകളും പാർക്കുകളും തേയിലത്തോട്ടങ്ങളും അണക്കെട്ടും ഒക്കെയായി ഒത്തിരി ആസ്വദിക്കുവാൻ പറ്റുന്ന ഒരു യാത്രയായിരിക്കും ഇത്.


 • അമ്യൂസ്മെന്റ് പാർക്കുകൾ

  കുട്ടികളോട് എവിടെപോകണമെന്നാണ് ആഗ്രഹം എന്നു ചോദിച്ചാൽ പാർക്ക് എന്നു പറയാത്തവൿ കാണില്ല, വ്യത്യസ്തങ്ങളായ റൈഡുകളും വിനോദങ്ങളും തമാശകളും ഒക്കെയായി കുട്ടികളെ ആകർഷിക്കുന്ന തീം പാർക്കുകൾ കേരളത്തിലുണ്ട്. വലിയ ചിലവില്ലാതെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു യാത്ര ഇവിടേക്കും പ്ലാൻ ചെയ്യാം.
ഒരൊറ്റ ചിന്തയിൽ ബാഗും തൂക്കി ഇറങ്ങുന്ന ശീലമാണ് പൊതുവെ മിക്ക യാത്രാഭ്രാന്തന്മാർക്കും ഉള്ളത്. എന്നാൽ ജീവിതമൊന്നു സെറ്റായി ഒരു കുട്ടിയൊക്കെ ആ.ാൽ യാത്രകളുടെ സ്വഭാവം തന്നെ മാറും. ഒരു കട്ടനും കുടിച്ച് നേരം പരപരാ വെളുക്കുമ്പോൾ വണ്ടിയുമെടുത്ത് ഇറങ്ങി മൂന്നാറും മീശപ്പുലിമലയും തേക്കടിയും റാണിപുരവും ഒക്കെ കറങ്ങിയത് വെറും കഥയായി മാറും. കുട്ടികളുമായാണ് യാത്രകളെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. യാത്ര പോകുന്ന വാഹനം മുതൽ ചെല്ലുന്നിടത്ത കാലാവസ്ഥ വരെ അറിഞ്ഞുവേണം ഒരിടം തിരഞ്ഞെടുക്കുവാൻ. എന്നാൽ ഇത്തരത്തിൽ യാതൊരു അല്ലലുകളും ഇല്ലാതെ യാത്ര പോയിവരാൻ സാധിക്കുന്ന ഒട്ടേറെ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കേരളത്തിൽ കുട്ടികളുമായി യാത്ര പോകുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം...