Back
Home » ലയം
2018 നവംബര്‍ 9 വെള്ളിയാഴ്ച രാശി ഫലം
Boldsky | 9th Nov, 2018 08:26 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നത്തെ ദിവസം ഏറെ ശ്രദ്ധ വേണ്ട ദിവസമാണ്. ശത്രുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസം. വീടോ വാഹനമോ വാങ്ങാന്‍ നല്ലതല്ല.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും കൂടുതല്‍ മനസ് അടുത്തു നില്‍ക്കുന്ന ദിവസമാണ്. അവര്‍ക്കൊപ്പം ചിലവഴിയ്ക്കുന്ന സമയം. ഇതിന് മറ്റ് ജോലികളോ ചിന്തകളോ തടസമാകില്ല. പ്രിയപ്പെട്ടവര്‍ക്കായി ഉള്ള ദിവസം.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം പൊതുവേ പ്രശ്‌നങ്ങളുള്ളതാകും. ഇതിനായി പരിഹാരം വേണമെന്ന ചിന്തയും വരും. കുടുംബാംഗങ്ങളെ പോലും ഒഴിവാക്കി ഏകാന്തത ആഗ്രഹിയ്ക്കുന്ന ദിവസം കൂടിയാണ്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സംസാരം തെറ്റിദ്ധാരണയുണ്ടാക്കുന്ന ദിവസമാണ്. വികാരത്തില്‍ പെട്ടു പെട്ടെന്നു തീരുമാനമെടുക്കുന്ന ദിവസം. ഇതെക്കുറിച്ചു ഭാവിയില്‍ പശ്ചാത്തപിയ്ക്കുമെങ്കിലും തിരുത്താന്‍ അവസരം ലഭിയ്ക്കില്ലെന്നു വരും. ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിക്കാര്‍ ദേഷ്യം നിയന്ത്രിച്ചു നിര്‍ത്തുക. നിങ്ങളുടെ ഊര്‍ജം പൊസറ്റീവായ കാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുക. ജോലിയില്‍ പൊതുവേ നല്ല ദിവസമാണ്.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം പാര്‍ട്‌നര്‍ ഷിപ്പിനു പോകാതിരിയ്ക്കുന്നതാണ് നല്ലത്. ആളുകളെ കൂടെ നിര്‍ത്തി നല്ല വിജയങ്ങള്‍ നേടാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ്.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം തര്‍ക്കങ്ങളിലൂടെ ആവശ്യമില്ലാത്ത പ്രശ്‌നം വലിച്ചു വയ്ക്കുന്ന ദിവസമാണ്. പ്രത്യേകിച്ചും തര്‍ക്കങ്ങള്‍ പിടി വിട്ടു പോയാല്‍. പറയുന്നതും ചെയ്യുന്നതുമെല്ലാം ശ്രദ്ധിയ്‌ക്കേണ്ട ദിവസം.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിക്ക് ഇന്നത്തെ ദിവസം കണ്ണു തുറന്നു വച്ചു കണ്‍മുന്‍പില്‍ കാണുന്നതു മാത്രം വിശ്വസിയ്ക്കുക. കേട്ടുകേള്‍വികളില്‍ വിശ്വസിയ്ക്കുന്നത് മോശം സാഹചര്യങ്ങളുണ്ടാക്കും. വ്യത്യസ്തനായി നില്‍ക്കുന്നതു ഗുണം നല്‍കും.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നത്തെ ദിവസം വീടിന്റെ അന്തരീക്ഷം പൊതുവേ സമാധാനപരവും ഐക്യമുള്ളതുമാകും. പങ്കാളിയുമായി ജോലികള്‍ ഒരുമിച്ചു ചെയ്യുകയും ചെയ്യും.


 • കാപ്രികോണ്‍ അഥവാ മകര രാശി

  കാപ്രികോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാകും. എന്നിരുന്നാലും കുടുംബപരമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത. ശല്യക്കാരായ അയല്‍പക്കക്കാരെ അകറ്റി നിര്‍ത്തുന്നതു നല്ലതാകും.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നത്തെ ദിവസം സാഹചര്യങ്ങള്‍ എതിരാണെങ്കിലും നിങ്ങളുടെ ഇച്ഛാശക്തി സഹായിക്കുന്ന ദിവസമാണ്. പൊസറ്റീവായ നിങ്ങളുടെ സമീപനം മറ്റുള്ളവരെ ആകര്‍ഷിയ്ക്കും.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം പഴയ ചങ്ങാതിയായോ കുടുംബാംഗമായോ ചേരാന്‍ സാധ്യതയുണ്ട്. പഴയ കാല ഓര്‍മകളിലേയ്ക്കു പോകാന്‍ സാധ്യത. എന്നിരുന്നാലും ഇത് ഉത്തരവാദിത്വങ്ങള്‍ക്കു തടസമാകരുത്.
ദിവസങ്ങള്‍ മാറി വരും. മാസങ്ങളും. ഇതു പോലെ രാശി ചക്രവും ഗ്രഹങ്ങളും തിരിഞ്ഞു കൊണ്ടിരിയ്ക്കും. സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നുണ്ട്. ഗ്രഹസ്വാധീനം നല്ലതാണെങ്കില്‍ നല്ലതു വരും, മോശമാണെങ്കില്‍ മോശവും.

നല്ല ദിവസത്തേക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കും കര്‍മങ്ങള്‍ക്കുമൊപ്പം ഗ്രഹ, രാശി സ്വാധീനം കൂടി നല്ലതാണെങ്കില്‍ മാത്രമേ നമുക്ക് ഒരു ദിവസം നല്ലതാകൂ, ഭാഗ്യമാകൂ.

ശനിയാഴ്ച വാങ്ങിയാല്‍ സാമ്പത്തിക നഷ്ടം ഫലം

ഇന്നത്തെ, അതായത് നവംബര്‍ 9 വെള്ളിയാഴ്ചത്തെ രാശി ഫലം അറിയൂ,