Back
Home » ലയം
അപ്രതീക്ഷിത ധനം വന്നെത്തും ഈ നക്ഷത്രക്കാര്‍ക്ക്
Boldsky | 9th Nov, 2018 06:33 PM
  • കാര്‍ത്തിക

    കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പൊതുവേ നല്ല സമയമാണ്. പ്രണയത്തിന്റെ കാര്യത്തിലും കുടുംബജീവിതത്തിന്റെ കാര്യത്തിലും എല്ലാം വളരെ നല്ല സമയമായിരിക്കും. എന്നാല്‍ വിദ്യാഭ്യാസപരമായി അത്ര നല്ല സമയം ആയിരിക്കില്ല. അതുകൊണ്ട് തന്നെ വിദ്യാവിജയം നേടുന്നതിന് വേണ്ടി നല്ലതു പോലെ കഷ്ടപ്പെടേണ്ടതായി വരുന്നു. ഈശ്വര പ്രാര്‍ത്ഥന കൊണ്ട് ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടാവുന്നു. അതിലുപരി കടം കൊടുത്ത പണം നിനച്ചിരിക്കാത്ത സമയത്ത് തിരിച്ച് കിട്ടുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഈ ആഴ്ച അനുഭവിക്കേണ്ടി വരില്ല.


  • രോഹിണി

    രോഹിണി നക്ഷത്രക്കാര്‍ക്കും വളരെ നല്ല സമയമായിരിക്കും. കുറി, ലോണ്‍, ലോട്ടറി എന്നിവ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അനാവശ്യമായി പണം ചിലവാക്കുന്നതിനുള്ള പ്രവണത അല്‍പം കൂടുതലായിരിക്കും. എന്നാല്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് പണം ലഭിച്ചെന്ന് കരുതി ഒരിക്കലും അതിനെ അനാവശ്യമായി ചിലവാക്കരുത്. പണം മൂലം അപവാദങ്ങള്‍ കേള്‍ക്കുന്നതിനുള്ള സാധ്യത നിങ്ങളിലുണ്ടാവും. അതുകൊണ്ട് പണത്തിന്റെ കാര്യം നല്ലതു പോലെ സൂക്ഷിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം.


  • പുണര്‍തം

    പുണര്‍തം നക്ഷത്രക്കാരും വളരെയധികം ശ്രദ്ധിക്കണം. കാരണം പ്രതീക്ഷിക്കാത്ത സമയത്ത് പണം വന്നു ചേരുന്നത് കൊണ്ട് തന്നെ പലപ്പോഴും അത് നിങ്ങളെ മടിയന്‍മാരാക്കാന്‍ വരെ കാരണമാകുന്നു. അപ്രതീക്ഷിത ധനയോഗം ഇവരില്‍ ഉണ്ടാവുന്നു. അതിനുള്ള സാഹചര്യങ്ങള്‍ വരെ നിങ്ങളില്‍ അനുകൂലമായി വന്നു കൊണ്ടിരിക്കും. പണം വര്‍ദ്ധിക്കുമ്പോള്‍ ഒരിക്കലും കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കരുത്. ഇത് പലപ്പോഴും ബന്ധങ്ങള്‍ ശിഥിലമാവുന്നതിന് കാരണമാകുന്നു.


  • ആയില്യം

    ആയില്യം നക്ഷത്രക്കാരും വളരെയധികം ഭാഗ്യമുള്ളവരായിരിക്കും. സാമ്പത്തിക നേട്ടം ഇവരില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു. മത്സരപ്പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കും അനുകൂല സമയമായിരിക്കും. കലാരംഗത്തുള്ളവര്‍ക്ക് വളരെയധികം അനുകൂല സമയമായിരിക്കും എന്ന കാര്യവും ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. അപ്രതീക്ഷിതമായി സാമ്പത്തികം വന്നു ചേരുന്നതിനുള്ള സാധ്യതയും നിങ്ങളില്‍ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ചിന്തിച്ച് പ്രവര്‍ത്തിക്കണം.


  • ഉത്രം

    ഉത്രം നക്ഷത്രക്കാര്‍ക്കും വളരെയധികം നേട്ടമുണ്ടാവുന്ന ഒരു വാരമായിരിക്കും ഇത്. എന്നാല്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടുന്നു. ഇത് ജീവിതത്തില്‍ പല വിധത്തിലാണ് നേട്ടമുണ്ടാക്കുന്നത്. എത്ര വലിയ കടമാണെങ്കിലും അതെല്ലാം മാറി നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനുള്ള സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിക്കാര്യങ്ങളില്‍ വളരെയധികം മുന്നേറ്റത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം പ്രാധാന്യം കൂടുതല്‍ കൊടുക്കണം.


  • ചിത്തിര

    ചിത്തിര നക്ഷത്രക്കാര്‍ക്കു അപ്രതീക്ഷിത ധനയോഗം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ലോട്ടറി അടിക്കുന്നതിനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്ഥിതിയും നിങ്ങളില്‍ ഉണ്ടാക്കുന്നു. വ്യാപാര കാര്യങ്ങളില്‍ പുരോഗതിക്കുള്ള സാധ്യതയും ഇത് വര്‍ദ്ധിപ്പിക്കുന്നു. മികച്ച അനുഭവം ഉണ്ടാവുന്നതിനുള്ള ആഴ്ചയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.


  • തൃക്കേട്ട

    തൃക്കേട്ട നക്ഷത്രത്തില്‍ ഉള്ളവരും അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ലഭിക്കുന്നവരായിരിക്കും. പ്രണയം പലതും വിവാഹത്തിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക അനുഭവം ലഭിക്കുന്നതിനുള്ള സാധ്യത ഉണ്ട്. വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെയധികം മെച്ചം ഉണ്ടാവുന്നു. അതെല്ലാം തന്നെ ലാഭത്തില്‍ എത്തുന്നതിനും സാധിക്കുന്നു. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു.


  • ഉത്രാടം

    ഉത്രാടം നക്ഷത്രക്കാര്‍ക്ക് ആലോചിക്കാതെയുള്ള എടുത്ത് ചാട്ടം അവരെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ ധനം തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ സംസാരിക്കുമ്പോള്‍ അല്‍പം നിയന്ത്രണം വെക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ലഭിച്ച ധനമെല്ലാം ആശുപത്രിയില്‍ കൊണ്ട് ചിലവാക്കുന്നതിന് മാത്രമേ സാധിക്കുകയുള്ളൂ.


  • അവിട്ടം

    തൊഴിലില്‍ നേട്ടങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. വീട്ടില്‍ പല മംഗള കാര്യങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. രോഗങ്ങളില്‍ അല്‍പം ജാഗരൂകരായിരിക്കണം. അല്ലെങ്കില്‍ അത് ഒരു ആശുപത്രി വാസത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.


  • പൂരുരുട്ടാതി

    ആഗ്രഹിച്ച് സ്ഥലങ്ങളില്‍ പോവുന്നതിനുള്ള സാധ്യത കാണപ്പെടുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് പല വിധത്തിലാണ് നിങ്ങളില്‍ നേട്ടവും കോട്ടവും ഉണ്ടാക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ നല്ല രീതിയിലുള്ള നേട്ടങ്ങള്‍ക്കാണ് വഴിവെക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിക്കാര്യത്തില്‍ അപ്രതീക്ഷിത സ്ഥാനചലനം നിങ്ങള്‍ക്ക് അനുകൂലമായി വന്നു ചേരുന്നു.


  • രേവതി

    രേവതി നക്ഷത്രക്കാര്‍ക്ക് പൊതുവേ നല്ല സമയമായിരിക്കും ഈ ആഴ്ച. സാമ്പത്തികമായും നേട്ടങ്ങള്‍ ഇവര്‍ക്ക് വന്നു ചേരുന്നു. പുണ്യകാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു. സാമ്പത്തികമായുണ്ടാവുന്ന ബാധ്യതകളെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. കലാരംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിതമായ അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.




ഓരോ നക്ഷത്രത്തിനും ഓരോ സ്വഭാവമായിരിക്കും. സ്വഭാവം മാത്രമല്ല ഭാഗ്യ നിര്‍ഭാഗ്യങ്ങളും ഇത്തരത്തില്‍ തന്നെയായിരിക്കും. ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലായിരിക്കും അനുഭവങ്ങള്‍ വരുന്നത്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ചിലപ്പോള്‍ കോട്ടങ്ങളും നല്‍കുന്നതായിരിക്കും. ചിലര്‍ക്ക് അപ്രതീക്ഷിതമായിട്ടായിരിക്കും ഭാഗ്യം കടന്നു വരുന്നത്. നിര്‍ഭാഗ്യത്തിന്റെ കാര്യത്തിലും പലപ്പോഴും ഇത് തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യം കൂടെയുള്ള നക്ഷത്രക്കാര്‍ ഓരോ കാര്യം ചെല്ലുമ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.

most read: സാമ്പത്തികം തകര്‍ക്കും മറുകുകള്‍ ആണ് ഇവ

ഓരോ നക്ഷത്രക്കാര്‍ക്കും സ്വഭാവത്തിന്റെ കാര്യത്തില്‍ മാത്രമല്ല സാമ്പത്തികമായും ജോലിപരമായും നേട്ടങ്ങള്‍ ഉണ്ടാവണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. നക്ഷത്രഫലം ഇന്നത്തെ ആഴ്ച ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് നേട്ടങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. നവംബറിന്റെ രണ്ടാം വാരത്തില്‍ നിങ്ങള്‍ക്ക് ധനസമ്പാദനത്തിന് കാരണമാകുന്ന നക്ഷത്രക്കാര്‍ ഏതൊക്കെയെന്ന് നോക്കാം. ഈ നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പ്രതീക്ഷിക്കാത്ത വഴികളിലൂടെ വരെ സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.