Back
Home » യാത്ര
ആസാമിൽ കാണേണ്ട കാഴ്ചകൾ ഇതൊക്കയാണ്! കണ്ടില്ലെങ്കിൽ പിന്നെ..!
Native Planet | 9th Nov, 2018 04:00 PM
 • കാസിരംഗ ദേശീയോദ്യാനം

  ലോകത്തിലെ ഒറ്റക്കൗമ്പൻ കാണ്ടാമൃഗങ്ങളുടെ മൂന്നിൽ രണ്ടു ഭാഗവും വസിക്കുന്ന കാസിരംഗ ദേശീയോദ്യാനമാണ് ആസാമിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാമത്തെയിടം. ലോകപൈതൃക ഇടങ്ങളുടെ പട്ടികയിൽ ഒന്നായ ഇവിടം അതിന1ത്ത രീതിയിലാണ് സംരക്ഷിക്കപ്പെടുന്നതും. ജൈവവൈവിധ്യത്തിൻറെയും സുസ്ഥിര പരിസ്ഥിതിയുടെയും കാഴ്ചകളുടെയും ഒക്കെ കാര്യത്തിൽ മറ്റേതിടത്തോളം കിടപിടിച്ചു നിൽക്കുന്ന സ്ഥലം കൂടിയാണിത്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ കൂടാതെ ആന, കാട്ടുപോത്ത്, ബെംഗാൾ ഫോക്സ്. പറക്കും അണ്ണാൻ തുടങ്ങി വ്യത്യസ്തങ്ങളായ ജീവികളും ഇവിടെ അധിവസിക്കുന്നു.

  PC:IIP Photo Archive


 • മാനസ് ദേശീയോദ്യാനം

  ആസാമിലെ അടുത്ത ഇടമാണ് മാനസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മാനസ് ദേശീയോദ്യാനം. ഒരു കടുവാ സംരക്ഷണ കേന്ദ്രവും ആന സംരക്ഷണ കേന്ദ്രവും ഒക്കെയായ ഇവിടം ലോക പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്. അപൂർവ്വ സസ്യങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളെ സംരക്ഷിക്കുന്ന ഇവിടം ഭൂട്ടാനോട് ചേർന്നാണുള്ളക്, ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

  PC:Nejib Ahmed


 • കാമാഖ്യാ ക്ഷേത്രം

  ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്ത ക്ഷേത്രങ്ങളിലൊന്നാണ് ആസാമിലെ കാമാഖ്യാ ക്ഷേത്രം. 51 ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രം താന്ത്രികി വിധികളനുസരിച്ച് മുന്നോട്ട് പോകുന്ന ക്ഷേത്രം കൂടിയാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാ ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിൽ യോനിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. നിലാചൽ മലനിരകളുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അഘോരി സന്യാസികളുടെ കേന്ദ്രം കൂടിയാണ്.

  ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!


  PC: Neptune8907


 • മജൗലി ദ്വീപ്

  ആസാം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന മറ്റൊരു അത്ഭുതമാണ് ഇവിടുത്തെ മജൗലി ദ്വീപ്. നദിയിൽ രൂപപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഇത് ബ്രഹ്മപുത്ര നദിയിലാണ് സ്ഥിതി ചെയ്യുന്നത്. 452 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ ചില ദ്വീപുകൾ വെള്ളത്തിലൂടെ ഒഴുകി നടക്കും. പക്ഷി നിരീക്ഷണത്തിനു പറ്റിയ ഇടം കൂടിയാണിത്. ഈ ദ്വീപിനുള്ളിലും ആളുകൾ വസിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ആസാം സന്ദർശിക്കുവാൻ അവസരം കിട്ടുകയാണെങ്കിൽ ഒരിക്കലും ഇവിടം ഒഴിവാക്കരുത്.

  PC:Kalai Sukanta


 • ഹൂലോങ്ഗ്യാപ്പർ ഗിബ്ബൺ സാങ്ക്ച്വറി

  അസമിലെ പ്രധാന നഗരമായ ജോർഹട്ടിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹൂലോങ്ഗ്യാപ്പർ ഗിബ്ബൺ സാങ്ക്ച്വറി ബ്രഹ്മപുത്ര നദിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടമാണ്. കാടകങ്ങളെയും പ്രകതിയെയും തൊട്ടറിയുവാൻ താല്പര്യമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടം കൂടിയാണിത്. ഹൂലോക്ക് ഗിബ്ബണുകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

  PC:Vijay Cavale


 • കാകോചാങ് വെള്ളച്ചാട്ടം

  റബർ തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിലൂടെ കുതിച്ചൊഴുകിയെത്തുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ജോർഹട്ടിലെ കാകോചാങ് വെള്ളച്ചാട്ടം . ബൊകാഹട്ട് എന്ന സ്ഥലത്തു നിന്നും 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം നിരവധി ആളുകൾ സന്ദർശിക്കാറുണ്ട്.


 • ടോക്ലെയ് ടീ റിസേർച്ച് സെന്റർ

  ലോകത്തിലെ തന്നെ ഏറ്റവും പഴയ തേയില ഗവേഷണ കേന്ദ്രങ്ങളിലലൊന്നാണ് 1911 ൽ സ്ഥാപിതമായ ടോക്ലെയ് ടീ റിസർച്ച് സെന്റർ. തേയിലയുടെ കൃഷിയിൽ തുടങ്ങി എല്ലാ വിധ കാര്യങ്ങളിലും ഇവിടെ ഗവേഷണം നടക്കാറുണ്ട്.

  PC: Suraj Kumar Das


 • നമേരി ദേശീയോദ്യാനം

  ആസാമിലെ ഏറ്റവും സാഹസിക ഇടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് നമേരി ദേശീയോദ്യാനം. ബെംഗാൾ കടുവകൾ മുതൽ പുലികൾ വരെ അധിവസിക്കുന്ന ഇവിടം പക്ഷി നിരീക്ഷകരുടെ സ്വർഗ്ഗം കൂടിയാണ്. കനത്ത കാടിനുള്ളിലൂടെ നടത്തുന്ന ജംഗീൾ സഫാരിയാണ് ഇവിടുത്തെ ആകർഷണം. മീൻപിടുത്തം. റിവർ റാഫ്ടിങ്ങ്, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

  PC:Udit Kapoor


 • പദാം പുഖൂരി

  ഖസാര പുഖൂരിയും പജാം പുഖൂരിയും ഇവിടെ തേസ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന രണ്ട് ജലസംഭരണികളാണ്. തേസ്പൂരിലെ മൂന്നാമത്തെ വലിയ കൃത്രിമ തടാകം ൺഎന്ന ബഹുമതി ഹസാരാ പുഖൂരി അലങ്കരിക്കുമ്പോൾ പാദം പുഖൂരി പേരുകേട്ടിരിക്കുന്നത് താമരപ്പൂവുകൾക്കാണ്.

  PC:adam Pukhuri


 • ഹാഫ്ലോങ് തടാകം

  ആസാമിലെ ഏറ്റവും മനോഹരമായ തടാകങ്ങളിൽ ഒന്നാണ് ഹാഫ്ലോങ്ങ് തടാകം. വാട്ടർ സ്പോർട്, ബോട്ടിങ്ങ്, പക്ഷി നിരീക്ഷണം എന്നിവയ്ക്കൊക്കെ യോജിച്ച ഇവിടം ദേശാടന പക്ഷികളുടെ ഒരു സങ്കേതം കൂടിയാണ്.


 • വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്

  കുറച്ചു നാളുകള്‍ മാത്രമായതേയുള്ളു വടക്കു കിഴക്കന്‍ ഇന്ത്യ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട്. കൃത്യമായി പറയുകയാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ ഇറങ്ങിയതിനു ശേഷം നൂറുകണക്കിന് സഞ്ചാരികളാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര പോയിട്ടുള്ളത്. സപ്ത സഹോദരി സംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുരയും ഹിമാലയന്‍ സംസ്ഥാനമായ സിക്കിമും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ജീവിത രീതികളും ശൈലികളുെം സംസ്‌കാരവുമെല്ലാം ഏറെ വിഭിന്നമായ ഇവിടേക്ക് യാത്ര നടത്തുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം

  വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്


 • ആസാമിലെത്തിയാൽ കറങ്ങിത്തീർക്കാൻ!!

  വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. അത് ആസാമാണ്. പ്രകൃതി ഭംഗിയോ ആളുകളുടെ ഇടപെടലുകളോ, കാണാനുള്ള സ്ഥലങ്ങളോ അങ്ങനെ എന്തുമായിക്കൊള്ളട്ടെ, ആസാം കഴിഞ്ഞാൽ മാത്രമേ അവിടുത്തെ മറ്റു സ്ഥലങ്ങളൂള്ളൂ എന്നത് സഞ്ചാരികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യം പോലുമില്ല. എല്ലാത്തിലും വ്യത്യസ്തത സൂക്ഷിക്കുന്ന ഒരുകൂട്ടംആളുകൾ തിങ്ങിപ്പാർക്കുന്ന ആസാമിലെ സ്ഥലങ്ങൾ പെട്ടന്നൊന്നും കണ്ടുതീർക്കുവാനാവില്ല. എന്നാൽ ഒരിക്കലെങ്കിലും ഇവിടെ പോകുവാനിടയയാൽ ഒരിക്കലും ഒഴിവാക്കരുതാത്ത കുറച്ചിടങ്ങൾ പരിചയപ്പെടാം...

  ആസാമിലെത്തിയാൽ കറങ്ങിത്തീർക്കാൻ!! • രക്തം കൊണ്ടു ചരിത്രമെഴുതിയ തേസ്പൂരിന്‍റെ കഥ!

  പേരുകൾകൊണ്ടും ചരിത്രങ്ങള്‍ കൊണ്ടും അതിശയിപ്പിക്കുന്നവയാണ് ഇന്ത്യയിലെ പ്രത്യേകിച്ച് വടക്കു കിഴക്കൻ ഇന്ത്യയിലെ ഓരോ സ്ഥലങ്ങളും. ഇത്തരത്തിൽ പുരാണങ്ങളുമായി വരെ നീണ്ടു കിടക്കുന്ന കഥകളുള്ള, പ്രണയത്തിനായി യുദ്ധം പോലും നടത്തിയ കഥയാണ് ആസാമിലെ തേസ്പൂർ നഗരത്തിനു പറയുവാനുള്ളത്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തേസ്പരിന്റെ വിശേഷങ്ങൾ അറിയാം...

  രക്തം കൊണ്ടു ചരിത്രമെഴുതിയ തേസ്പൂരിന്‍റെ കഥ!

മടങ്ങിക്കിടക്കുന്ന മലനിരകളിലെ പച്ചപൂശിയ തേയിലത്തോട്ടങ്ങൾ, ഒരു നാടിനെ ഒന്നാകെ ചുറ്റിയൊഴുകുന്ന ബ്രഹ്മപുത്ര നദി, ഇനിയും ആളുകൾ എത്തിച്ചേർന്നിട്ടില്ലാത്ത കൊടുംകാടുകൾ...കണ്ടു തീർക്കുവാൻ ഒത്തിരിയിടങ്ങൾ ബാക്കിയായ ആസാമിന്റെ പ്രത്യേകതകൾ ഇതൊക്കെയാണ്. ആസാമിലെത്തിയാൽ എവിടെതുടങ്ങണമെന്ന് സഞ്ചാരികൾക്ക് ആകെ കൺഫ്യൂഷനായിരിക്കും. എവിടെ തുടങ്ങിയാലും ഏതെങ്കിലും ഒക്കെ സ്ഥലം വിട്ടുപോകുമോ എന്ന ഭയം...വടക്കു കിഴക്കൻ ഇന്ത്യയുടെ എല്ലാ നന്മകളും നിറഞ്ഞു നിൽക്കുന്ന ആസാമിൽ വിട്ടുപോകാതെ കാണേണ്ട മനോഹരമായ ഇടങ്ങൾ പരിചയപ്പെടാം...