Back
Home » ഇന്റർവ്യൂ
മോഹന്‍ലാലിനേ അതിന് കഴിയൂ! ആ മുഖമായിരുന്നു മനസ്സില്‍! മാണിക്കനിലേക്ക് എത്തിയത് ഇങ്ങനെ!
Oneindia | 26th Nov, 2018 10:46 AM
 • ഒടിയനെക്കുറിച്ച് കേട്ടത്

  ഒടിവിദ്യ, ഒടിയന്‍ എന്ന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ നേരത്തെ തന്നെ കേട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിലനിന്നിരുന്ന ഒടിവിദ്യയെക്കുറിച്ചാണ് ചിത്രം പറയുന്നത്. പാലക്കാട് സ്വദേശിയായ താന്‍ ഇക്കാര്യത്തെക്കുറിച്ച് കേട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു. രാത്രിയില്‍ തൊടിയിലേക്ക് ഇറങ്ങരുതെന്നും ഒടിയനുണ്ടാവുമെന്നും അക്കാലത്ത് മുത്തശ്ശി പറഞ്ഞിരുന്നു. എന്നാല്‍ സ്ട്രീറ്റ്‌ലൈറ്റ്‌സ് വന്നതോടെ ഒടിയന്‍ ഇല്ലാതാവുകയായിരുന്നു. കേട്ടറിഞ്ഞ കഥയാണ് ഒടിയന്റേത്.


 • മോഹന്‍ലാലും മഞ്ജു വാര്യരും

  ഏത് തരത്തിലുള്ള സിനിമയ്ക്ക് വേണമെങ്കിലും തിരക്കഥ തയ്യാറാക്കാന്‍ കെല്‍പ്പുള്ള എവുത്തുകാരനാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. വാണിജ്യ സിനിമയായാലും കലാമൂല്യമുള്ള ചിത്രമായാലും തിരക്കഥാകൃത്തെന്ന നിലയില്‍ എഴുത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ സിനിമ എഴുതിത്തുടങ്ങുമ്പോള്‍ മുതല്‍ മനസ്സില്‍ മാണിക്യനായി സങ്കല്‍പ്പിച്ചത് മോഹന്‍ലാലിനെയായിരുന്നു. നായികയായ പ്രഭയെ കണ്ടെത്താനും ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഒടിയനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ സിനിമയില്‍ പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അത് സസ്‌പെന്‍സാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


 • ഗാനത്തിന് ലഭിച്ച സ്വീകാര്യത

  ഒടിയനിലെ ആദ്യ ഗാനത്തിന്റെ ലറിക്കല്‍ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. കൊണ്ടോരാം എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ഈ ഗാനം മുന്നേറിയത്. ഈ ഗാനം കേട്ടതോടെയാണ് മാണിക്കനും പ്രഭയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ സിനിമയില്‍ പ്രണയമുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അറിയണമെങ്കില്‍ റിലീസ് ദിനം വരെ കാത്തിരിക്കണമെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്.


 • മാണിക്കനെക്കുറിച്ച് അവതരിപ്പിച്ചത്

  മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ പോയാണ് കഥ പറഞ്ഞത്. സംവിധായകനും താനും കൂടിയായിരുന്നു അദ്ദേഹത്തെ കാണാനായി പോയത്. കണ്ണടച്ച് കഥ കേള്‍ക്കുന്നതിനിടയില്‍ മോഹന്‍ലാലിന്റെ വിരലുകള്‍ ചലിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൈവിരലുകളിലെ ചലനങ്ങളില്‍ നിന്നും അദ്ദേഹം ഒടിയനായി മാറിയെന്ന് മനസ്സിലായിരുന്നു. തിരക്കഥ കേട്ട് കുറച്ച് സമയം കഴിയുന്നതിന് മുന്‍പ് തന്നെ അത് സംഭവിച്ചിരുന്നു. അദ്ദേഹം ഒടിയനിലേക്ക് പരകായപ്രവേശം നടത്തുകയായിരുന്നു.


 • പ്രകാശ് രാജിലേക്ക് എത്തിയത്

  ഹീറോയ്ക്ക് ഒപ്പം നില്‍ക്കുന്ന താരമായിരിക്കണം വില്ലനെന്നായിരുന്നു ചിന്തിച്ചത്. പ്രകാശ് രാജല്ലാതെ മറ്റൊരാളും ആ സമയത്ത് തങ്ങളിലേക്ക് കടന്നുവന്നില്ലെന്നും അദ്ദേഹം പറയുന്നു. ഏറ്റവും മികച്ച നായകന്‍, പ്രതിനായകന്‍ മുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. മാണിക്കനെയും പ്രഭയേയും തീരുമാനിച്ചതിന് പിന്നാലെ തന്നെ രാവുണ്ണിയേയും സൃഷ്ടിച്ചിരുന്നു. പ്രകാശ് രാജിനെ സമീപിച്ചപ്പോള്‍ത്തന്നെ അദ്ദേഹം ഇതിനായി സമ്മതിക്കുകയായിരുന്നു.


 • മികച്ച കഥാപാത്രം

  ഈ വര്‍ഷത്തെ അവാര്‍ഡുകളെല്ലാം മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്കനുള്ളതാണെന്നായിരുന്നു നേരത്തെ സംവിധായകന്‍ പറഞ്ഞത്. മോഹന്‍ലാലും മഞ്ജു വാര്യരുമുള്‍പ്പടെയുള്ള താരങ്ങളുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലേതെന്ന് ഉറപ്പിക്കാമെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. മലയാളത്തിലെ മികച്ച വാണിജ്യ വിജയം നേടുന്ന സിനിമയായി ഇത് മാറട്ടെയെന്നും അദ്ദേഹം പറയുന്നു.


 • ആക്ഷന്‍ രംഗങ്ങളുടെ പ്രാധാന്യം

  മുന്‍നിര ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകള്‍ക്ക് ആക്ഷനൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ അദ്ദേഹം ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും മികച്ചതാണ് ഒടിയനെന്ന് പറഞ്ഞിരുന്നു. ഗാനമൊരുക്കിയ ജയചന്ദ്രനും ഇത് തന്നെയാണ് പറഞ്ഞത്. ആക്ഷന്റെയും പഞ്ച് ഡയലോഗുകളുടെയും ആഘോഷമായിരിക്കും ഒടിയനെന്നും തിരക്കഥാകൃത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


 • ആന്റണി പെരുമ്പാവൂരിന്റെ തീരുമാനം

  മോഹന്‍ലാലിലേക്ക് എത്താനുള്ള എളുപ്പവഴിയാണ് ആന്റണി പെരുമ്പാവൂരെന്ന് പലരും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സന്തത സഹചാരിയായ അദ്ദേഹം ഈ സിനിമ നിര്‍മ്മിക്കാമെന്ന് തീരുമാനമറിയിച്ചപ്പോള്‍ത്തന്നെ ഇത് മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഇഷ്ടമാവുന്ന സിനിമയായിരിക്കുമെന്നുറപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ സാധ്യതകളെക്കുറിച്ച് കൃത്യമായി അറിയാവുന്ന അദ്ദേഹം ഇതിനൊപ്പം ചേര്‍ന്നത് വലിയൊരനുഗ്രഹമാണ്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് നേരത്തെ സംവിധായകനും വാചാലനായിരുന്നു.


 • ഒരുമിച്ച് കണ്ട സ്വപ്നം

  ശ്രീകുമാര്‍ മേനോന്‍ തന്റെ നാട്ടുകാരനാണ്, അടുത്ത സുഹൃത്താണ്. ഒടിയന്‍ എന്ന സിനിമ ഒരുമിച്ച് കണ്ടവരാണ് ഞങ്ങള്‍. അന്നത്തെ ആ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്. അദ്ദേഹത്തെപ്പോലെയുള്ള പരസ്യ സംവിധായകന്റെ ബിഗ് സ്‌ക്രീന്‍ സിഗ്നേച്ചറായി ഇത് മാറുമെന്നും അദ്ദേഹം പറയുന്നു. കേട്ട കഥകളിലെ ഒടിയനെയല്ല താനുണ്ടാക്കിയത്്. കുട്ടികള്‍ക്കുള്‍പ്പടെ എല്ലാവര്‍ക്കും ഇഷ്ടമാവും ഈ ഒടിയനെ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകര്‍ ഒരുപോലെ കാത്തിരിക്കുന്നൊരു ചിത്രമാണ് ഒടിയന്‍. സിനിമയുടെ ടീസറും പോസ്റ്ററുകളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. വ്യത്യസ്തമായ തരത്തിലുള്ള പ്രമോഷനാണ് സിനിമയ്ക്കായി ഉപയോഗിക്കുന്നത്. ആരാധകരെക്കൂടി ഉള്‍പ്പെടുത്തിയുള്ള പ്രമോഷനുകള്‍ പുരോഗമിച്ച് വരികയാണ്. റിലീസിന് മുന്‍പ് തന്നെ ഒടിയന്‍ തരംഗമായി മാറിയിരിക്കുകയാണ്. ഡിസംബര്‍ 14നായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്റെ ലുക്കും പ്രമേയത്തിലെ പുതുമയും പ്രകാശ് രാജിന്റെ വരവും മഞ്ജു വാര്യരുടെ നായികാവേഷവുമൊക്കെയായി ഒടിയന്‍ നേരത്തെ തന്നെ വാനോളം പ്രതീക്ഷ നല്‍കിയിരുന്നു.

മീനാക്ഷിക്കൊപ്പം മഹാലക്ഷ്മിയും! രണ്ടാം വിവാഹ വാര്‍ഷികാഘോഷം ഗംഭീരമാക്കി ദിലീപും കാവ്യ മാധവനും! കാണൂ!

പോസ്റ്റ് പ്രൊഡക്ഷനും പ്രമോഷനുമൊക്കെ തകൃതിയായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സംവിധായകന് കാലിടറിയത്. എസ്‌കലേറ്ററില്‍ നിന്നുള്ള വീഴ്ചയെത്തുടര്‍ന്നുള്ള ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഒടിയന്‍ തിരക്കുകളിലേക്ക് താന്‍ തിരികെ എത്തിയെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി മാറിയിരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒടിയനെക്കുറിച്ച് വാചാലനാവുകയാണ് അദ്ദേഹം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഒടിയന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

മോഹന്‍ലാലിന്‍റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലിസി ലക്ഷ്മി പറഞ്ഞത്? കാണൂ!