Back
Home » ഇന്റർവ്യൂ
മലയാള സിനിമയിലെ ആദ്യ വനിത പിആര്‍ഒ! ബ്രഹ്മാണ്ഡ ചിത്രം 2.Oയ്ക്കും പിന്നിലും മഞ്ജു ഗോപിനാഥ്!!
Oneindia | 29th Nov, 2018 08:14 AM
 • മഞ്ജു ഗോപിനാഥ്

  ആണുങ്ങള്‍ അടക്കി വാഴുന്ന മലയാള സിനിമയിലെ പിആര്‍ഒ കളുടെ കൂട്ടത്തിലെ ആദ്യ വനിത സാന്നിധ്യമായിരുന്നു മഞ്ജു ഗോപിനാഥ്. മഞ്ജുവാണ് 2.O യുടെ കേരളത്തിലെ പിആര്‍ഒ. സിനിമ റിലീസിനെത്തുമ്പോള്‍ ശ്രദ്ധ ലഭിക്കേണ്ട ഒരാള്‍ കൂടിയാണ് മഞ്ജു. മാധ്യമ പ്രവര്‍ത്തകയായിരുന്ന മഞ്ജു ആദ്യം പ്രിന്റ് മീഡിയയിലും പിന്നീട് ക്ലബ്ബ് എഫ്എം റേഡിയോയിലും പ്രവര്‍ത്തിച്ചിരുന്നു.


 • 2.O വലിയൊരു അനുഭവമായിരുന്നു

  കേരളത്തിലുള്ള എല്ലാ മീഡിയ പ്രമോഷന്‍സും മഞ്ജുവാണ് ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മാധ്യമങ്ങളില്‍ എത്തിക്കുന്നത് പിആര്‍ഒ മാരാണ്. സിനിമയെ എതെല്ലാം വിധത്തില്‍ പ്രമോട്ട് ചെയ്യാന്‍ കഴിയുമോ അതൊല്ലം മഞ്ജു ഗോപിനാഥിന്റെ കീഴിലാണ് ചെയ്യുന്നത്. 2.O യുടെ ട്രെയിലര്‍ ലോഞ്ച് ചെന്നൈയില് നടന്നപ്പോള്‍ വലിയൊരു അനുഭവമായിരുന്നെന്ന് പറയുകയാണ് മഞ്ജു. രജനി സാറിനെ നേരിട്ട് കാണാന്‍ പറ്റിയതിലുള്ള സന്തോഷവും മഞ്ജു പങ്കുവെക്കുന്നു.


 • മെഗാസ്റ്റാറിന്റെ സിനിമയിലൂടെ

  ടെലിവിഷന്‍ രംഗത്തും പരിചയമുള്ള മഞ്ജു റിപ്പോർട്ടർ ചാനലിൽ എന്റർടെയിമെന്റ് സെക്ഷനിൽ എഡിറ്ററായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി, ആന്റോ ജോസഫ്, തുടങ്ങിയവരുമായിട്ടുള്ള വലിയ സൗഹൃദമാണ് ഇതുപോലെയുള്ള അവസരങ്ങള്‍ക്ക് വഴിയൊരുക്കിയത്. മമ്മൂട്ടിയുടെ മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെ മീഡിയ പ്രമോഷന്‍ ചെയ്ത് തുടങ്ങിയ മഞ്ജു കസബ എന്ന സിനിമയിലൂടെയാണ് ആദ്യമായി പിആര്‍ഒ വര്‍ക്ക് ഏറ്റെടുക്കുന്നത്. പിന്നീടിങ്ങോട്ട് ഒട്ടനവധി സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മഞ്ജുവിനെ തേടി ബ്രഹ്മാണ്ഡ സിനിമയായ 2.O യും എത്തുകയായിരുന്നു.


 • വമ്പന്മാരുമായിട്ടുള്ള സൗഹൃദം

  മമ്മൂട്ടി മാത്രമല്ല തെന്നിന്ത്യയിലും ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരായ റസൂല്‍ പൂക്കുട്ടി, എ ആര്‍ റഹ്മാന്‍, ജോയി മാത്യൂ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മഞ്ജു പങ്കുവെക്കുന്നു. ഇവരുമായിട്ടുള്ള സൗഹൃദം വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. മഞ്ജു പിആര്‍ഒ വര്‍ക്ക് ചെയ്ത കായംകുളം കൊച്ചുണ്ണി, ജോസഫ് എന്ന ചിത്രങ്ങളാണ് അടുത്തിടെ റിലീസിനെത്തി ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകള്‍. രണ്ട് സിനിമകളും നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്.


 • വരാനിരിക്കുന്ന സിനിമകള്‍

  നിവിന്‍ പോളിയുടെ മിഖായേല്‍, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്. ഷാഫി-റാഫി കൂട്ടുകെട്ടിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, നാദിര്‍ഷയുടെ മേരാനാം ഷാജി, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ, പവിയേട്ടന്റെ മധുരചൂരല്‍, മമ്മൂട്ടിയുടെ ഉണ്ട്, എന്നിങ്ങനെയുള്ള സിനിമകളാണ് മലയാളത്തില്‍ മഞ്ജുവിന്റെ പിആര്‍ഒ വര്‍ക്കില്‍ റിലീസിനൊരുങ്ങുന്നത്. തമിഴില്‍ ശങ്കറിന്റെ സംവിധാനത്തിലെത്തുന്ന ഇന്ത്യന്‍ 2, തമിഴ് തെലുങ്ക് സിനിമയായി നിര്‍മ്മിക്കുന്ന അനുഷ്‌ക ഷെട്ടിയുടെ ചിത്രം എന്നിവടയുടെ പിന്നണിയിലും മഞ്ജുവിന്റെ സാന്നിധ്യമുണ്ട്.
നവംബര്‍ 29 ന് രജനികാന്ത് നായകനായെത്തുന്ന 2.O റിലീസിനെത്തുകയാണ്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാനുള്ള പടയൊരുക്കത്തിലാണ് ചിത്രം. ഇന്ത്യയില്‍ ഇതുവരെ പരീക്ഷിക്കാത്ത സാങ്കേതിക വിദ്യയുമായിട്ടാണ് എസ് ശങ്കര്‍ സിനിമയൊരുക്കിയിരിക്കുന്നത്. സംവിധായകനും അഭിനേതക്കാളും മാത്രമല്ല വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന അണിയറയിലുള്ള ഓരോരുത്തരുമാണ് സിനിമകളുടെ വിജയത്തിനും പിന്നില്‍.

ഒരു സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ജോലി ചെയ്യുന്നവരാണ് പിആര്‍ഒ മരെങ്കിലും ഇവര്‍ക്ക് അര്‍ഹിക്കുന്ന പ്രധാന്യം ലഭിച്ച് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ബ്രഹ്മാണ്ഡ ചിത്രമായി 2.O റിലീസിനെത്തുമ്പോള്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു വ്യക്തി കൂടിയുണ്ട്. മഞ്ജു ഗോപിനാഥ്. മലയാളത്തിലെ ആദ്യത്തെ വനിതാ പിആര്‍ഒ ആയ മഞ്ജുവാണ് 2.O യുടെ കേരളത്തിലെ പിആര്‍ഒ. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമയുടെ വിശേഷങ്ങള്‍ മഞ്ജു പങ്കുവെച്ചിരിക്കുകയാണ്.