Back
Home » തമിഴ് മലയാളം
കിങ് ഖാൻ വിളിച്ചു തലൈവ പറന്നെത്തി!! ഷാരൂഖിന്റെ റാ വണ്ണിൽ രജിനി ചിട്ടിയായത് ഇങ്ങനെ...
Oneindia | 2nd Dec, 2018 04:56 PM
 • ലോക സിനിമയിൽ ചിട്ടി

  സൂപ്പർ മാൻ സ്പൈഡമാൻ , ബാറ്റ്മാൻ എന്നീ സൂപ്പർ ഹീറോസ് വർഷങ്ങളായി അരങ്ങ് വാണിരുന്നിടത്തേയ്ക്കാണ് ശങ്കറിന്റെ ചിട്ടി എത്തുന്നത്. വർഷങ്ങളായി സിനിമയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന സൂപ്പർ ഹീറോസിനെ പിന്നിലാക്കി ചിട്ടി അരങ്ങിൽ ഒന്നാംസ്ഥാനം പിടിച്ചു. തെന്നിന്ത്യൽ പിറവി എടുത്ത ചിട്ടിയും യന്തിരനും ലോക സിനിമയിൽ തന്നെ ചർച്ച വിഷയമായി.


 • ഷാരൂഖിന്റെ റാ വൺ

  യന്തിരനിലെ രജനികാന്തിന്റെ ചിട്ടി എന്ന കഥാപാത്രം ബോളിവുഡിലും വൻ ചർച്ചയായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ പോലെ ബോളിവുഡിലും രജനിയ്ക്ക് കടുത്ത ആരാധകരുണ്ട്. ബോളിവുഡിലെ തലൈവയുടെ കടുത്ത ആരാധകനാണ് ഷാരൂഖ് ഖാൻ. രജനിയ്ക് വേണ്ടി ചിത്രത്തിലെ തിരക്കഥ തന്നെ കൂട്ടിയെഴുതിപ്പിച്ചിട്ടുണ്ട്. റാ വൺ ചിത്രത്തിലാണ് ഷാരൂഖിന്റെ നിർബന്ധപ്രകാരം രജനികാന്തിന് വേണ്ടി രംഗങ്ങൾ കൂട്ടി എഴുതിപ്പിച്ചത്. ചിത്രത്തൽ അതിഥി വേഷത്തിൽ ചിട്ടിയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.


 • രജനി ചികിത്സയിൽ

  റോബോർട്ടിന്റെ കഥ പറയുന്ന ചിത്രം തന്നെയായിരുന്നു റാ വണ്ണും. ചിത്രത്തിൽ അതിഥി വേഷം ചെയ്യാൻ വേണ്ടിയാണ് രജനിയെ ഷാരൂഖ് സമീപിച്ചത്. എന്നാൽ ആ അവസരത്തിൽ അസുഖബാധിതനായി താരം ചികിത്സയിലായിരുന്നു. എന്നാൽ രംഗങ്ങൾ പിന്നീട് ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.


 • ഷാരൂഖ് നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു

  ലണ്ടനിൽ രജനിയെ ചികിത്സിച്ച ഡോക്ടറെ പിന്നീട് ഷാരൂഖ് ഖാൻ കാണാൻ ഇടയായി. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ അൽപം ഭേദമുണ്ടെന്നും ഡോക്ടറിൽ നിന്ന് അറിയാൻ സാധിച്ചു. ഇതിനെ തുടർന്ന് ഷാരൂഖ് തന്നെ തലൈവയെ നേരിട്ട് വിളിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം ക്ഷണം സ്നേഹത്തോടെ നിരസിക്കുകയായിരുന്നു.താൻ ഇപ്പോഴഉം ആരോഗ്യവാനല്ലെന്നുംഒരു മാസത്തെ വിശ്രമം വേണമെന്നും രജനി പറഞ്ഞു.


 • മകൾ സൗന്ദര്യയുടെ ഫോൺ

  എന്നാൽ ദിവസങ്ങൾക്ക് ശേഷം രജനിയുടെ മകൾ സൗന്ദര്യ ഷാരൂഖിനെ ഫോണിൽ വിളിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് രജനി എത്തുമെന്ന് അറിയിക്കുകയും ചെയ്തു. തിരക്കഥയിൽ ഉണ്ടായിരുന്ന ആക്ഷൻ രംഗങ്ങൾ മുഴുവനും ഒഴിവാക്കി ആ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. സുഖമില്ലാതിരുന്ന അവസ്ഥയിലും ഷാരൂഖിന് വേണ്ടി രജനി അഭിനയിക്കുകയായിരുന്നു. അതേസമയം ചിത്രത്തിൽ രജനികാന്ത് അഭിനയിച്ചിട്ടില്ലെന്നും സിജി ഗ്രാഫിക്സിന്റെ സഹായത്തോടെ ആവിഷ്കരിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.
സിനിമയ്ക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച താരമാണ് രജനികാന്ത്. സിനിമയ്ക്കായി എന്ത് ത്യജിക്കാനും താരം തയ്യാറാണ്. മാസ് ക്ലാസ് എക്സ്സ് ഓഡിനറി എന്നു വേണ്ട എല്ലാ കഥാപാത്രങ്ങളും തലൈവരുടെ കൈകളിൽ ഭഭ്രമാണ്. ത്രില്ലടിപ്പിക്കുന്ന തകർപ്പൻ ഡയലോഗുകളും നല്ല ഉഗ്രൻ സംഘടനങ്ങളും അട്ടവും പാട്ടവും പാട്ടും ആകെ കളർഫുളളായിരിക്കും രജനി ചിത്രം.

ലാലേട്ടനെ മാത്രമല്ല ഫഹദിനേയും നായ ഓടിച്ച് തെങ്ങിൽ കയറ്റി!! അതേ നായ തന്നെയാണോ ഇതും...

ലോക സിനിമ തന്നെ ഏറെ ബഹുമാനത്തോടെ നോക്കുന്ന ഒരു അഭിനേതാവാണ് രജനികാന്ത്. മറ്റുള്ള ഭാഷയുലെ താരങ്ങൾ പോലും തലൈവരുടെ കട്ട ആരാധകരാണ്. അദ്ദേഹത്തിനോടൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ബോളിവുഡില കിരീടം വെയ്ക്കാത്ത രാജാവാണ് ഷാരൂഖ് ഖാൻ. കിങ് ഖാൻ രജനിയുടെ കടുത്ത ആരാധകനാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷാരൂഖാൻ-രജനി സൗഹൃദത്തിന്റെ ഒരു കഥയാണ്, വർഷങ്ങൾകക് മുൻപ് നടന്ന സംഭവമാണെങ്കിലും 2.o യുടെ റിലീസോടെ വീണ്ടും ഇത് ചർച്ചയാകുകയാണ്.

താടിയുമില്ല മീശയുമില്ല!! ഉണ്ണി മുകുന്ദന്റെ പുതിയം രൂപം ഞെട്ടിച്ചു, ക്ലീൻ ഷേവിൽ ഉണ്ണിയിപ്പോൾ ഇങ്ങനെ