Back
Home » ബോളിവുഡ്
ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്കിനോട് നീതി പുലര്‍ത്തണമെന്നേ ഉണ്ടായിരുന്നുളളു: വിദ്യ ബാലന്‍
Oneindia | 3rd Dec, 2018 03:12 PM
 • വിദ്യ പറഞ്ഞത്

  2017 ഡിസംബര്‍ 2, ഏഴു വര്‍ഷം മുന്‍പാണ് ദി ഡേര്‍ട്ടി പിക്ചര്‍ റിലീസാവുന്നത്. എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു അത്. പക്ഷേ ഇപ്പോഴും ഞാനങ്ങനെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് ചോദിച്ചാല്‍ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല.സംവിധായകനായ മിലന്‍ ആണ് ആ കഥാപാത്രത്തെ എനിക്ക് എളുപ്പമാക്കി മാറ്റിയത്. ആദ്യം മുതല്‍ അവസാനം വരെ മിലന്‍ എനിക്കൊപ്പമുണ്ടായിരുന്നു.സില്‍ക്ക് സ്മിതയോട് നീതി പുലര്‍ത്തണമെന്ന് മാത്രമേ ഉണ്ടായിരുന്നൂളളു, വിദ്യ പറയുന്നു.


 • എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്

  സില്‍ക്ക് ആവാന്‍ എന്നെ തിരഞ്ഞെടുത്ത നിര്‍മ്മാതാവ് എക്ത കപൂറും മിലനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാന്‍. എന്നെ ഒട്ടും ഡൗണ്‍ ആക്കാതെ ചിത്രം പൂര്‍ത്തീകരിക്കുന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്ന് മിലന്‍ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. മിലന്‍ എന്നെ ഡൗണ്‍ ആക്കിയില്ലെന്നു മാത്രമല്ല എനിക്കേറെ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു പക്ഷിയെ പോലെ സ്വതന്ത്രയാണ് ഞാനെന്ന കംഫര്‍ട്ട് സോണിലാണ് മിലന്‍ എന്നെ നിര്‍ത്തിയത്.വിദ്യ പറയുന്നു.


 • ഹം പാഞ്ച് ഇല്ലായിരുന്നെങ്കില്‍

  ആ സ്വാതന്ത്ര്യത്തിനും എന്നില്‍ വിശ്വസിച്ചതിനും നന്ദി. എന്റെ പ്രിയപ്പെട്ട എക്താ നന്ദി,ഹം പാഞ്ച് എന്ന ടിവി സീരിസിനും നന്ദി. ഹം പാഞ്ച് ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഡേര്‍ട്ടി പിക്ചര്‍ എന്നെ തേടിയെത്തില്ലായിരുന്നു. വിദ്യാ ബാലന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ദീപിക പദുകോണ്‍-രണ്‍വീര്‍ സിങ് വിവാഹ വേളയില്‍ സംവിധായകന്‍ മിലനൊപ്പം എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.


 • ദി ഡേര്‍ട്ടി പിക്ചര്‍

  സില്‍ക്ക് സ്മിതയുടെതായി ആളുകള്‍ അറിഞ്ഞതും അറിയാത്തതുമായ കഥയായിരുന്നു ഡേര്‍ട്ടി പിക്ചറില്‍ പറഞ്ഞിരുന്നത്. സില്‍ക്കിന്റെ ജീവിതം സെല്ലുലോയ്ഡില്‍ വിദ്യ മികവുറ്റതാക്കിയെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. മിലന്‍ ലുഥിര സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ചര്‍ ബോക്സ് ഓഫീസ് കളക്ഷനിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് വിദ്യ തെളിയിച്ചത് ഡേര്‍ട്ടി പിക്ചറിലൂടെയായിരുന്നു.
ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരസുന്ദരിയാണ് വിദ്യാ ബാലന്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു വിദ്യ ബോളിവുഡില്‍ തിളങ്ങിയിരുന്നത്. 2011ല്‍ പുറത്തിറങ്ങിയ ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്. മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് ലഭിച്ചതിനൊപ്പം വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളും വിദ്യക്ക് ലഭിച്ചിരുന്നു.

ടൊവിനോയെ സൂപ്പര്‍ ഹീറോയാക്കാന്‍ ബേസില്‍ ജോസഫ്! ഗോദയ്ക്ക് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും!

നടി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ തന്റെ അസാധ്യ പ്രകടനം തന്നെയായിരുന്നു വിദ്യാ ബാലന്‍ പുറത്തെടുത്തിരുന്നത്. സില്‍ക്കിന്റെ ജീവിതത്തെ ആസ്ദമാക്കി ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ മിലന്‍ ലുധിരയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങി ഏഴുവര്‍ഷം ആവുന്ന വേളയില്‍ ചിത്രത്തെ അനുസ്മരിച്ച് വിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിദ്യ എത്തിയിരുന്നത്.

ലാലേട്ടന്റെ ഒടിയന്‍ മിന്നിക്കും! ക്ലൈമാക്‌സ് മരണമാസ്സ് എന്ന് സാം സിഎസ്! ആരാധകരെ ത്രസിപ്പിക്കും!!

രാജമൗലി ചിത്രത്തില്‍ നായികമാരായി കീര്‍ത്തിയും പ്രിയാമണിയും? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!!