Back
Home » വിനോദം
സംവിധായകന്‍ ചേരന്റെ പുതിയ ചിത്രത്തില്‍ വിജയ് സേതുപതിയും
Anweshanam | 4th Dec, 2018 10:22 AM
സംവിധായകന്‍ ചേരന്റെ പുതിയ ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നു. ഈ ചിത്രത്തിലേയ്ക്ക് വിജയ് സേതുപതി ഒപ്പുവെച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. തമിഴില്‍ തന്റെ വ്യത്യസ്ത വഴിയിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച വിജയ് സേതുപതിയുടെ കൈയില്‍ പ്രതീക്ഷയുണര്‍ത്തുന്ന കൂടുതല്‍ കഥാപാത്രങ്ങളെത്തുകയാണ്. ഇതില്‍, അയ്യാ എന്ന വയോധികനായി വിജയ് സേതുപതി എത്തുന്ന സീതാകാതി ഈ മാസം തിയറ്ററുകളിലെത്തും. ത്രിഷയ്ക്കൊപ്പം താരം മുഖ്യ വേഷത്തില്‍ എത്തിയ 96 ടെലിവിഷന്‍ പ്രീമിയറിനു ശേഷവും തമിഴകത്ത് ചില തിയറ്ററുകളിലുണ്ട്.

ഓട്ടോഗ്രാഫ്, പാണ്ഡവര്‍ ഭൂമി, തവമായ് തവമിരുന്തേന്‍, വെട്രിക്കൊടി കട്ട് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ സംവിധായകനാണ് ചേരന്‍. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചേരന്‍ ഒരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി എത്തുമ്പോള്‍ ആരാധകര്‍ക്ക് മികച്ച പ്രതീക്ഷയാണുള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാവും ചേരന്റെയും വിജയ് സേതുപതിയുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങാന്‍ പോകുന്ന ഈ പുതിയ ചിത്രം.