ഒരു പ്രായം കഴിഞ്ഞാല്‍ നമ്മെ ബാധിയ്ക്കുന്ന രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് പ്രമേഹം. പ്രായമായവര്‍ക്കു മാത്രമല്ല, ചെറുപ്പക്കാര്‍ക്കും, എന്തിന് ചിലപ്പോള്‍ കുട്ടികള്‍ക്കു പോലും ഈ ആരോഗ്യപ്രശ്നം ഉണ്ടാകാറുണ്ട്.
പ്രമേഹത്തിന്റെ നമ്പര്‍ വണ്‍ വില്ലന്‍ പാരമ്പര്യം തന്നെയാണ്. പാരമ്പര്യമായി ഇതുണ്ടെങ്കില്‍ ഇതു വരാനുളള സാധ്യത 90 ശതമാനം എന്നു പറയാം. കാരണം ജീനുകള്‍ പരമ്പരാഗതമായി കൈ മാറി വരുന്നതു തന്നെ. ഇതിനു പുറമേ ഭക്ഷണ ശീലം, അമിത വണ്ണം, വ്യായാമക്കുറവ്, സ്ട്രെസ് തുടങ്ങിയ പല ഘടകങ്ങളും ചില രോഗങ്ങള്‍ക്കുള്ള മരുന്നുകളുമെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
പ്രമേഹം അധികരിയ്ക്കുമ്പോള് ടൈപ്പ് 2 പ്രമേഹമായി മാറുന്നു. കിഡ്നി, ഹൃദയം തുടങ്ങി ശരീരത്തിന്റെ പല അവയവങ്ങളേയും സാവധാനത്തില്‍ പ്രവര്‍ത്തന രഹിതമാക്കുന്ന ഒരു രോഗമാണ് ഇത്.
പ്രമേഹത്തിന് മരുന്നായി ചെയ്യുന്നത് ഇന്‍സുലിന്‍ കുത്തിവയ്പ്പാണ്. എന്നാല്‍ ഇത്തരം വഴികളിലേയ്ക്കു പോകുന്നതിനു മുമ്പ് ചില പ്രത്യേക കാര്യങ്ങള്‍ പരീക്ഷിയ്ക്കുന്നത്, അതായത് നാട്ടുവൈദ്യം, ഒറ്റമൂലി എന്നെല്ലാം പറയാം, ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും.
പ്രമേഹത്തിനുള്ള ചില പ്രത്യേക നാട്ടുവഴികളെ കുറിച്ചറിയൂ.