Back
Home » തമിഴ് മലയാളം
വിജയ് മാസാണ്!! അപകടത്തിൽ കിടപ്പിലായ ആരാധകന് താരത്തിന്റെ സർപ്രൈസ്, അമ്മയുടെ ട്വീറ്റ് വൈറലാകുന്നു
Oneindia | 4th Dec, 2018 03:38 PM

എന്നും ആരാധകർക്കൊപ്പം ചേർന്ന് നിൽക്കുന്ന താരമാണ് വിജയ്. തമിഴിൽ മാത്രമല്ല മലയാളത്തിലും താരത്തിന് ഒരു വലിയ വിഭാഗം ആരാധകരുണ്ട്. ഇവരുടെ സുഖത്തിലും ദുഃഖത്തിലുമൊക്കെ താരവും കൂടെയുണ്ടാകും. ഇതാണ് വിജയ് യെ എല്ലാവരുടേയും പ്രിയപ്പെട്ട അണ്ണനാക്കുന്നത്.

സൽമാൻ ശാസിച്ചു!! ശ്രീശാന്ത് തല തല്ലി പൊട്ടിച്ചു, വേദന സഹിക്കാൻ വയ്യാതെ ശ്രീ ആശുപത്രിയിൽ...

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ നാസറിന്റെ ഭാര്യ കമീലയുടെ ട്വീറ്റാണ്. സുഖമില്ലാത്ത മകന്റെ പിറന്നാളിൽ പങ്കടുക്കുന്ന താരത്തിന്റെ ചിത്രമാണ് കമീല പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ താരത്തിന്റെ നല്ല മനസ്സിനെയും ഇവർ പ്രശംസിക്കുന്നുണ്ട്. തന്റെ മകന്റെ സ്വപ്നം പൂവണിഞ്ഞു എന്നും താരം ട്വിറ്റ് ചെയ്യുന്നുണ്ട്.'' പ്രിയപ്പെട്ട ഫൈസൽ, നിനക്ക് പിറന്നാൾ ആശംസകൾ. വിജയ് അണ്ണനോപ്പം നിന്റെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുകയാണ്. ഈശ്വരനോട് കൂടുതൽ ഒന്നും ആവശ്യപ്പെടാനില്ല. ആരോഗ്യവും സന്തോഷവും നൽകിയ ദൈവം നിന്റെ അനുഗ്രഹിക്കട്ടെ '' കമീല ചിത്രത്തിനോടൊപ്പം ട്വീറ്റ് ചെയ്തു. വിജയ് യുടെ കടുത്ത ആരാധകനാണ് ഫൈസൽ.

വസ്ത്രം ധരിച്ചത് രാജ്യത്തിന് നാണക്കേടായി!! ഈജിപ്ഷ്യൻ നടിയെ കാത്ത് ജയിൽ ശിക്ഷ...

സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു ഫൈസലിനെ തേടി ദുരന്തം എത്തുന്നത്. സുഹൃത്തുക്കളുമായി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ ഫൈസലിനെ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇന്നു കാണുന്ന നിലയിലേയ്ക്ക് എത്തിച്ചത്. അപകടത്തിൽ നിന്ന് ഫൈസലിനെ കൂടാതെ മറ്റൊരു സുഹൃത്തും രക്ഷപ്പെട്ടിരുന്നു.