Back
Home » വിനോദം
മമ്മൂട്ടിയും മോഹന്‍ലാലും എത്തിയ വാഹനങ്ങള്‍ ഒറ്റ ഫ്രെയ്മില്‍
Anweshanam | 4th Dec, 2018 11:26 PM
മലയാളത്തിന്റെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവര്‍ക്കുമായി നിരവധി ആരാധകരുമുണ്ട്. പലപ്പോഴും വാക്ക് പോരുകള്‍ക്ക് ഇരുകൂട്ടരും മുന്നിട്ടിറങ്ങുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത് ഇരു താരങ്ങളുടെയും വാഹനങ്ങള്‍ ഒറ്റ ഫ്രൈമില്‍ വരുന്നതാണ്.കേരളത്തില്‍ ഏറെ ആരാധകരുള്ള രണ്ട് വാഹനനമ്ബറുകളാണ് 369ഉം 2255ഉം. ആദ്യത്തേത് മമ്മൂട്ടിയുടെ വാഹനത്തിന്റെയും രണ്ടാമത്തേത് മോഹന്‍ലാലിന്റെ ഇഷ്ടവാഹനത്തിന്റെയുമാണ്. ഈ രണ്ടു നമ്ബറുകളും ഒറ്റ ഫ്രെയിമില്‍ കിട്ടിയതിന്റ സന്തോഷത്തിലാണ് ആരാധകര്‍. 

ഏതോ ആരാധകന്‍ സോഷ്യല്‍ ലോകത്ത് ഈ ചിത്രം പങ്കുവച്ചത്. സ്ഥലം വ്യക്തമല്ലെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും എത്തിയ വാഹനങ്ങള്‍ എന്ന പേരിലാണ് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. നീല പോര്‍ഷെയിലാണ് മമ്മൂട്ടി എത്തിയതെങ്കില്‍ ലാന്‍ഡ് ക്രൂസറിലാണ് മോഹന്‍ലാല്‍ എത്തിയത്. അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപിന് പുറത്തുനിന്നുള്ള കാഴ്ചയാണ് ഇതെന്നാണ് ആരാധകരുടെ അഭിപ്രായം.