Back
Home » ഏറ്റവും പുതിയ
നിര്‍മ്മിത ബുദ്ധി ആരുടെയൊക്കെ ജോലി തെറുപ്പിക്കും?
Gizbot | 5th Dec, 2018 04:00 PM
 • 1. കോള്‍ സെന്റര്‍ കസ്റ്റമര്‍ കെയര്‍

  ഏറെക്കുറെ എല്ലാ കോള്‍ സെന്ററുകളിലും ഉപഭോക്താക്കള്‍ക്ക് മറുപടി പറയുകയോ അവരുടെ സംശയങ്ങള്‍ തീര്‍ക്കുകയോയാണ് ചെയ്യുന്നത്. ഗൂഗിള്‍ അടുത്തിടെ ഡ്യൂപ്ലെക്‌സിന്റെ ഒരു മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് ഫോണ്‍ വിളിച്ച് മനുഷ്യരുമായി ആശയവിനിമയം നടത്തുന്നത് കണ്ട് ടെക് ലോകം ഞെട്ടി. ഗൂഗിള്‍ ഡ്യൂപ്ലക്‌സിന്റെ പൂര്‍ണ്ണപതിപ്പിന് അനായാസം കോള്‍ സെന്റര്‍ ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയും.


 • 2. ടെലി-മാര്‍ക്കറ്റേഴ്‌സ്

  ടെലികോം കമ്പനികളില്‍ നിന്നും മറ്റും വരുന്ന റോബോകോളുകള്‍ ഓര്‍മ്മയില്ലേ? തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് വരുന്ന കോളുകള്‍ റോബോകോളുകള്‍ക്ക് ഉദാഹരണമാണ്. പലര്‍ക്കും ഇത്തരം കോളുകളോട് വെറുപ്പാണെങ്കിലും ചെലവ് കുറവായതിനാല്‍ ഈ രീതി കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നു. നിര്‍മ്മിത ബുദ്ധിക്ക് ഇതില്‍ പലതും ചെയ്യാനാകും.


 • 3. ക്ലര്‍ക്കുമാര്‍

  ഓഫീസുകളിലെ മിക്ക ജോലികള്‍ക്കും ഇപ്പോള്‍ ക്വിക്ക്ബുക്ക്‌സ്, ഫ്രെഷ്ബുക്ക്‌സ്, മൈക്രോസോഫ്റ്റ് ഓഫീസ് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നുണ്ട്. ജോലിക്ക് ആളുകളെ വയ്ക്കുന്നതുമായി താരതമ്യം ചെയ്താല്‍ ഇതിന്റെ ചെലവ് വളരെ കുറവാണ്. അധികകാലം ഇത്തരം ജോലികള്‍ ചെയ്ത് ജീവിക്കാമെന്ന് നമ്മള്‍ സ്വപ്‌നം കാണണ്ട!


 • 4. കൊറിയര്‍

  ചില വികസിത രാജ്യങ്ങളിലെങ്കിലും കൊറിയര്‍ ബോയിമാരുടെ ജോലി റോബോട്ടുകളും ഡ്രോണുകളും കൈയടക്കി കഴിഞ്ഞു. വരുംകാലങ്ങളില്‍ നിര്‍മ്മിത ബുദ്ധിയും യന്ത്ര സാന്നിധ്യവും കൂടിവരും.


 • 5. ചെറുകിട വില്‍പ്പനകേന്ദ്രങ്ങള്‍

  നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും ആളുകള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളെ ആശ്രയിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് നിലനില്‍ക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയും. ഇതോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന ചെറുകിട വില്‍പ്പനകേന്ദ്രങ്ങള്‍ കൂടി അപ്രത്യക്ഷമാകും.

  4G യുഗം കഴിയുന്നു, ഇനി 5G - അറിയേണ്ടതെല്ലാം
എല്ലാ ജോലികളും സാങ്കേതികവിദ്യ കൊണ്ടുപോകുന്ന കാലം വിദൂരമല്ല. നിര്‍മ്മിത ബുദ്ധിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മുന്നേറ്റം മിക്ക വൈറ്റ് കോളര്‍ ജോലികളില്‍ നിന്നും മനുഷ്യരെ പുറത്താക്കും. യന്ത്രങ്ങളുടെ വരവോടെ എത്രയെത്ര മനുഷ്യരാണ് തൊഴിലില്ലാത്തവരായത്. ട്രാക്ടര്‍ പാടത്തിറങ്ങിയപ്പോള്‍ ജോലിയില്ലാതായ കര്‍ഷത്തൊഴിലാളികള്‍ എത്രയോയുണ്ട്.

നിര്‍മ്മിത ബുദ്ധി മനുഷ്യരില്‍ നിന്ന് ഏറ്റെടുക്കാന്‍ പോകുന്ന ചില ജോലികള്‍ പട്ടിക്കപ്പെടുത്തുകയാണിവിടെ. ആവര്‍ത്തന സ്വഭാവമുള്ള ഇത്തരം ജോലികള്‍ യന്ത്രങ്ങളെ ഏല്‍പ്പിക്കുക വഴി ചെലവ് വളരെയധികം കുറയ്ക്കാന്‍ കഴിയും. മാത്രമല്ല ഇത്തരം ജോലികളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉണ്ടാക്കുന്നത് എളുപ്പവുമാണ്.