Back
Home » ഏറ്റവും പുതിയ
5000 രൂപ വിലക്കുറവിൽ പൊക്കോ F1; ഓഫർ മൂന്ന് ദിവസത്തേക്ക് മാത്രം! അറിയേണ്ടതെല്ലാം..!
Gizbot | 6th Dec, 2018 10:18 AM
  • 5000 രൂപയുടെ കിഴിവ്

    അതെ, നിങ്ങൾ വായിക്കുന്ന വാർത്ത സത്യം തന്നെയാണ്. ഒറ്റയടിക്ക് 5000 രൂപയുടെ കിഴിവാണ് പൊക്കോ F1 ന് ലഭ്യമാകാൻ പോകുന്നത്. എന്നാൽ ഇത് എല്ലാ ദിവസവും നിങ്ങൾക്ക് ലഭ്യമാകില്ല. തിരഞ്ഞെടുത്ത ഏതാനും ദിവസങ്ങൾ മാത്രം.


  • കിഴിവ് ഡിസംബർ 6 മുതൽ 8 വരെ മാത്രം

    മുകളിൽ പറഞ്ഞ പോലെ 5000 രൂപ കുഴിയിൽ ഈ മോഡൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കുക ഡിസംബർ 6 മുതൽ 8 വരെ മാത്രമായിരിക്കും. അതായത് മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഈ വിലക്കുറവ് എന്ന് ചുരുക്കം.


  • എവിടെ നിന്നും വാങ്ങാം?

    ഫ്ലിപ്കാർട്ട്, മി വെബ്സൈറ്റ് എന്നിവ വഴിയാണ് ഈ മൂന്ന് ദിവസങ്ങളിൽ 5000 രൂപയുടെ കിഴിവ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക. അതേപോലെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം 5000 രൂപയുടെ ഈ കിഴിവ് 8 ജിബിയുടെ 256 ജിബി മോഡലിനാണ് ലഭ്യമാകുക. എന്നാൽ അതോടൊപ്പം തന്നെ ഏറ്റവും പ്രശസ്തമായ 6 ജിബി 64 ജിബി മോഡലിനും ചെറുതല്ലാത്ത വിലക്കുറവ് ഈ ദിവസങ്ങളിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.




ഷവോമിയുടെ പൊക്കോ F1 പുറത്തിറങ്ങിയിട്ട് മാസങ്ങളായിട്ടേ ഉള്ളൂ. മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ കൊണ്ടും ആ നിരയിലെ മറ്റു ഫോണുകളിലുമായി താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും കയ്യിലൊതുങ്ങാവുന്ന വിലയും ഈ ഫോണിനെ ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഫോണുകളിൽ ഒന്നാക്കി മാറ്റുകയായിരുന്നു.

അതിനാൽ തന്നെ ഷവോമി ആരാധകരും അല്ലാത്ത മറ്റു സ്മാർട്ഫോൺ പ്രേമികളുമെല്ലാം തന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ മോഡലിനെ. ഇപ്പോഴിതാ ഈ ഫോൺ ഇനിയും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അല്പം വലിയൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്.