Back
Home » വാർത്ത
കല്യാണ രാവിൽ പാട്ട് പാടി അർജുൻ!! താളം പിടിച്ച് ഹരിശ്രീയും,അർജുൻ അശോകന്റെ റിസപ്ഷൻ ഗംഭീരം, കാണൂ
Oneindia | 6th Dec, 2018 10:01 AM
 • എട്ട് വർഷത്തെ പ്രണയം

  എട്ട് വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് എറണാകുളം സ്വദേശി നിഖിത ഗണേശിനെ അർജുൻ ജീവിത സഖിയാക്കി കൂടെ കൂട്ടിയത്. 2018 ഡിസംബർ 2 നായിരുന്നു ഇവരുടെ വിവാഹം. സിനമ മേഖലയിലെ യുവതാരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.


 • വിവാഹ റിസപ്ഷൻ

  വിവാഹത്തിന് അർജുന്റേയും ഹരിശ്രീ അശോകന്റേയും അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. എന്നാൽ റിസപ്ഷന് മലയാള സിനിമയിലെ രണ്ട് തലമുറയിലെ താരങ്ങൾ എത്തിയിരുന്നു. അമ്മയുടെ സ്റ്റേജ് ഷോകളിൽ മാത്രമാണ് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളേയും കാണാൻ സാധിക്കുക. എന്നാൽ അതുപോലെ താരസമ്പന്നമായിരുന്നു അർജുന്റെ റിസപ്ഷനും.


 • താരങ്ങൾ കുടുംബസമേതം

  താരങ്ങൾ കുടുംബസമേതമായിരുന്നു എത്തിയത്. അർജുന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ആസിഫ് അലി. അസിഫും ഭാര്യയും മക്കളും റിസപ്ഷനെത്തിയിരുന്നു. അതുപോലെ ലാലേട്ടൻ, മമ്മൂട്ടി, ദുൽഖർ, സൗബിൻ, സലിം കുമാർ,ചകക്കോച്ചൻ തുടങ്ങിയ മലയാള സിനിമയിൽ രണ്ട് തലമുറയിലുളള താരങ്ങൾ റിസപ്ഷന് എത്തിയിരുന്നു.


 • അർജുന്റെ പാട്ട്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് അർജുന്റെ വാക്കാണ്. വാരണം ആയിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുൾ പെയ്തിടും മാ മഴയെ എന്ന ഗാനമാണ് താരം ആലപച്ചത്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും ഈ താര പുത്രൻ ഒട്ടും പിന്നിലല്ല. അതി മനോഹരമായി ഗാനം ആലപിച്ചിരുന്നു. കൂടാതെ മകന്റെ പാട്ടിന് താളമിട്ട് അച്ഛൻ ഹരിശ്രീയും ഒപ്പമുണ്ടായിരുന്നു.


 • അച്ഛനും മകനും ഒരുമിച്ച്

  നിരവധി സ്റ്റേജ് ഷോകളിലും മറ്റും ഹരിസ്പീ അശോകന്റെ പ്രകടനങ്ങൾ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതും ആസ്വദിച്ചിട്ടുളളതുമാണ്. സ്കിറ്റായാലും മിമിക്രിയായലും പാട്ട് ആയാലും അവിടെ റെഡിയാണ്. എന്നാൽ അച്ഛനും മകനും ഒരുമിച്ച് സ്റ്റേജിലെത്തുന്നത് ഇതാദ്യമായിട്ടാകും അച്ഛന്റെ പാട്ടിനൊപ്പം അർജുനും മകൾ ശ്രീകുട്ടിയും ചുവട് വെച്ചപ്പോൾ അത് കുറച്ചു കൂടി ഗംഭീരമായി. അർജുന്റെ വിവാഹം അടിച്ചു പൊളിക്കുകയായിരുന്നു.
ബോളിവുഡിൽ മാത്രമല്ല മലയാള സിനിമയിലും 2018 വിവാഹത്തിന്റെ വർഷമായിരുന്നു. ബോളിവുഡിൽ നടിമാരാണെങ്കിൽ ഇവിടെ മലയാളത്തിൽ നടന്മാരാണെന്ന് മാത്രം. പുതുമുഖ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ നാടനാണ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോക്.. 2012 ൽ പുറത്തിറങ്ങിയ ഓർകൂട്ട് ഒരു ഒർമക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ പ്രവേശിച്ചതെങ്കിലും 2017 ൽ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെയാണ് അർജുൻ എല്ലാവർക്കും സുപരിചിതനായത്. പിന്നീട് ആസിഫ് അലി ചിത്രമായ ബിടെക്കിലെ ആസാദിലൂടെ അർജുൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുകയായിരുന്നു. വരത്തനിലും മികച്ച പ്രകടനാമായിരുന്നു താരം കാഴ്ചവെച്ചത്.

കോടിപതികളുടെ പട്ടികയിൽ മമ്മൂട്ടിയും, 14ാം സ്ഥാനത്ത് രജനിയും, ഫോർബിന്റെ കോടിപതികൾ ഇവരൊക്കെ

2018 താരത്തിന് സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ലൊരു വർഷമാണ്. 2018 ഡിസംബർ 2 ന് വിവാഹിതനായി. അർജുൻ ഒകരു മികച്ച അഭിനേതാവ് തന്നെയാണെന്നുളള കാര്യം നിസംശയം പറയാം. എന്നാൽ ഒരു പാട്ട്കാരനാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് താരം. വിവാഹത്തിനു ശേഷം കൂട്ടുകാർക്കും സഹപ്രവർത്തകർക്കും വേണ്ടി സംഘടിപ്പിച്ച സൽക്കാര ചടങ്ങിലാണ് അർജുൻ പാട്ട് പാടിയത്. താരത്തിന്റെ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിന്റെ ഉമ്മയുടെ നമ്പർ ഇങ്ങ് താ.!!! ഇങ്ങനേയും പ്രണയം തുറന്ന് പറയാം... കാന്താരി കാമുകി കാണൂ