Back
Home » വാർത്ത
മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്! അപകടം സംഭവിച്ചത് ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ..
Oneindia | 6th Dec, 2018 09:51 AM
 • മഞ്ജുവിനേറ്റ പരിക്ക്

  സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു ഹരിപ്പാട് നടന്ന് കൊണ്ടിരുന്നത്. സിനിമയ്ക്കായി ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അടി തെറ്റി മഞ്ജുവിന്റെ തലയ്ക്ക് കൊണ്ടത്. തലയില്‍ ചെറിയൊരു സ്റ്റിച്ചുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും നടി ഉടന്‍ തന്നെ സെറ്റിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


 • ജാക്ക് ആന്‍ഡ് ജില്‍

  കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. ജയറാമിനൊപ്പം ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച മഞ്ജു വാര്യര്‍ ആദ്യമായിട്ടാണ് കാളിദാസിനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നത്. ഇതിന്റെ സന്തോഷം കാളിദാസ് നേരത്തെ പങ്കുവെച്ചിരുന്നു. 'എനിക്ക് തോന്നുന്നു എട്ടോ ഒന്‍പതോ സിനിമകളില്‍ മഞ്ജു ചേച്ചിയും എന്റെ അച്ഛനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ എന്റെ ചെറുപ്പം മുതല്‍ എനിക്ക് ചേച്ചിയെ നന്നായി അറിയാം. സന്തോഷ് സാറിന്റെ സിനിമയിലൂടെ മഞ്ജു ചേച്ചിയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമായി തോന്നുകയാണെന്നുമായിരുന്നു' കാളിദാസ് മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞത്.


 • സന്തോഷ് ശിവന്റെ സംവിധാനം

  മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ സിനിമ വരാന്‍ ഇനിയും വൈകും. ഇതോടെ പുതിയ സിനിമ സന്തോഷ് ശിവന്‍ ഏറ്റെടുക്കുകയായിരുന്നു. ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ പൃഥ്വിരാജ് ചിത്രം ഉറുമിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ജാക്ക് ആന്‍ഡ് ജില്ലിനുണ്ട്. സന്തോഷിന്റെ മുന്‍പത്തെ സിനിമകളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നൊരു കഥയാണ് സിനിമ പറയുന്നത്. വലിയ കാന്‍വാസിലൊരുക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്.


 • വമ്പന്‍ താരങ്ങള്‍

  ലേഡി സൂപ്പര്‍സ്റ്റാറും താരപുത്രനും മാത്രമല്ല ജാക്ക് ആന്‍ഡ് ജില്ലില്‍ അണിനിരക്കുന്നത് ഒട്ടനവധി താരങ്ങളാണ്. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് താരങ്ങള്‍. എസ്തര്‍ അനിലാണ് കാളിദാസിന്റെ നായികയായെത്തുന്നത്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന സിനിമയുടെ പിന്നണിയില്‍ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രശസ്ത സാങ്കേതിക വിദഗ്ധരുണ്ടാവുമെന്ന് സൂചനയുണ്ട്. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


 • ഒടിയന്‍ വരുന്നു

  മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ചിത്രം ഒടിയനാണ്. മോഹന്‍ലാല്‍ നായകനാവുന്ന സിനിമ ഡിസംബര്‍ പതിനാലിന് കേരളത്തിലും പുറത്തും വലിയ റിലീസിന് ഒരുങ്ങുകയാണ്. വിഎ ശ്രീകുമാര്‍ മേനോനാണ് സംവിധാനം. ഏറെ നാളുകളായി ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരുന്നു.
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യരിപ്പോള്‍ സിനിമകളുടെ തിരക്കുകളിലാണ്. അതിനിടെ സിനിമയുടെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമായിരുന്നു മഞ്ജുവിന് പരിക്കേറ്റത്.

അടിപൊളി!! മോഹന്‍ലാലും മമ്മൂട്ടിയും മീനയും ശോഭനയും ചേര്‍ന്നൊരു സൂപ്പര്‍ സ്‌കിറ്റ് കാണൂ!!

കല്യാണ രാവിൽ പാട്ട് പാടി അർജുൻ!! താളം പിടിച്ച് ഹരിശ്രീയും,അർജുൻ അശോകൻ റിസപ്ഷൻ ഗംഭീരം, കാണൂ

ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച നടിയെ പ്രഥാമിക ശ്രുശ്രൂഷയ്ക്ക് ശേഷം വിശ്രമത്തിന് അയക്കുകയായിരുന്നു. മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റെന്ന വാര്‍ത്ത അതിവേഗമായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നത്. എന്നാല്‍ മഞ്ജുവിന് നിസാര പരിക്കുകള്‍ മാത്രമേ ഉള്ളുവെന്നും ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.