Back
Home » വാർത്ത
യൂട്യൂബിൽ ഒടിയൻ കയറി!! എല്ലാം മാറി മറിഞ്ഞു, ലാലേട്ടന്റെ ഒടി പാട്ടിന് റെക്കോഡ് മുന്നേറ്റം
Oneindia | 6th Dec, 2018 11:40 AM
 • ഇത്രയധികം ആകാംക്ഷ

  കുട്ടിക്കാലത്ത് വളരെയധികം കേട്ടകഥകളിലൊന്നാണ് ഒടിയനെ കുറിച്ച്. രാത്രി കാലങ്ങളിൽ ഇരുട്ടിന്റെ മറവിലെത്തുന്ന ഒടിയനേയും ഒടിയന്റെ ഒടി വിദ്യകളും ശ്രേദ്ധാക്കളുടെ ഇടയിൽ പേടിയും അതു പോലെ ആകാംക്ഷയും ജനിപ്പിച്ചിരുന്നു. കേട്ട് വളർന്ന കഥയാണ് ഇപ്പോൾ സിനിമയായി എത്തുന്നത്. അതിനാൽ തന്നെ ചിത്രത്തിനായി വളരെ അധികം ആകാംക്ഷയിലാണ്. ഒടിയനായുളള ലാലേട്ടന്റെ മാസ് എൻട്രിക്കും വേണ്ടിയുളള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ


 • മനോഹരമായ പാട്ടുകൾ

  ഒടിയന്റെ ടീസറും ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുമൊക്കെ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൻ ചലനം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആദ്യ പാട്ട് പുറത്തു വന്നത്. റഫീഖ് അഹ്മദിന്റെ വലികൾക്ക് ജയചന്ദ്രൻ സംഗീതം നൽകിയ ശ്രേയ ഘോഷാലും സുധീപ് കുമാറും ചേർന്ന് ആലപിച്ച കൊണ്ടോരാം കൊണ്ടോരാം എന്ന് തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. മാണിക്യന്റേയും പ്രഭയുടേയും പ്രണയമായിരുന്നു ഗാനത്തിന്റെ പ്രമേയം. യൂട്യൂബ് ട്രെന്റിങ്ങ് ലിസ്റ്റിൽ ഇപ്പോഴും മുന്നിൽ തന്നെയായണ് ഈ ഗാനം.


 • ലാലേട്ടൻ ഗാനം

  ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒടിയനിലെ അടുത്ത ഗാനം പുറത്തു വിട്ടിട്ടുണ്ട്. ഏനൊരുവൻ മുടിയഴിച്ചിങ്ങടാണ് എന്ന തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഈ പാട്ട് ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ സ്വന്തം ലാലേട്ടനാണ്. പ്രഭാവർമ്മയുടെ മനോഹരമായ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ജയനചന്ദ്രൻ തന്നെയാണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയ്ക്കൊപ്പം മോഹൻലാൽ പാടുന്നതിന്റെ വീഡിയോയുമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ലാലേട്ടൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.


 • ഒന്നര മണിക്കൂറിനിടെ കണ്ടത് ഒന്നര ലക്ഷം പേർ

  തുടക്കം മുതലെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഒടിയനു ലഭിച്ചത്. ഇന്നലെ പുറത്തിറങ്ങിയ ഗാനം യൂട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാമതാണ്. ഗാനം പുറത്തിറങ്ങി ഒന്നര മണിക്കൂറിനിടെ പാട്ട് കണ്ടത് ഒന്നരലക്ഷം പേരാണ്. ആനന്ദവും അനുരാഗവും തമ്മിൽ ചേർന്നുളള ഗാനമാണിത്. ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളാണ്. അപ്പോൾ സിനിമയും ഗംഭീരമായിരിക്കുമെന്ന് നിസംശയം പറയാം.
ഒടിയൻ മാണിക്യൻ ഒടിവിദ്യയുമായി പ്രേക്ഷകരുടെ മുന്നിൽ എത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം . ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനു വേണ്ടിയുളള കാത്തിരിപ്പിലാണ് ജനങ്ങൾ. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 14 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ അതീവ ആകാംക്ഷയിലാണ് ജനങ്ങൾ.

കല്യാണ രാവിൽ പാട്ട് പാടി അർജുൻ!! താളം പിടിച്ച് ഹരിശ്രീയും,അർജുൻ അശോകന്റെ റിസപ്ഷൻ ഗംഭീരം, കാണൂ

ചിത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ചെറിയ പ്രഖ്യാപനങ്ങൾ പോലും ജനങ്ങൾ ആഘോഷമാക്കിയിരുന്നു. ഒടിയനിൽ മൂന്ന് ഗെറ്റപ്പിലാണ് ലാലേട്ടവൻ പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടന്റെ ലുക്കും ഫസ്റ്റ്ലുക്ക് പോസ്റ്ററും ആദ്യം പുറത്തിറങ്ങിയ ഗാനനുമെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത ഒടിയനിലെ അടുത്ത പാട്ട് പുറത്തെത്തിയിട്ടുണ്ട്. ഈ പാട്ടിന് ഒരു പ്രത്യേകത കൂടിയുണ്ട്. എന്താണെന്ന് അറിയാമോ? കാണൂ..

കോടിപതികളുടെ പട്ടികയിൽ മമ്മൂട്ടിയും, 14ാം സ്ഥാനത്ത് രജനിയും, ഫോർബിന്റെ കോടിപതികൾ ഇവരൊക്കെ