Back
Home » തമിഴ് മലയാളം
തല അജിത്ത് ഇനി ദളപതിക്ക് പിന്നില്‍! വിശ്വാസത്തെയും കടത്തിവെട്ടി വിജയ് ചിത്രം മുന്നില്‍
Oneindia | 6th Dec, 2018 01:23 PM
 • സര്‍ക്കാര്‍

  തുപ്പാക്കി,കത്തി എന്നീ സിനിമകള്‍ക്കു ശേഷം വിജയും എആര്‍ മുരുകദോസും ഒന്നിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍. ചിത്രത്തിലെ രാഷ്ട്രീയ പരാര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു.തുടര്‍ന്ന് വിവാദ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ വിജയുടെ സുന്ദര്‍ രാമസ്വാമി എന്ന കഥാപാത്രം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. മെര്‍സല്‍ പോലെ ഇത്തവണയും മികച്ച പ്രകടനമായിരുന്നു വിജയ് കാഴ്ചവെച്ചിരുന്നത്. ശക്തമായൊരു പ്രമേയം പറഞ്ഞതായിരുന്നു സര്‍ക്കാറിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയ ചിത്രം മുരുകദോസ്-വിജയ് കൂട്ടുകെട്ടിലെ മുന്‍ചിത്രങ്ങള്‍ പോലെയും ശ്രദ്ധിക്കപ്പെട്ടു.


 • തല അജിത്തിനെ മറികടന്നു

  2018ലെ ടോപ് 10 ഹാഷ്ടാഗുകളില്‍ വിജയ് ചിത്രം മുന്നിലെത്തിയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഈ നേട്ടത്തിലൂടെ വിജയ് ഒരിക്കല്‍ കൂടി തന്റെ സ്റ്റാര്‍ പവര്‍ എന്തെന്ന് കാണിച്ചുതന്നിരിക്കുകയാണ്. 2018ലെ ഇന്ത്യയിലെ ടോപ് 10 ഹാഷ്ടാഗുകളില്‍ തല അജിത്തിനെ പിന്നിലാക്കിയാണ് വിജയ് മുന്നിലെത്തിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ അജിത്തിന്റെ വിശ്വാസം രണ്ടാമതായിട്ടാണ് എത്തിയിരിക്കുന്നത്.


 • രജനീകാന്തിന്റെ കാല ആറാം സ്ഥാനത്ത്

  ടോപ് 10 ഹാഷ്ടാഗുകളില്‍ സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ കാല ആറാം സ്ഥാനത്താണ് എത്തിയിരുന്നത്. മഹേഷ് ബാബുവിന്റെ ഭരത് അനേ നെനു,ജൂനിയര്‍ എന്‍ടിആറിന്റെ അരവിന്ദ സമേത,രാംചരണിന്റെ രംഗസ്ഥലാം എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങല്‍ നേടി. ബിഗ് ബോസ് തെലുങ്ക്,മീ ടൂ, വിസില്‍ പോഡ്.ഐപിഎല്‍ 2018 എന്നിവയാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.


 • 250കോടിക്കടുത്ത് കളക്ഷന്‍

  അതേസമയം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി 250കോടിക്കടുത്ത് കളക്ഷനായിരുന്നു വിജയുടെ സര്‍ക്കാര്‍ നേടിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നുമാത്രമായി ആറ് കോടിയലധികം കളക്ഷനായിരുന്നു വിജയ് ചിത്രം ആദ്യദിനം നേടിയിരുന്നത്. എആര്‍ മുരുകദോസ് സംവിധാനം ചെയത വിജയ് ചിത്രം ലൈക്ക പ്രൊഡക്ഷന്‍സായിരുന്നു നിര്‍മ്മിച്ചിരുന്നത്.


 • എആര്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും

  കീര്‍ത്തി സുരേഷ് നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ നെഗറ്റീവ് വേഷത്തില്‍ എത്തി. രാധാ രവി, പ്രേംകുമാര്‍, യോഗി ബാബു,പാലാ കറുപ്പയ്യ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍, മലയാളിയായ ഗിരീഷ് ഗംഗാധരനായിരുന്നു ചായാഗ്രഹണം. എആര്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആവേശം അടങ്ങിയതോടെ ദളപതിയുടെ പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. മെര്‍സലിനു ശേഷം അറ്റ്ലിയാണ് ദളപതിയുടെ പുതിയ ചിത്രമൊരുക്കുന്നത്.
തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ആരാധകരുളള താരമാണ് ദളപതി വിജയ്. തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെ തന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നു. ഒന്നിനൊന്ന് മികച്ച സിനിമകളുമായിട്ടാണ് തമിഴകത്ത് വിജയ് മുന്നേറികൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും ദളപതിയുടെ സിനിമകള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?! ബിജു മേനോന്‍-സംവൃത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്! കാണൂ

വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സര്‍ക്കാറിനെയും ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വമ്പന്‍ റിലീസായി എത്തിയ സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി എത്തിയ ചിത്രം മികച്ച സ്വീകരണത്തോടൊപ്പം വലിയ കളക്ഷനും തിയ്യേറ്ററുകളില്‍നിന്നും സ്വന്തമാക്കിയിരുന്നു. സര്‍ക്കാറിനെക്കുറിച്ച് വന്ന പുതിയൊരു റിപ്പോര്‍ട്ട് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരിക്കു കയാണ്.

ഒടിയന്‍ ആദ്യ ദിവസം തന്നെ കാണും! ഇത് മോഹന്‍ലാലിനെ കൊണ്ടു മാത്രമേ ചെയ്യാന്‍ സാധിക്കു: അക്ഷയ്കുമാര്‍

ചൈനയിലും ബ്ലോക്ക്ബസ്റ്ററാവാന്‍ തലൈവരുടെ 2.0! 56000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നു