Back
Home » വാര്ത്ത
പശ്​ചിമബംഗാളിൽ രഥയാത്ര നടത്താൻ ബിജെപിക്ക്​ കൊൽക്കത്ത ഹൈകോടതി അനുമതി നിഷേധിച്ചു
Anweshanam | 6th Dec, 2018 08:15 PM
പശ്​ചിമബംഗാളിൽ രഥയാത്ര നടത്താൻ ബിജെപിക്ക്​ കൊൽക്കത്ത ഹൈകോടതി അനുമതി നിഷേധിച്ചു. യാത്രയ്ക്ക് മമത ബാനർജി സർക്കാർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ്​ ബിജെപി  നേതൃത്വം കൊൽക്കത്ത ഹൈകോടതിയെ സമീപിച്ചത്​.

ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 42 ദിവസം നീണ്ടുനിൽക്കുന്ന രഥയാത്ര നടത്താനായിരുന്നു ബി.ജെ.പിയുടെ പദ്ധതി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ രഥയാത്രയുടെ ഫ്ലാഗ്​ ഒാഫ്​ നിർവഹിക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദി കൊൽക്കത്തയിൽ രഥയാത്രയിൽ സംസാരിക്കുമെന്നും ബി.ജെ.പി വ്യക്​തമാക്കിയിരുന്നു.

ബിജെപി രഥയാത്രയല്ല രാവണ യാത്രയാണ്​ നടത്തുന്നതെന്ന പ്രസ്​താവനയുമായി പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇതിനിടെ  രംഗത്തെത്തി. നേരത്തെയും ബി.ജെ.പിയുടെ റാലിക്ക്​ അനുമതി നിഷേധിച്ചിരുന്നു.