Back
Home » ഇന്റർവ്യൂ
ദുല്‍ഖറിന് വേണ്ടി അത് ചെയ്തുവെന്ന കാര്യം ആരോടും പറയല്ലേയെന്ന് മമ്മൂട്ടി! ആ രഹസ്യം പരസ്യമായി! കാണൂ!
Oneindia | 20th Apr, 2019 02:49 PM
 • മമ്മൂട്ടിയും കഥ കേട്ടു

  വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ് ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഈ കഥ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹത്തിന് ആശയക്കുഴപ്പമായിരുന്നു. കട്ടലോക്കലായി താനെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ആശങ്ക അദ്ദേഹത്തെ അകറ്റിയിരുന്നു. കഥ കേട്ടും അഭിനയിച്ചും പരിചയമുള്ളതിനാല്‍ വാപ്പച്ചിയുടെ നിര്‍ദേശത്തെക്കുറിച്ചറിയാനായിരുന്നു ദുല്‍ഖര്‍ തീരുമാനിച്ചത്. അങ്ങനെയാണ് തങ്ങള്‍ അദ്ദേഹത്തോട് ഈ കഥ പറയുന്നതെന്നും ചെറിയ ചില മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. ഇതോടെയാണ് ദുല്‍ഖര്‍ ഈ സിനിമ ഏറ്റെടുത്തത്.


 • ഇനിയും കേള്‍ക്കേണ്ടി വരും

  ദുല്‍ഖറിനായി താന്‍ കഥ കേട്ടുവെന്ന കാര്യത്തെക്കുറിച്ച് ആരോടും പറയരുതെന്നും ഇനിയെല്ലാവരും വന്ന തന്നോട് കഥ പറയുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ഏപ്രില്‍ 25നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ ടീസറും പോസ്റ്ററും ഗാനങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. എല്ലാതരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കും സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. സോളോയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദുല്‍ഖര്‍ ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ.


 • മലയാളത്തെ കൈവിടില്ല

  നാളുകളായി മലയാളത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യവും ദുല്‍ഖറിനോട് ചോദിച്ചിരുന്നു. റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. മനപ്പൂര്‍വ്വമായി ഇടവേള എടുത്തതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. റൊമാന്‍രിക് കോമഡി ചിത്രമാണിത്. കുറേ കളറുകളുള്ള മുണ്ടും ഷര്‍ട്ടുമായൊക്കെയാണ് താനെത്തുന്നത്. അതും പ്രേക്ഷകര്‍ക്ക് മനസ്സിലാവും.


 • ദുല്‍ഖറിന് ലഭിക്കുന്ന പിന്തുണ

  സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുമായി മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെപ്പോലെ തന്നെ ഭാഷാഭേദമന്യേ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യഭാഷയിലേക്കെത്തിയപ്പോഴും ആളുകള്‍ ഈ താരപുത്രനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബോളിവുഡിലും തുടക്കമിട്ടതോടെയാണ് താരപുത്രനെ മലയാളത്തിന് നഷ്ടമാവുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍.


 • ദുല്‍ഖറിന്റെ വരവ്

  ദുല്‍ഖറിന്റെ വരവും സിനിമയുടെ പ്രമേയത്തിലെ വ്യത്യസ്തതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സംയുക്ത മേനോന്‍ പറയുന്നു. ഒരു ചാനല്‍ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഡിക്യു ലൊക്കേഷനിലേക്ക് എത്തുമ്പോള്‍ത്തന്നെ ആരവം ഉയര്‍ന്നുവരാറുണ്ട്. താന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രവും പിന്നെ ഇതില്‍ ഒരു ഡപ്പാംകൂത്തുമുണ്ട് അതും തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും സംയു്കത മേനോന്‍ പറയുന്നു. ദുല്‍ഖറിന് ഭയങ്കര എനര്‍ജിയാണ്. അതിന്റെ തുടക്കമാണ് ടീസറില്‍ കണ്ടത്.
തെന്നിന്ത്യന്‍ സിനിമാലോകത്തിന് തന്നെ ഏറെ പ്രിയപ്പെട്ടവരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. വിദേശത്ത് ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ദുല്‍ഖര്‍ സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനായി ഇറങ്ങിയത്. ബാലതാരമായിപ്പോലും അദ്ദേഹത്തെ നമ്മള്‍ കണ്ടിരുന്നില്ല. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. എല്ലാതരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് വ്യക്തമാക്കിയായിരുന്നു താരം മുന്നേറിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും ആ വെല്ലുവിളിയെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം ഓരോ സിനിമകളുമെന്ന കാര്യത്തില്‍ അങ്ങേയറ്റം നിര്‍ബന്ധമുണ്ട് അദ്ദേഹത്തിന്. മമ്മൂട്ടിയുടെ മൗനപിന്തുണയോടെയാണ് ദുല്‍ഖര്‍ എത്തിയത്. ആക്ഷന്‍ രംഗത്തെ ചിത്രീകരണത്തെക്കുറിച്ചും സിനിമ സ്വീകരിക്കുന്നതിനിടയിലെ പ്രധാന കാര്യങ്ങളെക്കുറിച്ചുമൊക്കെ മമ്മൂട്ടി കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു മലയാള സിനിമയുമായെത്തുകയാണ് അദ്ദേഹം. തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെ വരവറിയിച്ചതിന് പിന്നാലെയായാണ് അദ്ദേഹം വീണ്ടും മലയാളത്തിലേക്കെത്തുന്നത്. പുതിയ സിനിമയായ യമണ്ടന്‍ പ്രേമകഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും നായികയായ സംയുക്ത മേനോനും. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.