Back
Home » തമിഴ് മലയാളം
ഇതൊന്നും വീട്ടില്‍ ചെയ്യല്ലേ! വരലക്ഷ്മിയോട് അഭ്യര്‍ത്ഥനയുമായി ശരത് കുമാര്‍! ട്വീറ്റ് വൈറല്‍! കാണൂ!
Oneindia | 3rd Jun, 2019 01:17 PM
 • വരലക്ഷ്മിയുടെ സിനിമാപ്രവേശം

  മറ്റേതൊരു മേഖലയേയും പോലെ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലും പ്രവേശിക്കുന്നുണ്ട്. അത്തരത്തിലെത്തുന്നവര്‍ക്കെല്ലാം ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. താരപുത്രന്‍/ താരപുത്രി ലേബലില്‍ നിന്നും മാറി സ്വന്തമായ ഇടം നേടിയെടുത്താണ് ഓരോരുത്തരും മുന്നേറുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട താരപുത്രികളിലൊരാളായ വരലക്ഷ്മിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്.


 • തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങി

  അരങ്ങേറിയത് തമിഴ് സിനിമയിലൂടെയാണെങ്കിലും മലയാളത്തിലും കന്നഡയിലുമൊക്കെ എത്തിയിരുന്നു വരലക്ഷ്മി. നിഥിന്‍ രണ്‍ജിപണിക്കരുടെ കസബയിലൂടെയാണ് വരലക്ഷ്മി മലയാളത്തിലേക്ക് എത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി താരമെത്തിയിരുന്നു. മമ്മൂട്ടിയുടെ രാജന്‍ സ്‌കറിയ എന്ന കഥാപാത്രത്തിനെ വിമര്‍ശിച്ച് പാര്‍വതി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങിയ താരപുത്രി കൂടിയാണ് വരലക്ഷ്മി.


 • വില്ലത്തിയായും തിളങ്ങി

  പോസിറ്റീവ് കഥാപാത്രങ്ങളോട് മാത്രമേ താല്‍പര്യമുള്ളൂവെന്നാണ് പലരും പറയാറുള്ളത്. നായികമാരില്‍ പലരും നെഗറ്റീവ് കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ മടിക്കാറുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് വരലക്ഷ്മി. സര്‍ക്കാര്‍, സണ്ടക്കോഴി 2 തുടങ്ങിയ സിനിമകളില്‍ വില്ലത്തിയായാണ് താരമെത്തിയത്. നായികയായി മാത്രമല്ല വില്ലത്തരത്തിലും തിളങ്ങാനാവുമെന്ന് താരം തെളിയിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു ഈ താരം വ്യക്തമാക്കിയത്.


 • ആക്ഷന്‍ രംഗങ്ങളുമായി പുതിയ സിനിമ

  റോപ്പുകളുടെ സഹായമില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്ന വരലക്ഷ്മിയുടെ വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വൈറലായിരുന്നു. യമുന ചിന്നദൂരെ സംവിധാനം ചെയ്യുന്ന ചേസിംഗ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ സാഹസം. വില്ലത്തരം മാത്രമല്ല ആക്ഷനും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നായികയെ അഭിനന്ദിച്ച് ആരാധകരും സിനിമാപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വീഡിയോ തരംഗമായി മാറിയത്.


 • ശരത് കുമാറിന്റെ അഭിനന്ദനം

  മകളുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് ശരത് കുമാര്‍ നല്‍കുന്നത്. സഹനടനായും വില്ലനായുമൊക്കെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീടാണ് അദ്ദേഹത്തിന് നായകവേഷം ലഭിച്ചത്. സൂര്യന്‍ എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്. തിരക്കിട്ട സിനിമാജീവിതത്തിനിടയില്‍ മകളെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. വരലക്ഷ്മിയുടെ ആക്ഷന്‍ രംഗങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.


 • വീട്ടില്‍ പരീക്ഷിക്കല്ലേ!

  വരലക്ഷ്മി സ്‌ട്രോംഗാണെന്നും ഇത്തരത്തിലുള്ള രംഗം കാണുമ്പോള്‍ മകളെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും ശര്ത കുമാര്‍ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം മകളുടെ സിനിമയെക്കുറിച്ച് പ്രതികരിച്ചത്. നിന്റെ ആക്ഷനിലൂടെ മനസ്സിലുള്ള കാര്യങ്ങളും വ്യക്തമാവുമെന്നും ഒരുപാട് സ്‌നേഹമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നല്ല രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനായി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായാണ് ഇതൊന്നും വീട്ടില്‍ പരീക്ഷിക്കല്ലേ എന്ന രസകരമായ അഭ്യര്‍ത്ഥനയും അദ്ദേഹം മകളുടെ മുന്നിലേക്ക് വെച്ചത്.
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് വരലക്ഷ്മി. ശരത് കുമാറിന്റെയും ഛായയുടെയും മകള്‍ക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. പിജി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി അനുപം ഖേറിന്റെ ആക്ടിങ് സ്‌കൂളിലേക്കായിരുന്നു വരലക്ഷ്മി പോയത്. പോടാ പോടീ എന്ന വിഘ്‌നേഷ് ശിവന്‍ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച ശ്രദ്ധ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നിഷ എന്ന കഥാപാത്രത്തെയായിരുന്നു താരപുത്രി അവതരിപ്പിച്ചത്. തമിഴിലൂടെയായിരുന്നു അരങ്ങേറിയതെങ്കിലും അതിന് പിന്നാലെയായി കന്നഡയിലും മലയാളത്തിലേക്കും വരലക്ഷ്മി എത്തിയിരുന്നു. മികച്ച സ്വീകാര്യതയും വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായി സിനിമയില്‍ സജീവമാണ് ഈ താരപുത്രി.

ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞുനിന്നിരുന്നു വരലക്ഷ്്മി. വിശാലുമായി പ്രണയത്തിലാണെന്നും ഇരുവരും ജീവിതത്തില്‍ ഒരുമിച്ചെക്കുമെന്ന തരത്തിലുമുള്ള അഭ്യൂങ്ങളായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്നത്. എന്നാല്‍ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നായിരുന്നു വരലക്ഷ്മി പറഞ്ഞത്. അടുത്തിടെ തന്റെ വധു അനിഷയാണെന്ന് വ്യക്തമാക്കി വിശാല്‍ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നില്ലെന്ന കാര്യത്തില്‍ വ്യക്തത വന്നത്. കഥാപാത്രത്തിനായി കഠിനമായ തയ്യാറെടുപ്പുകള്‍ നടത്താനും അവര്‍ തയ്യാറാവാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള വില്ലത്തിയായി എത്താനുള്ള ധൈര്യവും ഈ താരത്തിനുണ്ടായിരുന്നു. പുതിയ സിനിമയായ ചേസിംഗിലെ ആക്ഷന്‍ രംഗങ്ങള്‍ കണ്ടതിന് പിന്നാലെയായി മകളെ അഭിനന്ദിച്ച് ശരത് കുമാര്‍ എത്തിയിരുന്നു. അഭിനന്ദനത്തോടൊപ്പം തന്നെ പുതിയൊരഭ്യര്‍ത്ഥനയും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ