Back
Home » യാത്ര
സ്വാതന്ത്ര്യ സമരത്തിന്‍റെ അടയാളങ്ങളുമായി കാടിനുള്ളിലെ കോട്ട
Native Planet | 3rd Jun, 2019 02:09 PM
 • ബുക്സാ കോട്ട

  ഭാരതത്തിന്റെ ചരിത്രത്തോടും സ്വാതന്ത്ര്യ സമര കാലഘട്ടത്തോടും ചേർന്നു കിടക്കുന്ന ഒന്നാണ് പശ്ചിമ ബംഗാളിലെ ബുക്സാ കോട്ട. ടിബറ്റില്‌ ചൈന നടത്തുന്ന അധിനിവേശത്തെത്തുടർന്ന ധാരാളം അഭയാർഥികൾ ഇന്നും ഒരഭയ സ്ഥാനമായി കണക്കാക്കുന്ന ഇടമാണ് ബുക്സാ കോട്ട.

  PC:Schwiki


 • കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ കോട്ട

  പശ്ചിമ ബംഗാളിലെ അലിപൂർദുവാർ ജില്ലയിലെ ബുക്സാ കടുവാ സംരക്ഷണ കേന്ദ്രത്തിനുള്ളിലാണ് ബുക്സാ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 867 മീറ്റർ ഉയരത്തിലുള്ള കോട്ട ഭൂട്ടാന്‍ രാജാവിന്റെ കീഴിലായിരുന്നുവത്രെ കാലങ്ങളോളം.

  PC:Rupu


 • അഭയാർഥികളുടെ ആശ്രയ സ്ഥാനം

  ഇന്ത്യയെയും ടിബറ്റിനെയും ഭൂട്ടാൻവഴി ബന്ധിപ്പിക്കുനന സിൽക്ക് റൂട്ട് കടന്നു പോയിരുന്ന ഒരു ഭാഗം കൂടിയായിരുന്നു ഇവിടം. ഈ പാതയുടെ സംരക്ഷണത്തിനായി ഭൂട്ടാന്‌ രാജാവ് ഈ കോട്ട ഉപയോഗിച്ചിരുന്നു എന്നും കഥകളുണ്ട്. ഇന്നും ചൈന കൈവശപ്പെടുത്തിയ ടിബറ്റിലെ ആളുകൾ ഇവിടെ അഭയാർഥികളായി എത്തുന്നുണ്ടത്രെ. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ കോട്ടയെ അഭയസ്ഥാനമായിക്കി മാറ്റിയിരിക്കുന്ന ആളുകളെ ഇവിടെ കാണാം...

  PC:Sandipoutsider


 • ബ്രിട്ടീഷുകാർ കീഴടക്കുന്നു

  കോട്ടയുടെ നിർമ്മാണത്തെപ്പറ്റിയുള്ള ചരിത്രവും രേഖകളും ഒന്നും ഇന്നും ലഭ്യമല്ലാത്തിനാൽ കോട്ട ആര് നിർമ്മിച്ചു എന്നുള്ളത് ഇന്നും ഒരു രഹസ്യമായി നിൽക്കുകയാണ്. എന്തുതന്നെയായാലും ബ്രിട്ടീഷുകാർ കോട്ട കയ്യടക്കുന്നതിനും മുൻപ് ഭൂട്ടാൻ രാജാക്കന്മാരുടെയും പിന്നീട് ആസാമിലെയും ബംഗാളിലെയും ഭരണാധികാരികളായിരുന്ന കോച്ച് രാജാക്കന്മാരുടെയുംകീഴിലായിരുന്നു ഇവിടം. അതിന് ശേഷം സിൻചൂല ഉടമ്പടിയുടെ ഭാഗമായി ബ്രിട്ടീഷുകാർ കൂച്ച് രാജാക്കന്മാരിൽ നിന്നും ഇവിടം പിടിച്ചെടുത്തു. ആ സമയത്ത് വെറും മുളയിലായിരുന്നു ഈ കോട്ടയുണ്ടായിരുന്നത്. പിന്നീട് ബ്രിട്ടീഷുകാർ കല്ലിൽ കോട്ടയെ ഇന്നു കാണുന്ന രൂപത്തിൽ പുനർ നിർമ്മിച്ചു. വലിയ സുരക്ഷയുള്ള ഒരു കോട്ടായായാണ് അവർ ഇതിനെ കണക്കാക്കിയിരുന്നത്.

  PC:Rupu


 • സെല്ലുലാര്‌ ജയിൽ കഴിഞ്ഞാൽ

  ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് രാജ്യദ്രോഹികളെന്നു മുദ്രപ്പെട്ട ആളുകളെ കൊണ്ടുപോയി പാർപ്പിച്ചിരുന്ന പ്രധാന ജയിൽ ആൻഡമാൻ പോർട് ബ്ലെയറിലെ സെല്ലുലാർ ജയിൽ ആയിരുന്നു. സെല്ലുലാർ ജയിൽ കഴിഞ്ഞാൽ പിന്നെ ആളുകളെ കൊണ്ടുവന്നിരുന്നിടം ഈ ബുക്സാ കോട്ട ആയിരുന്നുവത്രെ. സെല്ലുലാർ ജയിൽ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ക്രൂരവും എത്തിച്ചേരുവാൻ സാധിക്കാത്തതുമായ ജയിലായിരുന്നു ഇത്. കൃഷ്ണപാദ ചക്രവർത്തി, അമർ പ്രസാദ് ചക്രവർത്തി, സുഭാഷ് മുഖോപാദ്യായ് തുടങ്ങിയ പല സ്വാതന്ത്ര്യ സമര പ്രവർത്തകരും കവികളും രാഷ്ട്രീയ നേതാക്കളും ഒക്കെ ഇവിടെ തടവ് അനുഭവിച്ചിട്ടുണ്ട്.

  PC:Schwiki


 • സഞ്ചാരികൾക്ക്

  കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന കോട്ടായയതിനാൽ ഇവിടെ എത്തുന്നവർക്ക് കാഴ്ചകൾ ഒരുപാടുണ്ട്.
  ഭൂട്ടാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിനുടുത്തു തന്നെയാണ് മാനസ് ദേശീയോദ്യാനവുമുള്ളത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള രാജ്യാന്തര ഏഷ്യൻ എലിഫന്‍റ് മൈഗ്രേഷന്‍റെ ഇടനാഴി എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.

  PC: Koustav


 • ട്രക്കിങ്ങുകൾ

  ബുക്സാ കോട്ടയിൽ നിന്നും സമീപത്തുള്ള മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് നടത്തുന്ന ട്രക്കിങ്ങുകൾ യാത്രക്കാരെ ആകർഷിക്കുന്ന ഒന്നാണ്. സന്റാലബാരിയിൽ നിന്നും ബുക്സാ കോട്ടയിലേക്കുള്ള ട്രക്കിങ്ങ് (5 കിമീ), ബുക്സാ കോട്ടയിൽ നിന്നും റോവേഴ്സ് പോയിന്റിലേക്കുള്ള ട്രക്കിങ്ങ്(1.9കിമീ), സന്റാലബാരിയിൽ നിന്നും രൂപാങ്വാലിയിലേക്കുള്ള ട്രക്കിങ്ങ് (14 കിമീ), ബുക്സാ കോട്ടയിൽ നിന്നും ലേപ്ചാക്ശയിലേക്കുള്ള ട്രക്കിങ്ങ്(5കിമീ), ബുക്സാ കോട്ടയിൽ നിന്നും ചുന്നാബാട്ടിയിലേക്കുള്ള ട്രക്കിങ്ങ് (4 കിമീ) എന്നിവയാണ് ഇവിടെ നിന്നും നടത്തുവാൻ പറ്റിയ ട്രക്കിങ്ങുകൾ.


 • ബുക്സാ കടുവാ സങ്കേതം

  പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുഡിയിൽ സ്ഥിതി ചെയ്യുന്ന ബുക്സാ ദേശിയോദ്യാനം ഈ നാട്ടിലെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. ദേശീയോദ്യാനം കൂടാതെ കടുവ സംരക്ഷണ കേന്ദ്രവും ഇതിന്റെ ഭാഗമാണ്.
  1983 ൽ സ്ഥാപിക്കപ്പെട്ട ഈ വന്യജീവി സങ്കേതം ഇന്ത്യയിലെ 15-ാമത്തെ വന്യജീവി സങ്കേതം കൂടിയാണ്. ഏകദേശം 314.53 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും ഇതിനുണ്ട്.
  ഗോത്രവര്‍ഗ്ഗക്കാർ ആധിവസിക്കുന്ന ഇടങ്ങളും ഈ ദേശീയോദ്യാനത്തിലുള്ളിലുണ്ട്. കാടിനകത്തെ തടിയല്ലാത്ത വനസമ്പത്ത് ശേഖരിച്ചാണ് ഇവർ ജീവിക്കുന്നത്. ഏകദേശം 37 ഗ്രാമങ്ങൾ ഇതിനുള്ളിൽ ജീവിക്കുന്നു.

  തമിഴ്നാട്ടിലെ അണക്കെട്ടുകളുടെ കഥ ഇങ്ങനെ

  മൂർഖൻ കടിച്ചാലും വിഷം കയറില്ല....ഇന്ത്യയിലെ വിചിത്രഗ്രാമത്തിന്റെ പ്രത്യേകത ഇതാണ്!

  നിറക്കൂട്ടിലലിഞ്ഞ കിളിമാനൂർ കൊട്ടാരം

  PC:Swaroop Singha Roy
കോട്ടകൾ ഒരു കാലഘട്ടത്തിന്റെ കഥയാണ്. പിടിച്ചെടുക്കലിന്റെയും ആധിപത്യത്തിന്റെയും കീഴടങ്ങലിന്റെയും ഒക്കെ കഥകൾ പറയുന്ന കോട്ടകൾ കണ്ടറിയുക എന്നത് ചരിത്രത്തിലേക്കുള്ള കാൽവയ്പ്പാണ്. സ്വാതന്ത്ര്യ കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജ്യസ്നേഹികളെ രാജ്യ ദ്രോഹികളെന്ന് മുദ്ര കുത്തി കൊണ്ടുവന്ന് തള്ളിയിരുന്ന കോട്ടയുടെ കഥയെ ചരിത്രത്തിന്റെ കഥയായി മാത്രം മാറ്റി വയ്ക്കുവാനാവില്ല. കടുവാ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ, അഭയാർഥികളുടെ സ്ഥാനമായി മാറിയിരിക്കുന്ന ബുക്സാ കോട്ടയുടെ വിശേഷങ്ങൾ!