Back
Home » തമിഴ് മലയാളം
സൂര്യയും രാകുലും തമ്മിലുള്ള സീനില്‍ എന്ത് സംഭവിച്ചു? സംവിധായകന്‍റെ മികവിനെക്കുറിച്ച് സോഷ്യല്‍ മീഡിയ!
Oneindia | 3rd Jun, 2019 05:29 PM
 • സൂര്യയ്‌ക്കൊപ്പം രണ്ട് നായികമാര്‍

  നടിപ്പിന്‍ നായകനായ സൂര്യയ്‌ക്കൊപ്പം രണ്ട് നായികമാരാണ് എന്‍ജികെയ്ക്കായി അണിനിരന്നത്. തെന്നിന്ത്യന്‍ സിനിമയുടെ തന്നെ പ്രിയനായികമാര്‍ സൂര്യയ്‌ക്കൊപ്പം എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതലേ ആരാധകരും ആവേശത്തിലായിരുന്നു. റിലീസിന് മുന്‍പ് തന്നെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ വൈറലായിരുന്നു. സായ് പല്ലവിയും രാകുല്‍ പ്രീതുമായി മികച്ച കെമിസ്ട്രിയായിരുന്നു സൂര്യ പുറത്തെടുത്തത്. ചിത്രത്തിലെ ഗാനങ്ങളും റൊമാന്റിക് രംഗങ്ങളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


 • ഭാര്യയായി സായ് പല്ലവി

  സൂര്യയുടെ ഭാര്യയായാണ് സായ് പല്ലവി എത്തിയത്. നന്ദ ഗോപാല കുമാരനായി സൂര്യയെത്തിയപ്പോള്‍ ഗീത കുമാരിയായാണ് സായ് പല്ലവി എത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇടയ്ക്ക് വെച്ച് അഭിനയം നിര്‍ത്തിയാലോ എന്ന് വരെ തനിക്ക് തോന്നിയിരുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. ഇനി മെഡിക്കല്‍ മേഖലയിലേക്ക് തന്നെ തിരിച്ചുപോവാമെന്നൊക്കെയായിരുന്നു അന്ന് തീരുമാനിച്ചത്. എന്നാല്‍ പിറ്റേ ദിവസം ആദ്യ ടേക്കില്‍ത്തന്നെ ആ രംഗം ഓക്കെയാവുകയായിരുന്നുവെന്നും സൂര്യ പറഞ്ഞിരുന്നു.


 • രാകുല്‍ പ്രീത് സിംഗിന്റെ വേഷം

  വനതി ത്യാഗരാജന്‍ എന്ന കഥാപാത്രത്തെയാണ് രാകുല്‍ പ്രീത് സിംഗ് അവതരിപ്പിച്ചത്. കാര്‍ത്തിയുടെ നായികയായി എത്തിയതിന് പിന്നാലെ തന്നെ സൂര്യയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഒരു മേഖലയുമായി വിശേഷിപ്പിക്കാനാവാത്ത തരത്തിലാണ് രാകുലിന്റെ കഥാപാത്രമെന്നും മികച്ച രീതിയില്‍ തന്നെയാണ് അതിനെ അവതരിപ്പിച്ചതെന്നും സൂര്യ പറഞ്ഞിരുന്നു. നന്ദഗോപാലന്റെ രാഷ്ട്രീയ പ്രവേശത്തിനിടയിലായിരുന്നു രാകുലിനെ കണ്ടുമുട്ടുന്നത്.


 • പിന്നീടെന്ത് സംഭവിച്ചു

  രാകുലും സൂര്യയും തമ്മിലുള്ള രംഗങ്ങള്‍ കണ്ടതിന് പിന്നാലെയായാണ് അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. സിനിമയില്‍ കാണിക്കാതെ പോയ രംഗങ്ങളെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. ആദ്യ പകുതിയില്‍ നായകനാണെങ്കിലും രണ്ടാം പകുതിയില്‍ സൂര്യ വില്ലനായി മാറുന്നുണ്ടെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ്അധികമാരും മനസ്സിലാക്കാതെ പോയ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത് സംവിധായകന്‍ തന്നെയായിരുന്നു.


 • സംവിധായകന്റെ മികവ്

  തമിഴകത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ശെല്‍വരാഘവന്‍. 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു സിനിമയുമായി എത്തിയത്. ഇടക്കാലത്ത് വെച്ച് താന്‍ സിനിമാജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ശെല്‍വരാഘവനെന്ന സംവിധായകനും സൂര്യയെന്ന താരവും ഒരുമിക്കുമ്പോള്‍ നിരാശപ്പെടേണ്ടി വരില്ലെന്നായിരുന്നു വിലയിരുത്തലുകള്‍. ചുരുക്കം ചില പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍ എന്‍ജികെ മികച്ചതാവുമെന്നായിരുന്നു ആരാധകരും പറഞ്ഞത്.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സൂര്യ- ശെല്‍വരാഘവന്‍ കൂട്ടുകെട്ടില്‍ പിറന്ന എന്‍ജികെ തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. നടിപ്പിന്‍ നായകന്റെ ഇത്തവണത്തെ വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൂര്യയ്ക്ക് ശെല്‍വരാഘവനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത്. സിനിമയിലെത്തിയ കാലം മുതലേ തന്നെ താന്‍ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. സംവിധായകന്റെ അനാരോഗ്യവും സൂര്യ പുതിയ സിനിമയിലേക്ക്് ജോയിന്‍ ചെയ്തതുമെല്ലാം എന്‍ജികെ വൈകുന്നതിന് കാരണമായിരുന്നു. ഒന്നര വര്‍ഷത്തോളമെടുത്തായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ശെല്‍വരാഘവനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നുവെന്നും പെര്‍ഫെക്ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല അദ്ദേഹമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. നിരവധി തവണ റീടേക്കുകള്‍ വേണ്ടിവന്നപ്പോള്‍ താന്‍ പരിഭ്രമിച്ച് പോയിരുന്നുവെന്നും പിന്നീട് സൂര്യയോട് സംസാരിച്ചപ്പോഴാണ് ആശ്വാസമായതെന്നും സായ് പല്ലവി പറഞ്ഞിരുന്നു. നായകനാണ് പ്രാധാന്യമെന്നറിഞ്ഞിട്ടും സിനിമ സ്വീകരിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. രാകുല്‍ പ്രീത് സിംഗും സായ് പല്ലവിയുമായിരുന്നു ചിത്രത്തിനായി അണിനിരന്നത്. രണ്ടുപേര്‍ക്കും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചതെന്നും സെറ്റില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലായിരുന്നുവെന്നും ഇരുവരും തുറന്നുപറഞ്ഞിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും രംഗങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ