Back
Home » യാത്ര
സൽമാൻ ഖാനെ ചതിച്ച ബിഷ്ണോയുടെ വിശേഷം
Native Planet | 3rd Jun, 2019 05:30 PM
 • ബിഷ്ണോയ് എന്നാൽ

  ബിഷ്ണോയ് അഥവാ വിഷ്ണോയ് എന്നാൽ ഹിന്ദു വിശ്വാസത്തിലെ വൈഷ്ണവ ആരാധകരാണ്. വിഷ്ണുവിനെ ആരാധിക്കുന്ന ഈ പ്രത്യേക വിഭാഗം ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ ഇരുപത്തി ഒൻപത് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ജീവിക്കുന്നത്. തങ്ങൾ വസിക്കുന്ന പ്രകൃതിക്കും അവിടുത്തെ ജീവജാലങ്ങൾക്കും തങ്ങൾ കാരണം ഒരു മുറിവും പറ്റരുത് എന്ന നിർബന്ധ ബുദ്ധിയും അതിനു ഇവര്‍ നല്കുന്ന വിലയുമാണ് ഈ വിബാഗത്തെ വ്യത്യസ്തരാക്കുന്നത്.
  ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ 29 നിയമങ്ങളില്‍ നിന്നാണ് ഇവർക്ക് പേര് പോലും ലഭിക്കുന്നത്. ബീസ് = ഇരുപത്, നൗ = ഒൻപത് ഈ രണ്ടു വാക്കുകൾ ചേർന്നാണ് ബിഷ്ണോയ് എന്ന വാക്കുണ്ടായത്.

  PC:Wolfgang Sauber


 • ബിഷ്ണോയ് ഗ്രാമം

  സാധാരണ രാജസ്ഥാൻ ഗ്രാമങ്ങളെപ്പോലെ സന്ദർശകരെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നവരല്ല ബിഷ്ണോയ്ക്കാർ. രാജസ്ഥാനിലെ ജോധ്പൂരിനു സമീപം സ്ഥിതി ചെയ്യുന്ന ഇവരുടെ ഗ്രാമത്തിൽ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ സ്നേഹം കാണിച്ചാൽ എതിർക്കാത്തവരാണ് ഇക്കൂട്ടർ.

  PC:Wolfgang Sauber


 • വരണ്ട നാട്

  രാജസ്ഥാനിലെ മറ്റേതു നാടിനെയും പോലെ തന്നെ വരണ്ടുണങ്ങി കിടക്കുന്ന ഇടമാണ് ബിഷ്ണോയിയും. അപൂർവ്വമായി മാത്രം കാണപ്പെടുന്ന പച്ചപ്പിനെ ഇവിടുത്തെ ആഡംബര കാഴ്ചയെന്നു തന്നെ വിശേഷിപ്പിക്കാം.

  PC:Abdel Sinoctou


 • 29 നിയമങ്ങൾ

  മുൻപ് പറഞ്ഞതുപോലെ 29 നിയമങ്ങളിലൂടെയാണ് ഇവർ ജീവിക്കുന്നത്. ഒരുകുഞ്ഞിന്റെ ജനനം മുതൽ 29 ദിവസം തൊട്ടുകൂടായ്മയാണ് ആദ്യ നിയമം, അതിരാവിലെയുളള കുളി, ദിവസത്തിൽ രണ്ടു പ്രാവശ്യം സന്ധ്യാ വന്ദനം, വെള്ളവും പാലും വിറകും അരിച്ചെടുക്കുക. എല്ലാ ദിവസവും രാവിലെയുള്ള ഹോമം, കള്ളം പറയുക, മോഷണം എന്നിവ പാടില്ല, പച്ചമരങ്ങൾ മുറിക്കരുത്, വാദപ്രതിവാദങ്ങളിൽ സമയം കളയരുത്, കറുപ്പ് ഉപയോഗിക്കരുത്. പുകയിലയും പുകവലിയും പാടില്ല, ഭാംഗ് ഉപയോഗിക്കരുത്, വൈനും മറ്റുതരത്തിലുള്ള മദ്യങ്ങളും ഉണ്ടാക്കരുത്
  ഇറച്ചി കഴിക്കരുത്, എല്ലായ്പ്പോഴും സസ്യാഹാരിയായിരിക്കുക
  നീലനിറത്തിലുള്ള തുണികളുപയോഗിക്കരുത് തുടങ്ങിയവയാണ് ഇവിടുത്തെ 29 നിയമങ്ങള്‍.

  PC: Wolfgang Sauber


 • ഖെജാരിയിലെ കൂട്ടക്കൊല

  മരങ്ങൾ സംരക്ഷിക്കുവാനായി ജീവത്യാഗം നടത്തിയ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.
  1730 സെപ്റ്റംബർ 9-ന് ജോധ്പൂറിന്റെ മഹാരാജാവായ അഭയ് സിംഗിന്റെ പടയാളികൾ വിറകിനായി ഒരു ബിഷ്ണോയി ഗ്രാമമായ ഖെജാരിയിലെ മരങ്ങൾ മുറിക്കാനായി എത്തിയതറിഞ്ഞ് ഗ്രാമത്തിലെ അംഗമായ അമൃതാ ദേവി അവരെ തടയാൻ ശ്രമിച്ചതായിരുന്നു തുടക്കം. അവരെ കേൾക്കാതെ മരം മുറിക്കാൻ ശ്രമിച്ച പടയാളികൾക്കിടയിലൂടെ കയറി മരങ്ങളെ കെട്ടിപ്പിടിച്ച് നിന്ന അമൃതാ ദേവി അടക്കമുള്ള 363 ബിഷ്ണോയികളെയാണ് അന്ന് അവർ മരങ്ങളോടൊപ്പം വെട്ടിവീഴ്ത്തിയത്. അവരുടെ ഓർമ്മയ്ക്കായി ഇന്ന് ഇവിടെ ഒരു ക്ഷേത്രമുണ്ട്.

  PC:Zenit


 • അതിഥികളെ കറുപ്പു നല്കി സ്വീകരിക്കുന്ന നാട്

  തലക്കെട്ടും ഷാളും നല്കി അതിഥികളെ സ്വീകരിക്കുന്ന ബിഷ്ണോയ്ക്കാർക്ക് മറ്രൊരു പ്രത്യേകത കൂടിയുണ്ട്. നമ്മുടെ നാട്ടിൽ അതിഥികളെ ചായ നല്കി സ്വീകരിക്കുന്നതുപോലെ ഇവർ കറുപ്പ് അരിച്ചെടുത്ത വെള്ളമാണ് അതിഥികൾക്കായി നല്കുന്നത്.

  PC:Wolfgang Sauber


 • സൽമാൻ ഖാനെ ചതിച്ച ബിഷ്ണോയ്

  കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് ശിക്ഷ ലഭിച്ചത് വലിയ വാർത്തായയിരുന്നുവല്ലോ. ഇവിടുത്തെ ബിഷ്ണോയ് വിഭാഗക്കാരാണ് സല്‍മാൻ ഖാന് ഈ പണി നല്കിയത്. സൽമാൻ ഖാൻ തോക്കെടുത്ത് വെടിവെച്ചപ്പോൾ കആ ശബ്ദം കേട്ട ഗ്രാമീണരാണ് പുറത്തിറങ്ങുവാൻ കഴിയാത്ത രീതിയിൽ സൽമാൻ ഖാനെ കുടുക്കിയത്. ഇവിടെ ധാരാളം കൃഷ്ണ മൃഗങ്ങളെ കാണാം.

  PC:N. A. Naseer


 • എത്തിച്ചേരുവാന്‌

  ജോധ്പൂരിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് ബിഷ്ണോയ് ഗ്രാമം സ്ഥിതിചെയ്യുന്നത്.

  സന്താനശ്രേയസിനായി പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

  സ്വാതന്ത്ര്യ സമരത്തിന്‍റെ അടയാളങ്ങളുമായി കാടിനുള്ളിലെ കോട്ട

  തമിഴ്നാട്ടിലെ അണക്കെട്ടുകളുടെ കഥ ഇങ്ങനെ

ബോളിവുഡ് സൂപ്പർ സ്റ്റാറായ സൽമാനെ ഖാനെ പോലും വിറപ്പിച്ച ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്നേഹം തോന്നിയാൽ കറുപ്പ് നല്കി സ്വീകരിക്കുന്ന, 29 നിയമങ്ങളെ അടിസ്ഥാമാക്കി ജീവിതം കെട്ടിപ്പടുക്കുന്ന ബിഷ്ണോയ് ഗ്രാമക്കാരുടെ ബിഷ്ണോയ്. രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു ചെറിയ ഗ്രാമമായിരുന്നിട്ടു കൂടി ലോകം മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ ബിഷ്ണോയുടെ വിശേഷങ്ങൾ...!!