Back
Home » ലയം
വിധിയ്ക്കു കാര്യങ്ങള്‍ വിട്ടു കൊടുക്കും രാശി
Boldsky | 7th Jun, 2019 10:49 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇത് ഭാവിയുടെ സുരക്ഷയെക്കൂടി കരുതിയാണ്. ഇതു കൊണ്ടു തന്നെ ശക്തമായ ബന്ധങ്ങള്‍ക്കും വഴിയൊരുക്കും.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവെ സങ്കീര്‍ണമായ, വൈഷമ്യമേറിയ ദിവസമാകും. വെല്ലുവിളികളും തിരിച്ചടികളുമുണ്ടാകും. ഇതെല്ലാം നിങ്ങളുടെ മത്സര ബുദ്ധി കൊണ്ടു നേരിടുക തന്നെ ചെയ്യുക. ഏകാഗ്രതയോടെ, ശ്രദ്ധയോടെ ഇരിയ്ക്കുക. ശാന്തതയും ബോധവും പ്രവൃത്തികളെ നയിക്കണം. നിങ്ങളെ യാതൊന്നിനും പുറകോട്ടു വലിയ്ക്കാന്‍ ആവുകയുമരുത്.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പഴയ ഓര്‍മകളില്‍ സഞ്ചരിയ്ക്കുന്ന ദിവസമാണ്. മനസില്‍ നൊസ്റ്റാള്‍ജി അനുഭവപ്പെടും. ബുദ്ധിപരമായ കാര്യങ്ങള്‍ നിങ്ങളെ ആകര്‍ഷിയ്ക്കും. കഴിഞ്ഞ കാലത്തിന്റെ നിഴല്‍ വര്‍ത്തമാന കാലത്തും ഭാവിയിലും വീഴാന്‍ ഇടയാക്കരുത്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഗാര്‍ഡനിംഗ്, കുക്കിംഗ തുടങ്ങി വീടു സംബന്ധിയായ ജോലികള്‍ക്കു ചേര്‍ന്ന ദിവസമാണ്. ഗെറ്റ് ടുഗെതര്‍ പോലുളള സന്ദര്‍ഭങ്ങള്‍ക്കും അവസരമുണ്ടാകും. പൊതുവ ജീവസുറ്റ ദിവസമാണ് ഇന്ന്.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സാമ്പത്തിക ലാഭം കാണപ്പെടുന്നു. നിക്ഷേപങ്ങള്‍ ഉള്ളയാളെങ്കില്‍ കാര്യമായ ലാഭമുണ്ടാകും. ഏറെക്കാലമായുളള കടങ്ങള്‍ വീട്ടും. തിരികെ കിട്ടാനുള്ളതും ലഭിയ്ക്കും. ആഹ്ലാദങ്ങള്‍ക്കായി പണം ചെലവാക്കാനും സാധ്യതയുണ്ട്.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സാധാരണ ജോലികളില്‍ നിന്നും വിടുതല്‍ നേടുന്നത് നന്നായിരിയ്ക്കും. പാര്‍ട്ടികള്‍ക്കു സാധ്യത. ആളുകളുമായി അടുത്തിടപഴകുന്നത് ഊര്‍ജസ്വലത നല്‍കും.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുടുംബവുമായി ചേര്‍ന്ന് സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ചിലവിടും. റൊമാന്‍സിനും സാധ്യത. പങ്കാളിയുമായി ചേര്‍ന്ന് സന്തോഷകരമായ നിമിഷങ്ങളും ഉണ്ടാകും.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സാധാരണ ദിവസം പോലെയുളള ഒന്നാണ്. ജോലിയില്‍ ഏറെ സമ്മര്‍ദമുണ്ടാകും. ഇത് പലപ്പോഴും അസ്വസ്ഥതയുമുണ്ടാക്കും. പങ്കാളിയ്‌ക്കൊപ്പം സമയം ചെലവാക്കുന്നത് ആശ്വാസം നല്‍കും. ഇതിനായി മനസ് ആഗ്രഹിയ്ക്കും.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ജോലിയില്‍ നല്ലൊരു പ്രൊഫഷണല്‍ സ്വഭാവം കാണിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ഹൃദയവും ആത്മാവും ചേര്‍ത്തു പ്രവര്‍ത്തിയ്ക്കുന്നത് നിങ്ങളുടെ ശ്രമം സൂചിപ്പിയ്ക്കുന്നു. പതുക്കെയാണെങ്കിലും ചെയ്യുന്നതിന് അംഗീകാരവും നേടും. ഇത് പ്രോത്സാഹനവുമാകും.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വിജയ സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ അധികം ഭാഗ്യം പരീക്ഷിയ്ക്കരുത്. ഇന്ന് സോഷ്യല്‍ സര്‍ക്കിളുകളില്‍ പ്രശസ്തി നേടാനും സാധ്യതയുണ്ട്. നിങ്ങളുടെ ഹ്യൂമര്‍സെന്‍സാകും പ്രധാന കാരണം.


 • അക്വേറിയസ്‌ അഥവാ കുംഭ രാശി

  അക്വേറിയസ്‌ അഥവാ കുംഭ രാശിയ്ക്ക് ഇന്ന് വലിയ തോതില്‍ മൂഡു മാറ്റങ്ങളുണ്ടാകുന്ന ദിവസമാണ.് ഇതു കാരണം നിങ്ങള്‍ക്കടുപ്പമുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. ഇപ്പോഴുള്ള ജോലികള്‍ ആദ്യം ചെയ്തു പൂര്‍ത്തിയാക്കുക.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ബൗദ്ധികപരമായ വളര്‍ച്ചയുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ വിശ്വാസം ബാക്കി വന്ന ജോലികള്‍ നല്ല രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കും. വിധിയ്ക്കു കാര്യങ്ങള്‍ വിട്ടു കൊടുക്കുന്ന രാശിയാണ് നിങ്ങളിന്ന്. എന്നാലും ഉത്തരവാദിത്വങ്ങള്‍ മറക്കരുത്.
ജീവിതത്തിന്റെ നാള്‍ വഴികള്‍ നാം പ്രതീക്ഷിയ്ക്കാത്ത രീതിയിലുള്ളതാണ്. ചിലപ്പോള്‍ നല്ല രീതിയില്‍ പോകും, ചിലപ്പോള്‍ മോശം രീതിയിലും. നല്ലതായാലും മോശമായാലും ഇതു നമുക്ക് നേരിട്ടേ പറ്റൂ. കാരണം എപ്പോഴും നല്ലതു മാത്രം സംഭവിയ്ക്കുന്നത് ജീവിതമല്ലെന്നു വേണം, പറയുവാന്‍.

ദിവസങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ രാശിയ്ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. നല്ല രാശി ഫലമുള്ള ദിവസവും നന്നാകും, അല്ലെങ്കില്‍ മോശവും.

രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ജൂണ്‍ 7 വെള്ളി നിങ്ങള്‍ക്ക് നല്ലതോ മോശമോ എന്നറിയൂ,