Back
Home » യാത്ര
മരുഭൂമിയിലെ കാഴ്ചകൾ അഥവാ ഡെസേർട്ട് ദേശീയോദ്യാനം
Native Planet | 7th Jun, 2019 11:20 AM
 • എവിടെയാണിത്

  രാജസ്ഥാനിൽ ജയ്സാൽമീറ്‍, ബാർമെർ എന്നീ നഗരങ്ങൾക്കു സമീപത്തായാണ് ഡെസേർട്ട് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നായ ഇതിന് 3162 ചതുരശ്ര കിലോംമീറ്റർ വിസ്തൃതിയുണ്ട്. താര്‌ മരുഭൂമിയിലെ ജൈവവൈവിധ്യത്തിനു പേരുകേട്ടതാണ് ഈ ദേശീയോദ്യാനം.

  PC:Chinmayisk


 • പക്ഷികളുടെ സങ്കേതം

  ഒരു മരുഭൂമിയുടെ ഉള്ളിലായതുകൊണ്ടു തന്നെ മറ്റുള്ള ഇടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ആവാസ വ്യവസ്ഥയായിരിക്കും ഇവിടെ കാണുവാൻ സാധിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പക്ഷികൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. ഈഗിൾ, ഹാരിയർ, ഫാൽകൺ, കഴുകന്മാർ തുടങ്ങിയ മുതൽ കെസ്ട്രൽ വരെയുള്ളവയെ ഇവിടെ കാണാൻ സാധിക്കും.

  PC:Ravi.sangeetha


 • മൺകൂനകളുടെ ദേശീയോദ്യാനം

  ഡെസേർട്ട് ദേശീയോദ്യാനം എന്ന പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഇവിടെ കൂടുതലും കാഴ്ചകള്‍ മരുഭൂമിയുടേത് തന്നെയാണ്. ഈ ദേശീയോദ്യാനച്ചിന്റെ 20 ശതമാനവും മൺകൂനകളാണത്രെ.


 • ഫോസിലുകൾ

  ചെടികളും പക്ഷികളും കഴിഞ്ഞാൽ ഇവിടെ കണ്ടിരിക്കേണ്ട ഒരു കാഴ്ച എന്നത് ഫോസിലുകളുടേതാണ്. സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഒരതിശയിപ്പിക്കുന്ന ശേഖരം തന്നെ ഇവിടെ കാണാൻ സാധിക്കും. ചിലതിനൊക്കെ 180 മില്യൺ വർഷം വരെ പഴക്കമാണ് പറയുന്നത്. ഡിനോസറുകളുട ഫോസിലും ഇവിടെ കാണാം. ആറു മില്യൺ വർഷങ്ങളുടെ പഴക്കമാണ് അതിനു പറയുന്നത്.


 • ജീപ്പ് സഫാരി

  ആരെയും ആകർഷിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടുത്തേത്. മറ്റിടങ്ങളിലൊക്കെ അത്ര സാധാരണമായി കാണുവാൻ സാധ്യതയില്ലാത്ത പല മൃഗങ്ങളെയും ഇവിടെ കാണാം. ഇവിടുത്തെ വന്യതയും കാഴ്ചകളും നേരിട്ട് അറിയണമെങ്കിൽ ഒരൊറ്റ വഴിയേയുള്ളൂ. അത് ജീപ്പ് സഫാരിയാണ്. മരുഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന ഇവിടുത്തെ യാത്രകൾ അടിപൊളിയാണ് എന്നതിൽ തർക്കമില്ല. അത് കൂടാതെ ഇവിടെ ടെന്റ് അടിച്ചു കുറച്ചധികം സമയം ചിലവഴിക്കുവാനും ആളുകൾ താല്പര്യപ്പെടുന്നു,


 • സന്ദർശിക്കുവാൻ പറ്റിയ സമയം

  വര്‍ഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും കാഴ്ചകൾ വെച്ചു നോക്കുമ്പോൾ നവംബർ മുതൽ ജനുവരി വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്. ഈ സമയത്താണ് ഇവിടെ ദേശാടന പക്ഷികൾ ഏറ്റവും അധികം എത്തുന്നതും. ഫെബ്രുവരിയും മാർച്ചും സന്ദർശിക്കുവാന്‍ യോജിച്ച സമയം തന്നെയാണ്.

  PC:T. R. Shankar Raman


 • പ്രവേശനം

  100 രൂപയാണ് ഇവിടെ ഒരാളില്‍ നിന്നും പ്രവേശനത്തിനായി ഈടാക്കുന്നത്. കാർ അല്ലെങ്കിൽ ജീപ്പിന് 100 രൂപയും ഗൈഡ് ഫീ 200 രൂപയും നല്കണം

  PC:Kanthi Kiran


 • എത്തിച്ചേരുവാൻ

  ജയ്സാൽമീറിൽ നിന്നും ഇവിടേക്ക് എത്തിച്ചേരുവാൻ എളുപ്പമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം 45 കിലോമീറ്റർ അകലെയുള്ള ജയ്സാൽമീറാണ്. ഇന്ത്യൻ എയർ ഫോഴ്സിന്റെ കീഴിലുള്ള ഇത് സെപ്റ്റംബർ മുതൽ മാർച്ച് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. 322 കിലോമീറ്റർ അകലെയാണ് ജോധ്പൂർ റെയിൽവേ സ്റ്റേഷനുള്ളത്.
  ജയ്സാൽമീർ റെയിൽവേ സ്റ്റേഷൻ ദേശീയോദ്യാനത്തിൽ നിന്നും 42 കിലോമീറ്റർ ദൂരത്തിലാണ്.


 • വിവിധ നഗരങ്ങളില്‍ നിന്നുളള ദൂരം

  ജയ്സാൽമീർ 60 കിമീ, താര്‍ മരുഭൂമി 113 കിമീ, ജോധ്പൂർ 335 കിമീ, അജ്മീർ 538 കിമീ, ഉദയ്പൂർ 541 കിമീ, ജയ്പൂർ 606 കിമീ, എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിൽ നിന്നും ഇവിടേക്കുള്ള ദൂരം.

  പൊള്ളുന്ന ചൂടാണ് ഈ നഗരങ്ങൾക്ക്!

  അമേരിക്കക്കാരെ ഹിന്ദി പഠിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ നാട്!!
സ്വർണ്ണ നിറത്തിലുള്ള മണൽത്തരികൾക്ക് മുകളിലെ ആകാശത്തിന്റെ കാഴ്ചകൾ, അപൂർവ്വങ്ങളിൽ അപൂർവ്വമായ ആവാസ വ്യവസ്ഥ...മരുഭൂമിയുടെ നടുവിലാണെങ്കിലും ചിതറി കാണുന്ന പച്ചപ്പും മരങ്ങളും..പറഞ്ഞു വരുന്നത് ജയ്സാൽമീറിന് അടുത്തുള്ള ഡെസേർട്ട് ദേശീയോദ്യാനത്തെക്കുറിച്ചാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമുള്ള ദേശീയോദ്യാനം എന്ന ബഹുമതിയുള്ള ഡെസേർട്ട് നാഷണൽ പാർക്ക്... മരുഭൂമിക്ക് നടുവിലെ ആവാസ വ്യവസ്ഥയ്ക്ക് പേരുകേട്ട ഈ ദേശീയോദ്യാനത്തിന്റ വിശേഷങ്ങളാവട്ടെ ഇനി...