Back
Home » ലയം
ഗ്രഹങ്ങള്‍ അനൂകൂലമല്ല, ഈ രാശിയ്ക്ക്
Boldsky | 10th Jun, 2019 11:01 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പ്രധാനപ്പെട്ട ദിവസമാണ്. നിങ്ങളുടെ വരുന്നതു പോലെ വരട്ടെയെന്ന രീതി ജോലിയിലും വ്യക്തി ജീവിതതത്തിലും പ്രതിഫലിയ്ക്കും. നിങ്ങള്‍ക്കുള്ള പ്രത്യേക കഴിവുകളെ വിസ്മരിയ്ക്കരുത്. ഇത് ഉപയോഗപ്പെടുത്തുക. നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ സഹായകമാകും.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ജോലി സ്ഥലത്തും സൊസൈറ്റിയിലുമുള്ള നിങ്ങളുടെ ഇമേജിനെ കുറിച്ചു കൂടുതല്‍ സെന്‍സിറ്റീവായി ചിന്തിയ്ക്കുന്ന ദിവസമാണ്. നിങ്ങള്‍ നിങ്ങളിന്നു ചെയ്യുന്ന കാര്യത്തില്‍ മനസര്‍പ്പിയ്ക്കും. മറ്റുള്ളവരെ കൂടുതല്‍ പ്രീതിപ്പെടുത്താന്‍ ശ്രമിയ്ക്കരുത്. നിങ്ങളുടെ താല്‍പര്യങ്ങള്‍ അുസരിച്ചു പ്രവര്‍ത്തിയ്ക്കുക. അല്ലെങ്കില്‍ തെറ്റുകള്‍ക്കു സാധ്യതയുണ്ട്. നിങ്ങളുടെ ഊര്‍ജം ഉപകാര പ്രദമായ കാര്യങ്ങള്‍ക്കു വിനിയോഗിയ്ക്കുക.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മടുപ്പിയ്ക്കുന്ന ദിനചര്യകളില്‍ നിന്നും വിടുതല്‍ നേടുന്നതു നല്ലതാണ്. ജോലികളെല്ലാം സമയത്തിനു ചെയ്തു തീര്‍ക്കുന്നത് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. സമയം കൃത്യമായി ഉപയോഗിയ്ക്കുവാന്‍ നിങ്ങളുടെ ക്രിയേറ്റീവിറ്റി ഉപയോഗിയ്ക്കുക. ഇത് സ്‌ട്രെസ് ഒഴിവാക്കുകയും ചെയ്യു.ം മുതിര്‍ന്നവരോടു സംസാരിയ്ക്കുന്നത് സ്‌ട്രെസ് ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സൊസൈറ്റിയിലെ മതിപ്പ് വര്‍ദ്ധിയ്ക്കുന്നതിന് സാധ്യത. നിങ്ങളുടെ വ്യക്തിത്വത്തെ ആളുകള്‍ അഭിനന്ദിയ്ക്കും. നിങ്ങള്‍ മറ്റുള്ളവര്‍ക്കു മോഡലാകും. പൊതുവേ ഏറെ ലാഭമുള്ള ദിവസമാണ്.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സാധാരണ ഷെഡ്യൂളുകളില്‍ നിന്നും ചില മാറ്റങ്ങള്‍ വരും. പുതിയ ജോലിയോ ബിസിനസോ തുടങ്ങുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ വ്യക്തിത്വത്തില്‍ നിങ്ങള്‍ ഇന്നു കൂടുതല്‍ ശ്രദ്ധ നല്‍കും. നിങ്ങളിലെ കഴിവുകള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രദ്ധിയ്ക്കും. നിങ്ങളുടെ പ്ലാനുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിയ്ക്കുക.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ സന്തോഷകരമായ ദിവസമാണ്. സര്‍പ്രൈസുകളും കാണുവാന്‍ സാധിയ്ക്കാത്ത മാറ്റങ്ങളുമുണ്ടാകും. പങ്കാളിയ്‌ക്കൊപ്പം യാത്രയ്ക്കു പോകാന്‍ സാധ്യത. ഇത് നിങ്ങളുടെ ടെന്‍ഷന്‍ കുറയ്ക്കും. പൊതുവേ പ്രതീക്ഷാഭരിതമായ നല്ലൊരു ദിവസമാണ്.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ തിരക്കുളള ദിവസമാണ്. പഴയ ബന്ധങ്ങള്‍ പൊടി തട്ടിയെടുക്കാന്‍ ശ്രമിയ്ക്കും. ഫോണിലൂയെടയല്ല, എഴുത്തുകളിലൂടെ. ജോലിയില്‍ ഓര്‍ഡര്‍ പാലിയ്ക്കുവാന്‍ നിങ്ങളോട് ആവശ്യപ്പെടും.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ പൊട്ടിത്തെറിയ്ക്കുവാന്‍, ഏറെ ദേഷ്യം തോന്നുന്ന ദിവസം. മെഡിറ്റേഷന്‍, യോഗ പോലുള്ളവ ഗുണം ചെയ്‌തേക്കും. നിങ്ങളോടു മറ്റുള്ളവര്‍ എങ്ങനെ പെരുമാറാന്‍ ആഗ്രഹിയ്ക്കുന്നുവോ അതു പോലെ തന്നെ മറ്റുള്ളവരോടു പെരുമാറുക.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പ്രണയിക്കുന്നവര്‍ പരസ്പരം തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഇല്ലെങ്കില്‍ ഇത് ബന്ധത്തില്‍ വിള്ളുകള്‍ വീഴാന്‍ ഇടയാക്കും. പങ്കാളിയെ പ്രീതിപ്പെടുത്തുവാന്‍ ശ്രമിയ്ക്കുക.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കഴിവും പേഴ്‌സണാലിറ്റിയുമെല്ലാം മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസമാണ്. ഇത് അവരെ പ്രേരണയും നല്‍കും. എന്നാല്‍ പണമുണ്ടാക്കാനുള്ള നല്ല ചില അവസരങ്ങള്‍ നിങ്ങള്‍ക്കു നഷ്ടപ്പെടും.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സ്പിരിച്വാലിയിലേയ്ക്കു തിരിയുന്ന ദിവസമാണ്. ഇതു സംബന്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കും. നിങ്ങളുടെ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതിലൂടെ കണ്ടെത്തുവാന്‍ സാധിയ്ക്കുകയും ചെയ്യും.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പുതിയ പ്രൊജക്ടുകളോ ബിസിനസ് സംരംഭങ്ങളോ ഏറ്റെടുക്കുവാന്‍ നല്ല ദിവസമല്ല. കാരണം ഗ്രഹങ്ങള്‍ അനുകൂലമല്ല. ക്രിയേറ്റീവറ്റി അധികം വേണ്ടാത്ത കാര്യങ്ങള്‍ നല്ലപോലെ ചെയ്യുവാന്‍ സാധിയ്ക്കും. ആവശ്യമില്ലെങ്കില്‍ ആരുടേയും പക്ഷം പിടിയ്ക്കാതിരിയ്ക്കുക.
ദിവസങ്ങള്‍ മാറി മാറി പോകുന്നതിന് അനുസരിച്ച് ഭാഗ്യ നിര്‍ഭാഗ്യങ്ങളും മാറി മറിഞ്ഞു വരും. നല്ല ദിവസവും മോശം ദിവസവുമെല്ലാം ഉണ്ടാകുകയും ചെയ്യും.

ഗ്രഹ, രാശി സ്വാധീനം നല്ലതെങ്കില്‍ നല്ല ഫലമാകും, അല്ലെങ്കില്‍ മോശം ഫലവും. നമ്മുടെ പ്രവൃത്തികള്‍ മാത്രമല്ല, നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയാത്ത ശക്തികളും നമ്മുടെ ദിവസങ്ങളില്‍ പങ്കാളികളാണെന്നര്‍ത്ഥം.

2019 ജൂണ്‍ 10 തിങ്കളാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ, ഇതു നല്ലതോ മോശമോ എന്നറിയൂ,