Back
Home » ബോളിവുഡ്
ഈ രംഗം എന്തിന്? ചുംബന രംഗത്തെ കുറിച്ച് ഓർത്ത് തലപുകയ്ക്കുന്നവർക്ക്!! നടിയുടെ മറുപടി വൈറലാകുന്നു
Oneindia | 10th Jun, 2019 12:01 PM
 • ലിപ്പ് ലോക്ക്


  അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് വങ്ക തന്നെയാണ് കബീർ സിങ്ങും ബോളിവുഡിൽ എത്തിക്കുന്നത്. കബീർ സിങ്ങിന്റെ ടീസറിലും പുറത്തു വന്ന ഗാനത്തിലും ചുബംന രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ലിപ് ലോക്ക് സീനുകൾ വലിയ ചർച്ച യ്ക്ക് വഴിവെച്ചിരുന്നു. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇവ സജീവ ചർച്ചയായിരുന്നു. ഇതിനെതിരെ ചിത്രത്തിലെ താരങ്ങൾ രംഗത്തെത്തിയിരുന്നു.


 • ചുംബന രംഗത്തെ കുറിച്ച് നടി

  ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി കിയാര അദ്വാനി. സംവിധായകൻ വളരെ കൃത്യമായി തന്നെ ചിത്രത്തിലെ ഓരേ രംഗത്തെ കുറിച്ച് പറഞ്ഞു നന്നിരുന്നു. കൃത്യമായ സ്ക്രിപിറ്റിൽ തന്നെയാണ് ഷൂട്ട് . കബീർ സിങ്ങ് ഒര നിഷ്കളങ്കമായ പ്രണ‌യകഥയാണ് പറയുന്നത്. രണ്ട് വ്യക്തിയുടെ മനോഹരമായമായ പ്രണയത്തെ കാണിക്കാനാണ ലിപ് ലോക്ക് രംഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ നിന്ന് വളരെ ലളിതമായി ഇരുവരുടെ ആഴത്തിലുള്ള പ്രണയം പ്രേക്ഷകരിൽ എത്തിക്കാൻ സാധിക്കുന്നു.


 • സിനിമയിൽ എന്തിന്

  ഈ ചിത്രം പുറത്തു വരുമ്പോൾ സിനിമയിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് പൂർണ്ണമായ മറുപടി ലഭിക്കുമെന്നും താരം പറയുന്നു. കബീർ സിങ്ങിൽ ലിപ് ലോക്ക് സീനിന്റെ പ്രധാന്യം മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു. പുറത്തു വന്ന ഗാനം ഒരു ഡാൻസ് സ്പെഷ്യൽ ഗാനമോ അത്തരത്തുലുള്ള ഒന്നുമല്ലെന്ന് നടി കൂട്ടിച്ചേർത്തു.


 • മാധ്യമപ്രവർത്തകനുള്ള മറുപടി

  ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനു ശേഷം കബീർ സിങ്ങിന്റെ അണിയറ പ്രവർത്തകർ മാധ്യമങ്ങളെ കണ്ടിരുന്നു. പ്രസ് മീറ്റിൽ കിയാരയോട് ചിത്രത്തിലെ ലിപ് ലോക്കിനെ കുറിച്ചുള്ള മാധ്യമപവർത്തകന്റെ ചോദ്യം ഷാഹിദ് കപൂറിനെ ചൊടിപ്പിച്ചിരുന്നു. ചുംബന രംഗങ്ങളെ കുറിച്ച് വിശദീകരിക്കാനായിരുന്നു കിയാരയോടുളള ചോദ്യം. നടി ചിരിച്ചായിരുന്നു ഇതിനെ കുറിച്ച് പ്രതികരിച്ചത്. എന്നാൽ മാധ്യമ പ്രവർത്തകന് കൃത്യമായ മറുപടി ഷാഹിദ് കപൂർ നൽകുകയായിരുന്നു.


 • ഷാഹിദ് കപൂറിന്റെ മറുപടി

  നിങ്ങൾക്ക് കാമുകി ഒന്നു മില്ലേ എന്നായിരുന്നു റിപ്പോർട്ടറിനോട് ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇയാൾ ശ്രമിച്ചു വെങ്കിലും വെറുതെ വിടാൻ നടൻ തയ്യാറല്ലായിരുന്നു. ചുംബിക്കട്ടെ, മറ്റെന്തങ്കിവും ചോദിക്കു, ചിത്രത്തിൽ അഭിനയിക്കുന്നത് മനുഷ്യൻ മാരാണ് അല്ലാതെ നായ്ക്കുട്ടികളല്ല എന്ന പറഞ്ഞ് ഷാഹിദ് ആ ചോദ്യം അവസാനിപ്പിച്ചു. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിയായിരുന്നു ലഭിച്ചത്.
ബോളിവുഡും തെന്നിന്ത്യൻ സിനിമ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമണ് ഷാഹിദ് കപൂർ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്ന കബീർ സിങ്. ടോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണ് കബീർ സിങ്. തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. ഇതുവരെ കണ്ടു വന്ന സിനിമ രീതിയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് അർജുൻ റെഡ്ഡി എത്തിയത്. ഒരു റൊമാറ്റിക് ചിത്രമാണെങ്കിൽ പോലും വ്യത്യസ്ത കഥസന്ദർഭവും മേക്കിങ് രീതിയുമെല്ലാം ചിത്രത്തിന്റെ മൈലേജ് കൂട്ടിരുന്നു.

ഇന്ത്യൻ ടീമിന്റെ വിജയത്തിൽ മതിമറന്ന് പൂനം പാണ്ഡെ ചെയ്തത്!! നടിയുടെ അര്‍ധനഗ്നചിത്രം വൈറലാകുന്നു

റൊമാന്റിക് മൂഡിൽ ഒരുങ്ങുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രണയ മൂഹൂർത്തങ്ങൾ ഉൾപ്പെടുത്താനായി ഇഴുകി ചേർന്നുള്ള സീനുകൾ ചിത്രത്തിലുണ്ട്. അർജുനും പ്രീതിയും തമ്മിലുള്ള പ്രണയം അതേ വൈബിൽ എത്തിക്കാൻ ആ സീനുകൾക്ക് കഴിഞ്ഞിരുന്നു. ഇത്തരത്തിലുള്ള റൊമാന്റിക് രംഗങ്ങൾ ആ സിനിമയുടെ ഭംഗി കൂട്ടിയിരുന്നു. എന്നാൽ ഈ ചിത്രം ബോളിവുഡിൽ എത്തുമ്പോൾ താരങ്ങൾ തമ്മിലുളള ലിപ് ലോക്കുകളും ക്ലോസ് സീനുകളും ചർച്ചയാവുകയാണ്. അർജുൻ റെഡ്ഡി കബീർ സിങ്ങായി ബോളിവുഡിൽ എത്തുമ്പോൾ ഷാഹിദ് കപൂറും കിരാന അദ്വാനിയുമാണ് വിജയ് ദേവരക്കൊണ്ടയ്ക്കും ശാലിനി പാണ്ഡെയ്ക്കും പകരമായി എത്തുന്നത്. സിനിമയുടെ പ്രമോഷൻ വേളകളിലും അല്ലാതേയും താരങ്ങളുടെ ലിപ് ലോക്ക് ചർച്ചയായിരുന്നു. ഇപ്പോഴിത സിനിമയിലെ കിസ്സിങ്ങ് രംഗത്തെ കുറിച്ച് നടി കിരാന അദ്വാനി മനസ്സു തുറക്കുകയാണ്. ഡെക്കാൻ ക്രോണിക്കിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

നിരവധി പ്രതിബന്ധങ്ങൾക്ക് നടുവിലുണ്ടായ ചിത്രമായിരുന്നു ഉറി!! കഠിന പ്രയത്നത്തെ കുറിച്ച് നടൻ