Back
Home » വിനോദം
ആക്ഷന്‍ ത്രില്ലര്‍ ചിത്രം സഹോയുടെ പുതിയ ടീസര്‍  13-ന്
Anweshanam | 11th Jun, 2019 09:44 AM
സഹോയുടെ പുതിയ ടീസര്‍  13-ന് റിലീസ് ചെയ്യും. പ്രഭാസ്, ശ്രദ്ധ കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സഹോ. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുജീത് ആണ്.

ബാഹുബലിക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രമോദ് ഉപ്പലപതി,വാസിം കൃഷ്ണ റെഡ്ഡി,ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് . ചിത്രം ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തും. ജാക്കിഷറഫ്, അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോര്‍, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.