Back
Home » ലയം
ഭാഗ്യനിര്‍ഭാഗ്യം ഒരുപോലെ വന്നെത്തും രാശി
Boldsky | 12th Jun, 2019 04:00 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഒരു സാധാരണ ദിവസം. എന്നാല്‍ അല്‍പം ഉയര്‍ച്ചയുമുണ്ടാകും. സമയം നീക്കാന്‍ ധാരാളം ജോലികളുമുണ്ടാകും.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സാധാരണ ജോലിത്തിരക്കുകളില്‍ നിന്നും ഒരു വിടുതല്‍ നേടാന്‍ ആഗ്രഹിയ്ക്കുന്ന ദിവസമാണ്. ഭാവിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളില്‍ നിന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നും ദുഖങ്ങളില്‍ നിന്നുമെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന ദിവസമാണ്. കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ഔട്ടിംഗ് സാധ്യതയുമുണ്ട്. ഇത് പാഴാക്കരുത്.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആനന്ദകരമായ ദിവസമാണ്. കുടുംബവുമായി ചേര്‍ന്ന് ധാരാളം സന്തോഷകരമായ സന്ദര്‍ങ്ങളുണ്ടാകും. കുട്ടികളെ സഹായിക്കും. ദാമ്പത്യത്തിലും സന്തോഷം നിറയും. പങ്കാളിയുമൊത്ത് റൊമാന്റിക് നിമിഷങ്ങള്‍ക്ക് സാധ്യത.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ ക്ഷീണം തോന്നുമെങ്കിലും ഓഫീസില്‍ റിലാക്‌സേഷനുമുണ്ടാകും. ഇത് ബിസിനസിലാണെങ്കിലും. ടെന്‍ഷന്‍ കുറയുമെന്നര്‍ത്ഥം. പുതിയ ഉത്തരവാദിത്വങ്ങള്‍ ശ്രദ്ധയോടെ ചെയ്യുക. യാത്രയ്ക്കും സമയം ചെലവാക്കും.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ തേടിയെത്തും. ഇതു കൊണ്ടു തന്നെ ക്ഷീണവും തോന്നും. ഉത്തരവാദിത്വങ്ങള്‍ ചെയ്യുകയെന്നത് കഠിനം തന്നെയാണ്. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തി തോന്നുമെങ്കില്‍ എല്ലാ ക്ഷീണവും മാറും. ഇക്കാര്യം ഓര്‍ക്കുക. വീട്ടില്‍ തിരികെയെത്തുമ്പോള്‍ സന്തോഷകരമായ സര്‍പ്രൈസ് കാത്തിരിയ്ക്കുന്നു.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ജോലിയും ഒപ്പം പാര്‍ട്ടിയും ഉള്ള ദിവസം. വിജയത്തിലേയ്ക്കു നയിക്കുന്ന ചില ശരിയായ തീരുമാനങ്ങള്‍ ഇന്നെടുക്കും. ആളുകളെ അവരുടെ ജോലിയില്‍ നിങ്ങള്‍ സഹായിക്കുന്നതു വഴി അവര്‍ക്കു ലാഭമുണ്ടാകും.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ എക്‌സലന്റ് എന്ന പദത്തിന് അര്‍ഹത നേടുന്ന ദിവസമാണ്. എന്നാല്‍ പിന്നീട് ദുഖിയ്ക്കാന്‍ അവസരമുണ്ടാക്കാത്ത വിധത്തില്‍ ശ്രദ്ധയോടെയിരിയ്ക്കുക. കണ്ണുകള്‍ തുറന്നു പിടിയ്ക്കുക. പ്രത്യേകിച്ചും ഏതെങ്കിലും ഡോക്യുമെന്റുകള്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിയ്ക്കുക. മുഴുവന്‍ കാര്യവുമറിയുമ്പോള്‍ നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാതെ അവയെ നേരിടുവാന്‍ ശ്രമിയ്ക്കുക. ഇത് നിങ്ങളെ സഹായിക്കും. നല്ല നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു ചുറ്റുമുള്ളവരെ സൂക്ഷിയ്ക്കുക. കാരണം ഇവരുടെ അസൂയ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. അവരെ അവഗണിച്ച് ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിയ്ക്കുക.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കരിയര്‍ തുടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് മീഡിയകളോട് താല്‍പര്യം തോന്നിയേക്കാം. നിങ്ങളുടെ സ്പിരിച്വല്‍ ചിന്തകള്‍ മനശാന്തി നല്‍കും, ഇത്തം സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ അവസരം നല്‍കും. പൊതുവേ ബാലന്‍സ്ഡ് ആയ ദിവസമാണ്.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ സഹപ്രവര്‍ത്തകരേയും ബോസിനേയുമെല്ലാം തൃപ്തിപ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. എങ്കിലും അവര്‍ക്ക് നിങ്ങളുടെ ജോലിയെ പറ്റി നെഗറ്റീവായ എന്തെങ്കിലും പറയാനുമുണ്ടാകും. എന്നാല്‍ ഉച്ച തിരിഞ്ഞ് പൊതുവേ ശാന്തമായ ദിവസമാണ്.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പങ്കാളിയുടെ പെരുമാറ്റത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ബുദ്ധിമുട്ടു തോന്നുന്ന ദിവസമാണ്. ബന്ധങ്ങളില്‍ സുതാര്യത കാത്തു സൂക്ഷിയ്ക്കുകയെന്നത് പ്രധാനം. പങ്കാളിയോട് കാര്യങ്ങള്‍, നിങ്ങളുടെ ചിന്തകളും സംശയങ്ങളും തുറന്നു പ്രകടിപ്പിയ്ക്കുക. ബിസിനസ് സംബന്ധമായ ബന്ധങ്ങളും അത്ര നന്നാകില്ല. ജോലി ചെയ്യുന്നവര്‍ക്ക് വിജയമുണ്ടാകും. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഒരു പോലെയുളള ദിവസമാണ്.
ഭാഗ്യത്തെ നാം കൈ നീട്ടിപ്പിടിയ്ക്കാന്‍ എത്തുമ്പോഴേയ്ക്കും ചിലപ്പോള്‍ അതു തെന്നി മാറും. ചിലപ്പോള്‍ നിര്‍ഭാഗ്യം വരുമെന്നു കരുതുമ്പോള്‍ ഭാഗ്യവും എത്തും.

ഭാഗ്യത്തിനും നിര്‍ഭാഗ്യത്തിനും നമ്മുടെ പ്രവൃത്തികള്‍ ഒരു പരിധി വരെ കാരണമാകും. ഇതല്ലാതെ രാശി, ഗ്രഹ സ്വാധീനം പല തരത്തിലും നമ്മുടെ ദിവസങ്ങളെ സ്വധീനിയ്ക്കുന്നുണ്ട്. രാശി അനുകൂലമെങ്കില്‍ നല്ല ദിവസവും അല്ലെങ്കില്‍ മോശവുമാകും, ഫലം.

രാശി ഭാഗ്യം ഇന്ന്, അതായത് 2019 ജൂണ്‍ 12 ബുധനാഴ്ച നിങ്ങള്‍ക്കൊപ്പമോ അല്ലയോ എന്നറിയൂ,