Back
Home » Business
പുതിയ നിയമവുമായി മോദി സര്‍ക്കാര്‍; കമ്പനി ഡയരക്ടര്‍മാരാവണമെങ്കില്‍ പ്രത്യേക പരീക്ഷ പാസാവണം
Good Returns | 12th Jun, 2019 03:14 PM
 • നിയമങ്ങള്‍ അറിയണം

  കമ്പനികളില്‍ സ്വതന്ത്ര ഡയരക്ടര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ കോര്‍പറേറ്റ് നിയമങ്ങള്‍, എത്തിക്‌സ്, കാപിറ്റല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്നതിന് ഇവര്‍ക്കായി പ്രത്യേക പരീക്ഷകള്‍ ഏര്‍പ്പെടുത്താനിരിക്കുകയാണ് സര്‍ക്കാര്‍. നിയമങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മയാണ് കോര്‍പറേറ്റ് രംഗത്തെ പല തട്ടിപ്പുകളും തുടക്കത്തില്‍ തന്നെ തിരിച്ചറിയാനാവാതെ പോവുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.


 • ഓണ്‍ലൈന്‍ പരീക്ഷ

  ഇത്തരമൊരു സാഹചര്യത്തില്‍ തട്ടിപ്പുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി അവ തടയിടുന്നതിനുള്ള ഉത്തരവാദിത്തം കമ്പനികളുടെ സ്വതന്ത്ര ഡയരക്ടര്‍മാര്‍ക്കുണ്ടെന്ന് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്‍ജെത്തി ശ്രീനിവാസ് അറിയിച്ചു. ഓണ്‍ലൈന്‍ രീതിയിലായിരിക്കും പരീക്ഷ. ഇത്ര കാലയളവിനുള്ളില്‍ പരീക്ഷ പാസാവണമെന്ന നിബന്ധനിയില്ല. പരീക്ഷ പാസാവാന്‍ എത്ര അവസരവും വേണമെങ്കില്‍ നല്‍കും.


 • പരിചയ സമ്പന്നര്‍ക്ക് പരീക്ഷയില്ല

  നിലവില്‍ വര്‍ഷങ്ങളായി ഡയരക്ടര്‍മാരായി ജോലി ചെയ്യുന്നവരെ പരീക്ഷ പാസാവണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ തയ്യാറാക്കുന്ന സ്വതന്ത്ര ഡയരക്ടര്‍മാരുടെ ഡാറ്റാബേസില്‍ ഇവരും പേര്‍ രജിസ്റ്റര്‍ ചെയ്യണം. സ്വതന്ത്ര ഡയരക്ടര്‍മാരെ ആവശ്യമുള്ള കമ്പനികള്‍ ഈ പട്ടികയില്‍ നിന്ന് വേണം നിയമനം നടത്താനെന്നും അദ്ദേഹം പറഞ്ഞു.


 • തട്ടിപ്പുകള്‍ കണ്ടെത്താന്‍ കഴിയണം

  നിലവിലെ നിയമപ്രകാരം ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ബോര്‍ഡ് അംഗങ്ങളുടെ മൂന്നിലൊന്ന് എന്ന തോതില്‍ സ്വതന്ത്ര ഡയരക്ടര്‍മാരെ നിയമിക്കണമെന്നാണ് വ്യവസ്ഥ. കമ്പനിയിലെ മൈനോറിറ്റി ഓഹരി ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കമ്പനിയുടെ സ്വാധീനത്തിന് വഴങ്ങാതെ ഓവര്‍സിയര്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണ് ഇവരുടെ ദൗത്യം. എന്നാല്‍ കമ്പനികളിലെ തട്ടിപ്പുകള്‍ കണ്ടെത്തുന്നതില്‍ ഇവര്‍ പലപ്പോഴും പരാജയപ്പെടുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരീക്ഷാ സമ്പ്രദായം കൊണ്ടുവരുന്നത്.


 • അഴിമതി തടയുക ലക്ഷ്യം

  പല സ്വതന്ത്ര ഡയരക്ടര്‍മാരും തട്ടിപ്പുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ കമ്പനിയെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നാണ് സര്‍ക്കാരിന്റെ പരാതി. രാജ്യത്തെ ഞെട്ടിച്ച പല സാമ്പത്തിക തട്ടിപ്പുകളിലേക്കും നയിച്ചത് ഇത്തരം നിലപാടുകളാണ്. ഇത് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. തട്ടിപ്പുകള്‍ കണ്ടെത്താന്‍ ബാധ്യതപ്പെട്ടവര്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അതിന് കോര്‍പറേറ്റ് നിയമങ്ങളെ കുറിച്ചുള്ള ഗ്രാഹ്യം അവര്‍ക്കുണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ കരുതുന്നു.
ദില്ലി: രാജ്യത്തെ കോര്‍പറേറ്റ് മേഖയെ തട്ടിപ്പുകളില്‍ നിന്ന് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ നടപടിക്രമങ്ങളുമായി നരേന്ദ്രമോദി സര്‍ക്കാര്‍. തന്റെ ആദ്യ ഊഴത്തില്‍ ഏറെ പഴികേള്‍പ്പിച്ച ബാങ്ക് വായ്പാ തട്ടിപ്പുകള്‍ ആവര്‍ത്തിക്കരിതെന്ന ലക്ഷ്യത്തോടെയാണ് കോര്‍പറേറ്റ് കാര്യ വകുപ്പ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ശമ്പളക്കാർക്ക് നികുതിയിൽ നിന്ന് രക്ഷപ്പെടാൻ അഞ്ച് വഴികൾ; കാശുണ്ടാക്കാൻ ബെസ്റ്റ് മാർ​ഗങ്ങൾ