Back
Home » വാര്ത്ത
ജമ്മു കശ്മീരിൽ ഭീകരാക്രമണം;മൂന്നു സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു
Anweshanam | 12th Jun, 2019 06:27 PM
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്നു സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു. രണ്ടു പേർക്കു പരുക്കേറ്റു. അനന്ത്നാഗ് സ്റ്റേഷൻ ഹൗസ് ഓഫിസർ അർഷദ് അഹമ്മദിനും ഒരു സാധാരണ പൗരനും പരുക്കേറ്റിട്ടുണ്ട്. ഒരു ഭീകരൻ കൊല്ലപ്പെട്ടതായാണു വിവരം. ബസ് സ്റ്റാൻഡിനു സമീപമുള്ള കെപി റോഡിലാണ് ആക്രമണം.

പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെ റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. തുടർന്നു സൈന്യം പ്രത്യാക്രമണം നടത്തി. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ രൂക്ഷമായ വെടിവയ്പും തുടരുന്നു.