Back
Home » വാര്ത്ത
ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായ ആദ്യ വനിത കോടതി വളപ്പില്‍ കൊല്ലപ്പെട്ടു
Anweshanam | 12th Jun, 2019 06:20 PM
ഉത്തര്‍പ്രദേശ്:  ഉത്തര്‍പ്രദേശില്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേഷ് യാദവ് കൊല്ലപ്പെട്ടു. ആഗ്ര സിവില്‍ കോര്‍ട്ട് വളപ്പിലാണ് ദര്‍വേഷ് യാദവ് വെടിയേറ്റ് മരിച്ചത്. അഭിഭാഷകനായ മനിഷ് ശര്‍മ്മയാണ് ദര്‍വേഷിന് നേരെ വെടിയുതിര്‍ത്തത്.  ദര്‍വേഷിന് മൂന്ന് തവണ വെടിയേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദര്‍വേഷിന് നേരെ വെടിയുതിര്‍ത്തശേഷം സ്വയം വെടിവെച്ച മനിഷ് ശര്‍മ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. യു.പി ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റാണ് ദര്‍വേഷ്. രണ്ട് ദിവസം മുന്‍പാണ് ദര്‍വേഷ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അനുമോദന ചടങ്ങില്‍ പങ്കെടുക്കാനായാണ് ദര്‍വേഷ് ആഗ്രയിലെ സിവില്‍ കോടതിയിലെത്തിയത്. കൊലയ്ക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.