Back
Home » വാര്ത്ത
‘വായു ചുഴലിക്കാറ്റ് നേരിടാൻ തയ്യാറായിരിക്കൂ’; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി
Anweshanam | 12th Jun, 2019 10:01 PM
ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് മണിക്കൂറുകള്‍ക്കകം വായൂ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ അടിയന്തിര സാഹചര്യം നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തയ്യാറായിരിക്കാന്‍ നിര്‍ദേശിച്ച്‌ രാഹുല്‍ ഗാന്ധി. ചുഴലിക്കാറ്റിൽ എല്ലാവരും സുരക്ഷിതരായിരിക്കാൻ താൻ പ്രർത്ഥിക്കുന്നതായും അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു. 

"വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സഹായം ലഭ്യമാക്കാൻ തയ്യാറായിരിക്കാൻ ഞാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരോടും ആവശ്യപ്പെടുകയാണ്. ചുഴലിക്കാറ്റിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു," രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഗുജറാത്തിലെ സൗരാഷ്ട്ര, കുച്ച് മേഖലകളിൽ നാളെ അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷണക്കണക്കിന് ആളുകളെ ഈ മേഖലയിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.