Back
Home » ഇന്റർവ്യൂ
കുപ്പായം മാറുന്നത് പോലെ മാറുന്നതല്ല മതം, മതം മാറിയവര്‍ നേരിടുന്ന ഭീകരതയെ കുറിച്ച് സംവിധായകന്‍
Oneindia | 16th Jun, 2019 09:20 PM
 • അഞ്ച് വര്‍ഷത്തെ ഇടവേള

  2014ല്‍ ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം ചെയ്യുന്ന സിനിമയാണ് കുഞ്ഞിരാമന്റെ കുപ്പായം. രണ്ട് സംസ്ഥാന അവാര്‍ഡും രണ്ട് ക്രിട്ടിക്‌സ് അവാര്‍ഡും ഉള്‍പ്പടെ 25 ഓളം പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിന് കിട്ടിയിരുന്നു. അതിന് ശേഷം ഒരു സിനിമ ചെയ്യാന്‍ ഇത്രയും വൈകിയതിന് കാരണം കൃത്യമായ ഒരു കഥ കിട്ടാത്തത് തന്നെയാണ്.


 • തിരക്കഥ പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം

  മൂന്ന് വര്‍ഷത്തോളം എടുത്താണ് കുഞ്ഞിരാമന്റെ കുപ്പായം എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ക്യാമറയുടെ പൊസിഷന്‍ പോലും മാര്‍ക്ക് ചെയ്ത് എഴുതിയതുകൊണ്ടാണ് സ്‌ക്രിപ്റ്റിങിന് ഇത്രധികം സമയമെടുത്തത്.


 • റിലീസിന് വേണ്ടി ഇനിയും ഒരു വര്‍ഷം

  തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തു. റിലീസിന് മുന്നോടിയായുള്ള സെന്‍സറിങും കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. റിലീസ് നീട്ടി വയ്ക്കാന്‍ പല പല കാരണങ്ങളായിരുന്നു. ഒടുവില്‍ ഈ വരുന്ന ജൂണ്‍ 21 ന് ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുകയാണ്.


 • സിനിമയെ കുറിച്ച്

  എല്ലാവരും സിനിമ കാണണം എന്ന് ഞങ്ങള്‍ക്ക് ഉറച്ചുപറയാന്‍ കഴിയും. അതിന് ഞങ്ങള്‍ക്ക് അവകാശ വാദങ്ങളുണ്ട്. സിനിമ ജനങ്ങളോട് സംവദിയ്ക്കുകയാണ്. സിനിമ കഴിഞ്ഞതിന് ശേഷമാണ് തുടങ്ങുന്നതെന്നാണ് പ്രീമിയര്‍ ഷോ കണ്ടവര്‍ പറഞ്ഞത്. കൊച്ചിയില്‍ വച്ചു നടന്ന പ്രീമിയര്‍ ഷോയില്‍ നൂറ് പേര്‍ പങ്കെടുത്തു. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ സിനിമയുടെ ക്ലൈമാക്‌സ് പ്രവചിക്കാന്‍ ഒരു മത്സരം നടത്തിയിരുന്നു. കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് ഒരു പവന്റെ സ്വര്‍ണനാണയമായിരുന്നു സമ്മാനം. എന്നാല്‍ നൂറില്‍ ഒരാള്‍ക്ക് പോലും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് പറഞ്ഞത് ഇത് സംസാരിക്കുന്ന സിനിമയാണ്.


 • സിനിമയുടെ വിഷയത്തെ കുറിച്ച്

  മതം മാറ്റത്തെ കുറിച്ച് വളരെ കൃത്യമായി പറയുന്ന സിനിമയാണ് കുഞ്ഞിരാമന്റെ കുപ്പായം. എന്തിനാണ് മതം മാറുന്നത്. ആരാണ് മതം മാറ്റുന്നത്. എന്തിന് ഒരു ഹിന്ദു തന്നെ മുസ്ലീം മതം സ്വീകരിയ്ക്കുന്നു. എന്നീ വിഷയങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയില്‍ ഒരു സിനിമ പോലും മതംമാറ്റത്തെ കുറിച്ച് കൃത്യമായി സംസാരിച്ചിട്ടില്ല. മതം മാറുന്നയാളെ ഇസ്ലാം മതം എങ്ങിനെ സ്വീകരിയ്ക്കുന്നു, ഹിന്ദുമതം എങ്ങിനെ പ്രതികരിയ്ക്കുന്നു... സമൂഹവും വീട്ടുകാരും അയാളെ എങ്ങിനെ കാണുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ സിനിമ കൃത്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്.


 • സിനിമയ്ക്ക് ആറ് ക്ലൈമാക്‌സ് ഉണ്ടോ?

  സിനിമയ്ക്ക് ആറ് ക്ലൈമാക്‌സ് ഉണ്ടെന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ സിനിമയ്ക്ക് ഒരു ക്ലൈമാക്‌സ് മാത്രമേയുള്ളൂ. ആറ് സ്ഥലത്ത് സിനിമ അവസാനിയ്ക്കുന്നതായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ അവിടെയൊന്നും സിനിമ നില്‍ക്കുന്നില്ല. അതുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത പ്രചരിച്ചത്.


 • പേരിന്റെ പൊരുള്‍

  കുപ്പായം മാറുന്നത് പോലെ എളുപ്പമല്ല മതം മാറുന്ന കാര്യം എന്നത് പൊരുളാണ്. എന്നാല്‍ ശരിക്കുള്ള കുപ്പായവുമായി സിനിമയ്‌ക്കൊരു ബന്ധമുണ്ട്. അത് സസ്‌പെന്‍സാണ്. ആദ്യം മൂന്നാം കണ്ണ് എന്നായിരുന്നു ചിത്രത്തിനിട്ടിരുന്ന പേര്. കുഞ്ഞിരാമന്റെ കുപ്പായം എന്ന പേര് ഈ സിനിമയ്ക്ക് ഏറ്റവും യോജിച്ചതാണ്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാവും- സിദ്ദിഖ് ചേന്ദമംഗലം പറഞ്ഞു
കാലിക കേരളത്തില്‍ സര്‍വ്വ സാധാരണമാണ് ഇപ്പോള്‍ മതം മാറ്റം. ലൗ ജിഹാദ് എന്ന പേരിലും മറ്റുമാണ് മതം മാറ്റം നടക്കുന്നത്. പ്രണയത്തിന് വേണ്ടിയും വിവാഹത്തിന് വേണ്ടിയുമൊക്കെയാണ് പലപ്പോഴും മതം മാറുന്നത്. എന്നാല്‍ അങ്ങനെ മതം മാറിയവര്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ...?

നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും! ശ്രദ്ധേയമായി വൈറസ് ഡിലീറ്റഡ് സീന്‍

മതം മാറുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന ചിത്രം തിയേറ്ററിലേക്ക്. സിദ്ദിഖ് ചേന്ദമംഗലൂർ സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 21 ന് തിയേറ്ററിലെത്തും. തലൈവാസല്‍ വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യുന്നത്. സിനിമയെ കുറിച്ച് സംവിധായകന്‍ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു.