Back
Home » ഇന്റർവ്യൂ
രാഷ്ട്രീയ സിനിമയല്ല നാൻ പെറ്റ മകൻ!! ഇത് അഭിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും, മിനോൺ മനസ് തുറക്കുന്നു
Oneindia | 1st Jul, 2019 02:19 PM
 • വ്യത്യസ്തമായ അനുഭവം

  നാൻ പെറ്റ മകൻ എന്ന ചിത്രം നൽകിയത് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. ജനങ്ങൾക്ക അറിയാവുന്ന ഒരു വ്യക്തി, അറിയാവുന്ന കഥ , എല്ലാവർക്കും നിശ്ചയമുണ്ടായിരുന്നു കഥാപാത്രമായിരുന്നു അഭിമന്യൂവിന്റേത്. അതു കൊണ്ട് തന്നെ ചിത്രം ഇറങ്ങുമ്പോൾ തങ്ങളുടെ അഭിമന്യൂ ഇങ്ങനെയല്ല അങ്ങനെയാണ് എന്ന് പറയാനുള്ള സാധ്യത വളരെ കുടുതലാണ്. അതിനാൽ ചെറിയ പേടിയുണ്ടായിരുന്നു. സിനിമ എങ്ങനെയായിരിക്കും എന്നുള്ള ചിന്ത കൂടുതലായിരുന്നു. സിനിമയിൽ ഒരിടത്തു പോലും അഭിമന്യൂവിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. തങ്ങളുടെ സംവിധായകന് ഇക്കാര്യത്തിൽ നല്ല നിർബന്ധവും ഉണ്ടായിരുന്നു.


 • ആരാണ് അഭിമന്യൂ

  നാൻ പെറ്റ മകൻ സിനിമ തന്നെയായിരിക്കണം ഒരിക്കൽ പോലും ഡോക്യുമെന്ററി ആകരുതെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെ അഭിമന്യൂവിനെ മനസ്സിലാക്കാൻ എന്നുള്ള തരത്തിലാണ് ചിത്രത്തിനു വേണ്ടി മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളത്. അഭിമന്യൂവിനെ കുറിച്ച് കൂടുതൽ കേട്ടൂ, മനസ്സിലാക്കി അഭിമന്യൂവിന്റെ പരിചയക്കാരോട് കൂടതൽ ബന്ധം പുലർത്തി, ഇവരിൽ നിന്നൊക്കെ മനസ്സിലാക്കിയ അഭിമന്യൂവിനെയാണ് സിനിമയിൽ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ അഭിമന്യൂവിന്റെ സുഹൃത്തുക്കൾ തന്റേയും സുഹൃത്തുക്കളായി മാറുകയായിരുന്നു- മിനോൺ പറഞ്ഞു.


 • ജീവിതം നേരിൽ കണ്ടു

  അഭിമന്യൂവിന്റെ മാതാപിതാക്കൾ സിനിമയിൽ ഉടനീളം തങ്ങൾക്കൊപ്പമുണ്ടായിരുന്നു. തിയേറ്ററിൽ സിനിമ ഒരുമിച്ചാണ് കാണാൻ പോയത്. മികച്ച പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ശ്രീനിവാസനും സീമ ജി നായരും സിനിമയിൽ അഭിയുടെ അച്ഛനും അമ്മയുമായി അഭിനയിക്കുമ്പോൾ, യഥാർഥ അച്ഛനും അമ്മയും തൊട്ട് അരുകിൽ നിന്ന് ഇത് കണുകയായിരുന്നു. ഹൃദയസ്പർശിയായ ഒരുപാട് സംഭവങ്ങൾ അവിടെ അരങ്ങേറിയിരുന്നു. വേണ്ടപ്പെട്ടവർക്കൊപ്പം അഭിയും നമ്മളോടൊപ്പം അവിടെയുണ്ടായിരുന്നു എന്ന് തോന്നി. താൻ വിചാരിച്ചതിലും വ്യത്യസ്തമായിരുന്നു അഭിയുടെ ജീവിതം. ചെറിയ വീടും ഒരിക്കലും വിചാരിക്കാത്ത ജീവിത സാഹചര്യവുമായിരുന്നു ആളുടേത്. ഇത് തന്നെ വളരെയധികം വേദനിപ്പിച്ചെന്നും മിനോൺ പറഞ്ഞു.


 • പാർട്ടി പൊളിറ്റിക്സ് അല്ല സിനിമ

  സിനിമയ്ക്ക് ഒരു പൊളിറ്റിക്സ് ഉണ്ട്. എന്നാൽ ഒരിക്കലും പാർട്ടി രാഷ്ട്രീയമല്ല സിനിമ ചർച്ച ചെയ്യുന്നത്. നാൻ പെറ്റ മകൻ എല്ലവരും കണ്ടിരിക്കേണ്ട ചിത്രമാണ്. തങ്ങൾ പറയുന്നതിലുപരി ഇതിപ്പോൾ പ്രേക്ഷകർ തന്നെ പറയുകയാണ്. സിനിമ എന്താണെന്നത് ഇപ്പോൾ എല്ലവരിലും എത്തിയിട്ടുണ്ട്. ഇത് തങ്ങളെ വളരെയധികം സന്തോഷപ്പെടുത്തുന്നു. അഭിമന്യൂവിന്റെ പാർട്ടിക്കാർ മാത്രമായിരുന്നില്ലല്ലോ ആൾക്ക് വേണ്ടി വേദനിച്ചതും കണ്ണീരൊഴുക്കിയതും. ഒരിക്കൽ പോലും ഒരു കൂട്ടരുടെ വേദനയാക്കി മാറ്റാൻ സിനിമയിലൂടെ തങ്ങൾ ശ്രമിച്ചിട്ടില്ല.


 • അഭിയുടെ സ്വപ്നങ്ങൾ

  നാൻ പെറ്റ മകൻ അഭിയുടെ സിനിമയാണ്. അല്ലാതെ ആളുടെ പാർട്ടിയെ കുറിച്ചോ ,രക്തസാക്ഷിത്വത്തെ കുറിച്ചോ സംസാരിക്കുന്ന സിനിമയല്ല. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും കഴിവുമുളള പയ്യനാണ് അഭി. ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന് ആഗ്രഹമുള്ള ലക്ഷ്യബോധമുള്ള പയ്യനായിരുന്നു അഭിമന്യൂ. ഈ സിനിമ കണ്ടിറങ്ങിയതിനു ശേഷം , എന്ത് കൊണ്ട് നമുക്കൊപ്പം അഭിമന്യൂ ഇല്ല? എന്തുകൊണ്ട് അഭിമന്യൂ? എന്നിങ്ങനെയുളള നിരവധി ചോദ്യങ്ങൾ വളരെ ഉച്ചത്തിൽ തന്നെ നമ്മുടെ മനസുകളിൽ മുഴങ്ങും.


 • അഭിമന്യൂ ആയത്

  സംവിധായകൻ സജി എസ് പാലമേലുമായി നേരത്തെ പരിചയം ഉണ്ടായിരുന്നു. അദ്ദേഹമാണ് ഈ ചിത്രത്തിനു വേണ്ടി തന്നെ ആദ്യമായി വിളിക്കുന്നത്. പിന്നീട് വീട്ടിൽ എത്തി കഥ പറഞ്ഞു. ആർക്ക് കിട്ടിയാലും വേണ്ട എന്ന് പറയുന്ന വേഷമല്ലല്ലോ ഇത്. അതുകൊണ്ട് തന്നെ ഈ കഥാപാത്രം ലഭിച്ചപ്പോൾ താൻ വളരെ അധികം സന്തോഷം തോന്നി.
നാൻ പെറ്റ മകനെ എൻ കിളിയെ... ഈ വരികൾ മലയാളികളുടെ ഹൃദയത്തിൽ തുളച്ചു കയറുന്നതാണ്. ഇന്നും ആ അമ്മയുടെ ഹൃദയം പൊട്ടിയുള്ള കരിച്ചിൽ കണ്ണുകളെ വേട്ടയാടുകയാണ്. ഒരുപിടി സ്വപ്നങ്ങളും നെഞ്ചിലേറ്റിയാണ് അഭിമന്യൂ എന്ന ചെറുപ്പക്കാരൻ അച്ഛന്റെ കയ്യും പിടിച്ച് മഹാരാജാസിന്റെ പടികൾ ചവിട്ടി കയറിയത്. എന്നാൽ ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ല അവന്റെ സ്വപ്നങ്ങൾ ചവിട്ടി അരയ്ക്കപ്പെടുന്ന ഒരിടമായി അവിടെ മാറുമെന്നത്.എങ്കിലും ചരിത്രത്തിൽ നിന്ന് മാഞ്ഞുപോവാത്ത അക്ഷരങ്ങൾ കൊണ്ട് 'വർഗ്ഗീയത തുലയട്ടെ'എന്ന് അർജ്ജവത്തോടെ മലയാളിയുടെ നെഞ്ചിൽ കൊത്തിവച്ചിട്ടണ് അവൻ കടന്നുപോയത്.

സംഘടനയിൽ നിന്നുളള ദിലീപിന്റെ രാജി മോഹൻലാൽ പറഞ്ഞിട്ട്!! മറ്റ് വാദങ്ങളെ ഖണ്ഡിച്ച് അമ്മ റിപ്പോർട്ട്

അഭിമന്യൂവിന്റെ ജീവിതം സിനിമയായപ്പോൾ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വർഗ്ഗ രാഷ്ട്രീയ ഭേദമില്ലതെ അഭിമന്യൂവിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ ഒഴുക്കിയ കണ്ണുനീർ അതുപോലെ തന്നെ തിയേറ്ററുകളിലും ആവർത്തിക്കുകയായിരുന്നു. കേരള ജനത അത്രമേൽ ആകാംക്ഷയോടെയായിരുന്നു അഭിമന്യൂവിന്റെ ജീവിത കഥ വെള്ളിവെളിച്ചത്തിൽ കാണാനായി കാത്തിരുന്നത്. കാത്തിരിപ്പ് ഒരിക്കലും വെറുതെയായിരുന്നില്ല. വിചാരിച്ചതിലും അധികം സന്തോഷമായിരുന്നു നാൻ പെറ്റ മകൻ പ്രേക്ഷകർക്ക് നൽകിയത്. സജി എസ് പാലമേൽ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിമന്യൂ ആയി എത്തിയത് പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനോണായിരുന്നു. പ്രിയപ്പെട്ട അഭിമന്യൂവിനെ ക്യാമറയ്ക്ക് മുന്നിൽ പകർന്നാടിയപ്പോഴുണ്ടായ അനുഭവം ഫിൽമീ ബീറ്റിനോട് പങ്കുവെയ്ക്കുകയാണ് മിനോൺ.

നടൻ വിക്കി കൗശാലിന്റെ മനം കവർന്ന് ദുൽഖറിന്റെ നായിക!! ഇരുവരും പ്രണയത്തിൽ? ചിത്രം പുറത്ത്