Back
Home » തമിഴ് മലയാളം
വമ്പന്‍ പ്രതീക്ഷകളുമായി വന്ന സിനിമകള്‍, തമിഴ്‌നാട്ടില്‍ ഹിറ്റടിക്കാന്‍ കഴിയാതെ പോയ ചിത്രങ്ങള്‍!
Oneindia | 8th Jul, 2019 02:10 PM
 • വന്ത രാജാവ് താന്‍ വരുവേന്‍

  ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വന്ത രാജാവ് താന്‍ വരുവേന്‍. ചിമ്പു നായകനായിട്ടെത്തുന്ന സിനിമ സുന്ദര്‍ സി ആണ് സംവിധാനം ചെയ്തത്. സിനിമയെ കുറിച്ച് വമ്പന്‍ പ്രതീക്ഷകളായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ബോക്‌സോഫീസില്‍ കാര്യമായി സാമ്പത്തിക വരുമാനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഫെബ്രുവരിയില്‍ തന്നെ എത്തിയ മറ്റൊരു സിനിമയാണ് ദേവ്. കാര്‍ത്തിയും രാഹുല്‍ പ്രീതും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയും ആരാധകരെ നിരാശയിലാക്കിയാണ് പ്രദര്‍ശം അവസാനിപ്പിച്ചത്.


 • ലേഡീ സൂപ്പര്‍ സ്റ്റാറും നിരാശപ്പെടുത്തി..

  തെന്നിന്ത്യന്‍ സിനിമാ ലോകം ലേഡീ സൂപ്പര്‍സ്റ്റാറായി വാഴ്ത്തിയ നയന്‍താരയ്ക്കും തുടക്കം പിഴച്ചിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകളെല്ലാം ഹിറ്റാക്കി മാറ്റിയിരുന്ന് നയന്‍സിന്റെ ഈ വര്‍ഷമെത്തിയ സിനിമയാണ് അയ്രാ. വലിയ ഹൈപ്പ് ഉണ്ടായിരുന്നെങ്കിലും ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായിട്ടെത്തിയ സൂപ്പര്‍ ഡീലകസ് റിലീസ് ചെയ്യുന്നത്. തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചിരുന്നെങ്കിലും ബോക്‌സോഫീസില്‍ ഇരു സിനിമകള്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.


 • വിശാലിന്റെ വരവ്

  വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ തമിഴ് നടന്‍ വിശാലിന്റെതായി റിലീസിനെത്തിയ സിനിമയാണ് അയോഗ്യ. റിലീസിന് മുന്‍പ് പ്രേക്ഷകരുടെ മനം കവര്‍ന്ന സിനിമയും വിചാരിച്ചത് പോലെ ഹിറ്റായില്ല. നിരൂപകര്‍ക്കിടയില്‍ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം കാഴ്ച വെച്ചില്ല. വിശാലിന് മാത്രമല്ല ശിവകാര്‍ത്തികേയനും ഇക്കൊല്ലം അത്ര നല്ലതല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരം ഈ വര്‍ഷം മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മേയ് മാസം തമിഴ്‌നാട്ടില്‍ നിന്നും ബിഗ് റിലീസ് കിട്ടിയ ചിത്രമായിരുന്നിത്. നയന്‍താരയായിരുന്നു നായിക. എന്തൊക്കെയാണെങ്കിലും സിനിമയും പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.


 • നടിപ്പിന്‍ നായകനും കഴിഞ്ഞില്ല..

  കേരളത്തില്‍ ഏറ്റവുമധികം താരങ്ങളുള്ള തമിഴ് നടനാണ് സൂര്യ. സൂര്യ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക് കേരളത്തിലും വമ്പന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. സൂര്യയെ നായകനാക്കി സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത എന്‍ജികെ അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ തരംഗമായിരുന്നു. എന്നാല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ അപ്രതീക്ഷിതമായി പരാജയം കൈവരിച്ചു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ആദ്യം നല്ല റിവ്യൂ കിട്ടിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെ പോയി. ഇതുപോലെ തന്നെയാണ് പ്രഭു ദേവയുടെ ദേവി 2 എന്ന സിനിമയുടെ കാര്യവും.




2019 ന്റെ ആദ്യ ആറ് മാസം കഴിയുമ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ലാഭവും നഷ്ടവും തുല്യമാണെന്ന് വേണം പറയാന്‍. മലയാളത്തില്‍ നൂറും ഇരുന്നുറും കോടി ക്ലബ്ബിലെത്തിയ സിനിമകള്‍ പിറന്നപ്പോള്‍ തമിഴ്‌നാട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ജനുവരി ആദ്യ ആഴ്ചകളിലെത്തിയ രണ്ട് സിനിമകള്‍ ബോക്‌സോഫീസില്‍ അമിട്ട് പൊട്ടിച്ചിട്ടാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവുമായിരുന്നു പൊങ്കലിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങള്‍.

തലയും തലൈവരും അതിശയിപ്പിക്കുന്ന തുടക്കം കുറിച്ചതോടെ മറ്റ് താരങ്ങളും ആവേശത്തിലായിരുന്നു. വമ്പന്‍ പ്രതീക്ഷകളുമായി നിരവധി സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ തിയറ്ററുകളിലേക്ക് എത്തിയ പല സിനിമകള്‍ക്കും പ്രതീക്ഷിച്ച പോലെ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കൊല്ലം ബോക്‌സോഫീസില്‍ നിരാശ നല്‍കിയ കോളിവുഡ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്.