Back
Home » യാത്ര
കുഞ്ഞുങ്ങൾക്കായി കുറഞ്ഞ ചിലവിൽ യാത്ര പോകാം
Native Planet | 8th Jul, 2019 02:30 PM
 • കുട്ടികൾക്കായി കുഞ്ഞു യാത്രകൾ

  കുറേ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന, ഒരുപാട് ദൂരം പോകുന്ന യാത്രകളേക്കാളധികം കുട്ടികൾക്ക് ഇഷ്ടപ്പെടുക ചെറിയ ചെറിയ യാത്രകളാണ്. തിങ്കൾ മുതൽ വെള്ളിവരെയുള്ള സ്കൂൾ യാത്രകൾ അവരെ തീർച്ചയായും മടുപ്പിക്കും. അതിൽ നിന്നുള്ള ഒരു മോചനം എന്ന നിലയിൽ വാരാന്ത്യങ്ങളിലോ മറ്റോ അവരോടൊപ്പം ഒരു ചെറിയ യാത്ര നടത്താം. അവരുടെ അവധി നോക്കിയും പഠനത്തിന്റെ ചൂടു കയറുമ്പോൾ ഒരു ചെറിയ ബ്രേക്ക് ആയുമൊക്കെ യാത്രകള്‍ പ്ലാൻ ചെയ്യാം.


 • സ്ഥിരം ഇടങ്ങൾ ഒഴിവാക്കാം

  എന്നും എപ്പോഴും പോയി മടുത്ത ഇടങ്ങൾ ആദ്യം തന്നെ ലിസ്റ്റിൽ നിന്നും വെട്ടാം. ചെറിയ യാത്രയാണെങ്കിൽ പോലും കാണുവാൻ ഒരുപാടിടങ്ങളുള്ള സ്ഥലം വേണം തിരഞ്ഞെടുക്കുവാൻ. ബഹളങ്ങളൊഴിവാക്കി ഓടി കളിക്കുവാനും സമയം ചിലവിടുവാനും വേണ്ടി വന്നാൽ ക്യാംപ് സൗകര്യങ്ങൾ ലഭിക്കുന്നതുമായ ഇടം തിരഞ്ഞെടുത്താൽ യാത്ര പൊളിക്കും എന്നതിൽ സംശയമില്ല. വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുപോയി ഓപ്പൺ എയറിലിരുന്ന് കഴിക്കുന്നതും അല്ലെങ്കിൽ ചെറിയ ക്യാംപ് സെറ്റപ്പൊക്കെ ഒരുക്കുന്നതും യാത്രയെ ഉഷാറാക്കും. ഇതോടൊപ്പം ചെലവ് കുറയ്ക്കാം എന്നൊരു ഗുണവുമുണ്ട്.


 • സ്ഥലം നോക്കി തിരഞ്ഞെടുക്കാം

  എല്ലായിടങ്ങളും കുട്ടികളെയും കൊണ്ടുപോകുവാൻ യോജിച്ചതായിരിക്കില്ല. എങ്കിലും കുട്ടികളുടെ ഇഷ്ടം കൂടി നോക്കുവാൻ ശ്രദ്ധിക്കുക. മുൻപ് കുട്ടികളുമായി യാത്ര നടത്തിയവരോടും പ്ലാന്‍ ചെയ്ത ഇടത്ത് മുൻകൂട്ടി പോയവരോടും സ്ഥലത്തേക്കുറിച്ച് കൂടുതൽ ചോദിച്ച് മനസ്സിലാക്കുക. എവിടെയൊക്കെ പോകാമെന്നും അവിടെ എങ്ങനെയൊക്കെ സമയം ചിലവഴിക്കാൻ കഴിയുമെന്നും അവരിൽ നിന്നും അറിയാം...മാത്രമല്ല, സ്ഥിരം സ്ഥലങ്ങൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.


 • തിരക്കൊഴിഞ്ഞ ഒരു ദിവസം

  യാത്ര എങ്ങനെ വേണമെന്നു എല്ലാവർക്കും കൂടി ചേർന്ന് തീരുമാനിക്കാം. ബസ് അല്ലെങ്കിൽ ട്രെയിൻ തിരഞ്ഞെടുത്താൽ യാത്ര കൂടുതൽ വ്യത്യസ്തമാക്കാം. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണല്ലോ. മാത്രമല്ല, സ്വന്തം വണ്ടിയെടുത്തോ അല്ലെങ്കിൽ വാടകയ്ക്കെടുത്തോ പോകുന്നതിനേക്കാൾ ചാർജും കുറവായിരിക്കും. ഇനി സ്വന്തം വണ്ടിയെടുത്താണ് യാത്രയെങ്കിലും ഒരു നഷ്ടവുമില്ല. ഇഷ്ടമുള്ളയിടങ്ങളിലെല്ലാം നിർത്തി, ആസ്വദിച്ച്, വിശ്രമിച്ച് യാത്ര ചെയ്യാം എന്നതാണിതിന്റെ പ്രത്യേകത.


 • കുറഞ്ഞ ചിലവിൽ കൂടുതൽ അനുഭവങ്ങൾ

  ഹിൽ സ്റ്റേഷനുകൾ, അമ്യൂസ്മെറ് പാർക്കുകൾ, ബീച്ച് തുടങ്ങിയ ഇടങ്ങളിലേക്കായിരിക്കുമല്ലോ സ്ഥിരം യാത്രകൾ. ഇടയ്ക്ക് അതിൽ നിന്നും മാറി മ്യൂസിയം, വന്യജീവി സങ്കേതങ്ങൾ,അങ്ങനെ അറിവും അനുഭവവും നല്കുന്ന ഇടങ്ങളിലേക്കും പോകാം. കുട്ടികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചകള്‍ അവരെ അതിൽ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല. ചെറിയ ചെറിയ ട്രക്കിങ്ങിൽ അവരെ പങ്കെടുപ്പിക്കുകയുമാവാം.


 • വെറുതേയൊരു ഡ്രൈവ്

  മുന്‍കൂട്ടി പ്ലാൻ ചെയ്യാതെ, എല്ലാവരും ഒരുമിച്ച് വീട്ടിലിരിക്കുന്ന ഒരു ദിവസം സർപ്രൈസായി വെറുതേ ഒരു ഡ്രൈവിന് പോകാം. കുറേദൂരം കുട്ടികൾക്കൊപ്പം അവരുടെ വർത്തമാനങ്ങൾ കേട്ട് പോകാം.
  ഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കും

  ഒരൊറ്റ ദിവസത്തിൽ പോയി വരാം വിസാഗിൽ നിന്നും അരാകിലേക്ക്

  യാത്ര ചെയ്യുവാൻ ഇനി ടിക്ടോക്ക് സഹായിക്കും...പുതിയ കളി ഇങ്ങനെയാണ്

ഒറ്റയ്ക്കോ കൂട്ടുകാരുടെയോ ഒപ്പം പോകുമ്പോൾ യാത്രകൾ ഏറെ സുഖമാണ്. ഒന്നും നോക്കാതെ വെറുതെ ഒരു ബാഗും പാക്ക് ചെയ്തുള്ള യാത്ര... ഇനി യാത്ര കുടുംബത്തിന്‍റെ കൂടെയാണെങ്കിൽ പെട്ടു എന്നു തന്നെ പറയാം...യാത്രയുടെയും രസത്തിന്റെയും കാര്യത്തിൽ കോംപ്രമൈസുകൾ ഒന്നും വേണ്ടെങ്കിലും കുട്ടികളെ ഒപ്പം കൂട്ടുമ്പോൾ ശ്രദ്ധിക്കുവാൻ ഒരായിരം കാര്യങ്ങളുണ്ട്. ചിലവിന്റെ കാര്യം മുതൽ സുരക്ഷിതത്വം വരെ ആലോചിക്കുമ്പോൾ മിക്കവരും ഇത്തരം യാത്രകള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ യാത്രാ ചെലവ് റോക്കറ്റ് പോലെ കുതിക്കുമെന്ന പേടിയിൽ ഇനി കുടുംബത്തെ യാത്രയ്ക്ക് കൂട്ടാതിരിക്കേണ്ട കാര്യമില്ല. ചില ചെറിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വളരെ കുറഞ്ഞ ചിലവിൽ യാത്ര പോയി വരാം...