Back
Home » യാത്ര
കൊല്ലത്തിന്‍റെ ചരിത്ര നഗരമായ ചവറ
Native Planet | 8th Jul, 2019 05:30 PM
 • ചവറ

  ഒരു ചരിത്ര നഗരമാണ് ചവറ. കൊല്ലത്തിന്റെ ഇന്നലകളെ കൃത്യമായി അടയാളപ്പെടുത്തി സൂക്ഷിക്കുന്ന നാട്. വ്യവസായ മേഖലയിലും വിളങ്ങി നിൽക്കുന്ന ഇവിടം

  കൊല്ലത്തിന്റെ ഭംഗി തേടിയെത്തുന്ന സ‍ഞ്ചാരികളുടെ പ്രിയ ഇടമാണ്. കരിമണ്ണിന്റെ നാടായി അറിയപ്പെടുമ്പോഴും അഷ്ടമുടിയുടെ ഭംഗി തന്നെയാണ് ചവറയെ വ്യത്യസ്തമാക്കുന്നത്.

  PC:Fotokannan


 • ശിവപുരം എന്ന ചവറ

  ഒരു കാലത്ത് ശിവപുരം എന്നായിരുന്നുവത്രെ ഇവിടം അറിയപ്പെട്ടിരുന്നത്. പിന്നീട് ചൈനക്കാരുടെയും അവരുടെ വ്യവസായത്തിന്റെയും വരവോടെയാണ് ഇവിടം ചവറ എന്നപേരിൽ അറിയപ്പെട്ടു തുടങ്ങിയത്. അവരുടെ വരവിൻറെ അടയാളങ്ങളായ ചീനച്ചട്ടിയും ചീനവലയും ചീനവലയും ഒക്കെ ഇവിടെ വിവിധ ഭാഗങ്ങളിൽ കാണാം. കരിമണലിന്റെ നാട് കൂടിയാണ് ചവറ.

  PC:Fotokannan


 • കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം

  കൊറ്റൻകുളങ്ങര ക്ഷേത്രമാണ് ചവറയിലേക്ക് വിശ്വാസികളെ ആകർഷിക്കുന്ന ഘടകം. ചമയ വിളക്ക് എന്ന ആഘോഷത്തിന്റെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. പുരുഷന്മാർ സ്ത്രീ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം
  കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന മനോഹരമായ കാഴ്ചയാണ് ചമയ വിളക്കിന്റെയന്ന് ഇവിടെ കാണുവാൻ സാധിക്കുക. കൊല്ലത്തു നിന്നു മാത്രമല്ല, കേരളത്തിന്റെയും തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു പോലും ചമയവിളക്കിന് ആളുകൾ പങ്കെടുക്കാനെത്തുന്നു. അന്നേ ദിവസം പെൺവേഷം കെട്ടുന്നവരെ നാടും നാട്ടുകാരും ഒരു സ്ത്രീയായി അംഗീകരിക്കുന്ന ദിവസം കൂടിയാണിത്. പുരുഷാംഗനമാർ എന്നാണ് പെൺവേഷം കെട്ടുന്നവരെ വിളിക്കുന്നത്.

  PC: Gangadharan Pillai


 • പന്മന

  ചവറയിലെത്തിയാൽ കാണേണ്ട ഇടങ്ങളിലൊന്ന് പന്മനയാണ്. ചട്ടമ്പി സ്വാമികളുടെ സമാധിസ്ഥാനം സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിയുടെ ഭംഗി കൊണ്ട് പ്രസിദ്ധമാണ്. ഒരു വശത്തെ അറബിക്കടലിനും മറു വശത്ത് അഷ്ടമുടിക്കായലിനും ഇടയിൽ കിടക്കുന്ന ഒരു ചെറിയ പച്ചത്തുരുത്താണ് ഇവിടം. ഈ സ്ഥലത്തിനടുത്താണ് പ്രസിദ്ധനായ

  PC:Zacharias D'Cruz


 • കോവിൽത്തോട്ടം തുറമുഖം

  ചവറയിലെ പല കാഴ്ചകളിലൊന്നാണ് കോവിൽത്തോട്ടം തുറമുഖം. ഒരുപാടാളുകൾ വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ ഇവിടെ എത്തിച്ചേരുന്നു. ലൈറ്റ് ഹൗസ്, ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവിടെ തന്നെയാണ് പ്രസിദ്ധമായ ആൻഡ്രൂസ് പള്ളിയും സ്ഥിതി ചെയ്യുന്നത്.

  PC:Arunvrparavur


 • എത്തിച്ചേരാൻ

  കൊല്ലം ജില്ലയിലാണ് ചവറ സ്ഥിതി ചെയ്യുന്നത്. കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.

  തേക്കിൻതടിയിൽ നിർമ്മിച്ച്, ആറ് ആനകളെ നടത്തി ശക്തി തെളിയിച്ച തൂക്കു പാലം

  കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

  ചിന്നക്കട..പേരിൽ ആളൊരല്പം ചെറുതാണെങ്കിലും ഇവിടം പൊളിയാണ്ചവറ...കൊല്ലത്തിന്‍റെ വ്യാവസായിക നഗരം...ഒരു വശത്തെ വശ്യമായ പ്രകൃതി ഭംഗിയും മറുവശത്തെ പാരമ്പര്യ പ്രൗഢിയും ചേരുന്ന നാട്.

ചൈനക്കാർ നിർമ്മിച്ച പണ്ടക ശാലകളുടെ അവശിഷ്ടങ്ങളും ലൈറ്റ് ഹൗസും ബീച്ചും കോവിൽത്തോടും ഒക്കെ ചേർന്ന് അതിശയിപ്പിക്കുന്ന ഒരിടം... അഷ്ടമുടികായലിന്റെ തീരത്തെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ചവറയുടെ വിശേഷങ്ങൾ...