Back
Home » ലയം
തൊടുന്നതു പൊന്നാക്കും, ഈ രാശി
Boldsky | 9th Jul, 2019 10:22 AM
 • ഏരീസ് അഥവാ മേട രാശി

  ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ഡൗണ്‍ ആയി തോന്നുന്ന ദിവസമാണ്. ശൂന്യമായ തോന്നലും മൂഡോഫും എല്ലാമായി. ഇതു കൊണ്ടു തന്നെ സ്പിരിച്വാലിറ്റിയിലേയ്ക്കു തിരിയാനും സാധ്യതയുണ്ട്. ധ്യാനം പോലുള്ള നിങ്ങള്‍ക്കിന്നു പ്രധാനമാകും. അതേ സമയം വസ്തു സംബന്ധമായ ലാഭവും ഫലമാണ്.


 • ടോറസ് അഥവാ ഇടവ രാശി

  ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ചിന്തകളെ മതപരമായ വിശ്വാസങ്ങള്‍ സ്വാധീനിയ്ക്കുന്ന ദിവസമാണ്. മതപരമായ സ്ഥാപനങ്ങളിലേയ്ക്കു യാത്ര പോകാന്‍ സാധ്യതയുള്ള ദിവസമാണ്. കുടുംബത്തേയും ഇതിന് ഒപ്പം കൂട്ടും. തിരക്കേറിയ, ക്ഷീണിപ്പിയ്ക്കുന്ന ദിവസമെങ്കിലും സന്തോഷം നല്‍കുന്നതും ആത്മസംതൃപ്തി നല്‍കുന്നതുമാകും.


 • ജെമിനി അഥവാ മിഥുന രാശി

  ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സന്താന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്ന ദിവസമാണ്. കുട്ടികളെ പഠന കാര്യങ്ങളില്‍ സഹായിക്കും. വൈകീട്ടു കുടുംബവുമായി പുറത്തു പോകാനും പുറത്തൊരു ഡിന്നറിനും സാധ്യതകളുണ്ട്.


 • ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

  ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സംസാരം നിങ്ങളുടെ ചിന്തകളുടെ ബഹിര്‍സ്ഫുരണമാകും. പുതിയ ഡീലുകളെ സംബന്ധിച്ച് ഏറെ ആലോചിച്ചുറപ്പിച്ചു മാത്രമാകും, തീരുമാനമെടുക്കുക. നിങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തില്‍ നിങ്ങള്‍ വിജയിക്കും.


 • ലിയോ അഥവാ ചിങ്ങ രാശി

  ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഭഗവത് ഗീതയിലെ വരികള്‍ ചിന്തിച്ചു പ്രവര്‍ത്തിയ്‌ക്കേണ്ട ദിവസമാണ്. അതായത് ഫലം കാംക്ഷിക്കാതെ പ്രവര്‍ത്തിയ്ക്കുക എന്നത്. ഇന്ന് ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ അല്‍പം അധിക പ്രയത്‌നം എടുക്കുന്നതു ഗുണം നല്‍കും. ക്ഷമയുടെ ഫലം എപ്പോഴും മധുരമുള്ളതാകും. സന്തോഷം എല്ലാവര്‍ക്കും അംഗീകരിയ്ക്കുവാന്‍, സന്തോഷിയ്ക്കുവാന്‍ എളുപ്പമാണ്. എന്നാല്‍ സമ്മര്‍ദം താങ്ങുവാന്‍ അല്‍പം ബുദ്ധിമുട്ടുമാണ്. ഇക്കാര്യം ഓര്‍ക്കുക.


 • വിര്‍ഗോ അഥവാ കന്നി രാശി

  വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കുടംബത്തില്‍ പലതും നടക്കും, ഇതിനെ നേരിടുവാന്‍ തയ്യാറാകുക. സെന്റിമെന്റ്‌സിന്റെയും ഇമോഷനുകളുടേയും കാര്യത്തില്‍ നിങ്ങളുടെ വില നിങ്ങള്‍ കാണിയ്ക്കുക. നിങ്ങളുടെ കുറവുകള്‍ നിങ്ങള്‍ തിരിച്ചറിയുന്ന ദിവസം കൂടിയാണ്.


 • ലിബ്ര അഥവാ തുലാം രാശി

  ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ബുദ്ധിപരമായി പണം ചെലവഴിയ്ക്കാനുള്ള നിങ്ങളുടെ തീരുമാനം നിങ്ങളുടെ കരുതല്‍ ധന സമാഹരണത്തിന് സഹായിക്കും. അതായത് ഭാവിയിലേക്കുളള സമ്പാദ്യത്തിന്റെ കാര്യത്തില്‍. ആവശ്യമില്ലാത്ത കാര്യത്തിനായി നിങ്ങള്‍ പണം ചെലവഴിയ്ക്കില്ല. അടുത്ത തന്നെ ഇത്തരം സമ്പാദ്യം കൊണ്ട് വീടോ വാഹനമോ വാങ്ങാന്‍ സാധിയ്ക്കുകയും ചെയ്യും.


 • സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

  സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പുതിയ ബിസിനസ് സംരംഭത്തിന് ലാഭകരമായ ഒരു ഡീല്‍ നിങ്ങള്‍ ഉറപ്പാക്കും. എന്നാല്‍ ഇത് ഭാവിയിലേയ്ക്കു കൂടി ലാഭമാകുമെങ്കില്‍ മാത്രം ഉറപ്പിയ്ക്കുക. ഓരോ ചുവടും ശ്രദ്ധിച്ചു വയ്ക്കുക. ഇത് ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.


 • സാജിറ്റേറിയസ് അഥവാ ധനു രാശി

  സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ദീര്‍ഘ വീക്ഷണവും ബുദ്ധിയും നിങ്ങളുടെ സഹപ്രവര്‍ത്തരെയും ബോസിനേയും സംതൃപ്തരാക്കുമെന്നു മാത്രമല്ല, പുതിയ വലിയ പ്രൊജക്ടുകളും ക്ലയന്റുകളും ഇതു കാരണം ലഭ്യമാകുകയും ചെയ്യും. നിങ്ങളുടെ ചിട്ടയായ, അച്ചടക്കമുള്ള പ്രകൃതം നിങ്ങളെ ഓഫീസില്‍ ഏറെ വിലപ്പെട്ടൊരു ജോലിക്കാരനാക്കും. ബിസിനസില്‍ നല്ല ലാഭങ്ങളുണ്ടാകും.


 • കാപ്രിക്കോണ്‍ അഥവാ മകര രാശി

  കാപ്രിക്കോണ്‍ അഥവാ മകര രാശി എപ്പോഴും വിശാല ഹൃദയമുള്ളവരാണെങ്കിലും നിങ്ങളുടെ ദയാവായ്പുള്ള പ്രകൃതം കാര്യമായ ഗുണം ഇന്നു ചെയ്യില്ല. നിങ്ങളുടെ ഈ പ്രകൃതം ചൂഷണം ചെയ്യുവാന്‍ ആളുകള്‍ ശ്രമിയ്ക്കും. ഇത് പലപ്പോഴും ഇത്തരം ആളുകളെ സഹായിക്കുന്നതില്‍ നിന്നും നിങ്ങളെ വിലക്കുന്ന ഘടകമാകുകയും ചെയ്യും. എന്നാല്‍ അല്‍പ സമയം കഴിഞ്ഞാല്‍ ദൈവാനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ കാര്യങ്ങള്‍ വന്നു ചേരുകയും ചെയ്യും. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം ഇതു കൊണ്ടു തന്നെ കൂടുതല്‍ ഉറപ്പുള്ളതുമാകും.


 • അക്വേറിയസ് അഥവാ കുംഭ രാശി

  അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് റിസര്‍ച്ച് സംബന്ധമായ കാര്യങ്ങളിലേയ്ക്കു മനസു ചായുന്ന ദിവസമാണ്. സംസാരത്തേക്കാള്‍ പ്രവൃത്തിയിലാണ് കാര്യം. നിങ്ങളുടെ ശ്രമവും നിങ്ങളുടെ വളര്‍ച്ചയുമെല്ലാം നിങ്ങളുടെ സ്വഭാവത്തെ തന്നെ വെളിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിയ്ക്കാന്‍ എന്തു ചെയ്യാനും നിങ്ങള്‍ തയ്യാറാകും. ഇത് പങ്കാളിയ്ക്കു തിരിച്ചറിയാന്‍ സാധിയ്ക്കുകയും ചെയ്യും.


 • പീസസ് അഥവാ മീന രാശി

  പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ബുദ്ധിമുട്ടേറിയ പ്രൊജക്ട് കൈകാര്യം ചെയ്യുന്ന ടീമിന്റെ ഭാഗമായി മാറാന്‍ നിങ്ങള്‍ക്ക് താല്‍പര്യവും സന്തോഷവും തോന്നും. ഇതില്‍ നിങ്ങളുടെ റോളും പ്രസക്തിയുള്ളതാകും. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിയ്ക്കും. തൊടുന്നതെല്ലാം പൊന്നാകുന്ന ദിവസം കൂടിയാണ് ഇന്ന്. ഇതു പ്രയോജനപ്പെടുത്താന്‍ ശ്രമിയ്ക്കുക.
രാവും പകലും പോലെയാണ് ജീവിതത്തിലെ ഓരോ ദിവസങ്ങളും. നല്ലതുണ്ടാകും, മോശമുണ്ടാകും. പ്രതീക്ഷിച്ചതും അപ്രതീക്ഷിതമായതുമെല്ലാം സംഭവിയ്ക്കുകയും ചെയ്യും. ചിലതെല്ലാം നമുക്കു നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്ന കാര്യങ്ങളെങ്കിലും ചിലത് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാത്ത കാര്യങ്ങളുമാകും.

ജീവിതത്തിന്റെ ഇത്തരം ഗതി മാറ്റങ്ങളില്‍ നാമറിയാതെ തന്നെ പ്രപഞ്ച ശക്തികളും തങ്ങളുടേതായ പങ്കു വഹിയ്ക്കുന്നുണ്ട്. സോഡിയാക് സൈന്‍ അഥവാ രാശി ഇതിലൊന്നാണ്. രാശിയും ഇതിനെ സ്വാധീനിയ്ക്കുന്ന ഗ്രഹങ്ങളുമെല്ലാം നമ്മുടെ ഓരോ ദിവസത്തേയും സ്വാധീനിയ്ക്കുന്ന ഒന്നു തന്നെയാണ്.

ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 9 ചൊവ്വാഴ്ചയിലെ നിങ്ങളുടെ രാശി ഫലം എങ്ങനെ എന്നറിയൂ, ഇത് നിങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമോ എന്നും അറിയൂ.