Back
Home » ബോളിവുഡ്
ശ്രീദേവിയുടെ മരണകാരണം അപകടമല്ല! കൊലപാതകമാവാനാണ് സാധ്യതയെന്ന് വെളിപ്പെടുത്തല്‍!
Oneindia | 9th Jul, 2019 11:09 AM
 • പുതിയ വെളിപ്പെടുത്തല്‍

  ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് താന്‍ ഡോക്ടര്‍ ഉമാദത്തനുമായി സംസാരിച്ചിരുന്നുവെന്നും അതൊരു അപകട മരണമല്ല മറിച്ച് കൊലപാതകമാവാനാണ് സാധ്യതയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അടക്കാനാവാത്ത ആകാംക്ഷയായിരുന്നു തനിക്ക്. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മരിക്കൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള അഭിപ്രായം നേരത്തെയും ഉയര്‍ന്നുവന്നിരുന്നു. ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


 • ശ്രീദേവിയുടെ വിയോഗം

  2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബോണി കപൂറിന്റെ അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ശ്രീദേവി ദുബായിലേക്ക് പോയത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാല്‍ ജാന്‍വി കപൂര്‍ ദുബായിലേക്ക് പോയിരുന്നില്ല. ജോണി കപൂറും ഖുഷിയും വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ മുംബൈയിലേക്ക് തിരിച്ചെത്തിയിരുന്നു. ഷോപ്പിംഗ് നടത്തുന്നതിനും സഹോദരിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായി ദുബായില്‍ തുടരുകയായിരുന്നു ശ്രീദേവി. അതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്.


 • സിനിമാലോകവും ആരാധകരും ഞെട്ടി

  ബോളിവുഡിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ ശ്രീദേവിയുടെ വിയോഗത്തില്‍ ആരാധകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയിരുന്നു. തങ്ങളുടെ പ്രിയതാരം ഇനിയില്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ചിത്രീകരണം നിര്‍ത്തിവെച്ചാണ് താരങ്ങള്‍ ശ്രീദേവിയെ കാണാനും ബോണി കപൂറിനേയും കുടുംബത്തേയും ആശ്വസിപ്പിക്കുന്നതിനുമായി എത്തിയത്. താരത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചത്. സ്വഭാവിക മരണമാണെന്ന് കാണിച്ചാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.


 • മകളുടെ സിനിമാപ്രവേശം

  ശ്രീദേവിക്ക് പിന്നാലെയായി മകളായ ജാന്‍വി കപൂറും സിനിമയില്‍ അരങ്ങേറിയിരുന്നു. ധടക്കുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാല്‍ താരപുത്രി ദുബായിലേക്ക് പോയിരുന്നില്ല. മകള്‍ക്കായി പ്രത്യേക ഷോപ്പിംഗ് നടത്താനുള്ള തീരുമാനത്തിലായിരുന്നു ശ്രീദേവി. തനിക്ക് പിന്നാലെ അരങ്ങേറുന്ന മകളുടെ ആദ്യ സിനിമ കാണുകയെന്ന മോഹം ബാക്കിവെച്ചാണ് ശ്രീദേവി യാത്രയായത്. മക്കളുടെ കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു താരം. അപ്രതീക്ഷിതമായ വിയോഗത്തില്‍ ജാന്‍വിയും ഖുഷിയും ഞെട്ടിയിരുന്നു. ഇവരെ ആശ്വസിപ്പിക്കാനായാണ് എല്ലാവരും ബുദ്ധിമുട്ടിയത്.
ബോളിവുഡിന്‍റെ എവര്‍ഗ്രീന്‍ താരറാണിയായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാപ്രവര്‍ത്തകരയെും ഒരുപോലെ വേദനിപ്പിച്ചിരുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. ബോണി കപൂറിന്റെ അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരം ദുബായിലേക്ക് പോയത്. ബാത്ത്ടബ്ബിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. താരത്തിന്റെ മരണം കൊലപാതകമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ആരാധകര്‍ക്ക് ഇന്നും വിശ്വസിക്കാനായിട്ടില്ല താരത്തിന്റെ വിയോഗം.

അപകട മരണമാണെന്നും കൊലപാതകമാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ പ്രതിസ്ഥാനത്ത് ബോണി കപൂറിന്റെ പേരായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ താരത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയുമായിരുന്നു. താരത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയുമായിരുന്നു. ഈ മരണം ഇപ്പോള്‍ വീണ്ടും താരത്തിന്റെ വിയോഗം ചര്‍ച്ചയാവുകയാണ്. നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനും തന്റെ സുഹൃത്തുമായ ഡോക്ടര്‍ ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ജയില്‍ ഡിജിപിയായ ഋഷിരാജ് സിംഗ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളകൗമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.