Back
Home » തമിഴ് മലയാളം
തിരിഞ്ഞു നോക്കുമ്പോൾ ഒട്ടും പശ്ചാതാപമില്ല!! ഈ ഘട്ടവുമായി ഇപ്പോൾ പ്രണയത്തിൽ...
Oneindia | 9th Jul, 2019 12:14 PM
 • ഈ ഘട്ടവുമായി പ്രണയത്തിൽ

  സിനിമ ലോകവുമായി ഒരിക്കലും അകലെയല്ല. കോസ്റ്റ്യൂം ഡിസൈനിംഗ്, എഴുത്ത് എന്നിങ്ങനെ ഈ മേഖലയിൽ ചുറ്റിപ്പറ്റി നിൽക്കുകയാണ്. നല്ല ചിത്രങ്ങൾ ലഭിച്ചാൽ താൻ ഒരിക്കൽ പോലും നോ എന്ന് പറയില്ല. മാറ്റമുണ്ടാകുന്ന സിനിമയുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നു. മകളെ വിട്ട് സിനിമ ഷൂട്ടിങ്ങിന് പോണമെങ്കിൽ എന്തെങ്കിലും പ്രത്യേകത ആ ചിത്രത്തിനു വേണംയ കൂടാതെ ജീവിതത്തിലെ ഈ ഘട്ടവുമായി ഞാൻ പ്രണയത്തിലാണ്.


 • പശ്ചാത്താപം തോന്നുന്നില്ല

  തിരിഞ്ഞു നോക്കുമ്പോൾ ഒരു തരത്തിലുളള പശ്ചാത്താപവും തോന്നുന്നില്ല, അതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. തിരക്കഥ കേൾക്കാൻ ഞാൻ സന്നദ്ധയാണ്. ഒരു റോളിൽ എമ്മെ എന്താണ് ആകർഷിക്കുന്നത് എന്നതിന്റെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരഞ്ഞെടുപ്പ്. ഈ സമീപകാലത്ത് ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട വേഷം പറയാൻ ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോൾ വ്യത്യസ്ത സിനിമകൾ നിർമ്മിക്കപ്പെടുന്നുണ്ട്. എനിക്കെന്താണ് ചെയ്യാനുളളതെന്ന് അറിയുന്നത് വളരെ സന്തോഷകരമാണെന്നും അവർ കൂട്ടിച്ചേർത്തു.


 • ഉത്തരവാദിത്വമുളള ജോലി

  ധാരാളം ജോലിയും ഉത്തരവാദിത്വവും ഉള്ളതു കൊണ്ട് അഭിനയിക്കാനുളള സൗകര്യം നോക്കിയാണ് പ്രൊജക്ടുകൾ സ്വീകരിക്കുന്നത്. ടിവി ഷൂട്ടിങ്. പലചരത്ത് ഷോപ്പിങ്, വായന, മൃഗങ്ങളെ പരിചരിക്കൽ, ലൈഫ് എഗെയിൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി ഒരുപാട് ജോലിയും ഉത്തരവാദിത്വങ്ങളുമുണ്ട്. ക്യാൻസർ അതിജീവികൾക്ക് കഴിയാവുന്ന രീതിയിലുളള സഹായം എത്തിക്കലാണ് ളൈഫ് എഗെയിൻ ഫൗണ്ടേഷൻ നടത്തി വരുന്നത്. അതിനിടയിൽ എത്തുന്ന സിനിമകൾ ഒന്നും എന്നെ ആകർഷിക്കുന്നില്ല.


 • ഡബ്യൂസിസി തമിഴകത്തും

  ഡബ്യൂസിസി ഒരു മികച്ച സംരംഭമാണ്. ഇത്തരത്തിലുളള ഒരു സംഘടന തമിഴകത്തും ഉണ്ടാകേണ്ട സമയമായി കഴിഞ്ഞെന്ന് ഗൗതമി കൂട്ടിച്ചേർത്തു, എല്ലായിടത്തും നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ തന്റെ കരിയറിൽ അത്തരത്തിലുള്ള സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒന്നാമത് സിനിമ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. അതിനായി ആരുടെ അടുത്തും ചാൻസിനു വേണ്ടി പോയിട്ടില്ല. താൻ പ്രവർത്തിച്ചിട്ടുളളത് മികച്ച സംവിധായകർക്കൊപ്പവും താരങ്ങൾക്കൊപ്പവുമാണ്.
മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകവും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഗൗതമി. 90 കളിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി തിളങ്ങിയ ഗൗതമി പിന്നീട് തമഴിൽ സജീവമാകുകയായിരുന്നു . ൺന്നാൽ ഇപ്പോൾ കുറച്ചു നാളുകളായി സിനിമയിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഭിഗ് സ്ക്രീനൽ അപ്രത്യക്ഷയാണെങ്കിലും ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമാണ് താരം. ഇപ്പോഴിത സിനിമ വിട്ടുളള തന്റെ പുതിയ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്യമതത്തിൽപ്പെട്ട ആളെ വിവാഹം ചെയ്തു!! വീട്ടിൽ നിന്ന് പുറത്താക്കി, സിനിമ വീട്ടുകാരെ തിരികെ തന്നു, കക്ഷി അമ്മിണിപ്പിള്ളയിലെ നായികയുടെ യഥാർഥ ജീവിതം...

സിനിമ തനിക്ക് മിസ് ചെയ്യാറുണ്ടെന്ന് നടി ഗൗതമി. മിനിസ്ത്രീനിൽ സജീവമാകുമ്പോഴും നല്ല കഥാപാത്രങ്ങളും സിനിമകളും തനിക്ക് മിസ് ചെയ്യുന്നുവെന്ന് താരം വെളിപ്പെടുത്തുകയാണ്. എന്നാൽ പേരിനു വേണ്ടി സിനിമ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. ഒരു ടെലിവിഷൻ അവതാരിക എന്ന പേരിൽ ആളുകളുമായി സംസാരിക്കുന്നതിൽ ഞാൻ സന്തോഷവതിയാണെന്നും അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.

വികൃതിയുമായി സൗബിനും സുരാജും മുഖാമുഖം എത്തുമ്പോൾ!! ഫസ്റ്റ് ലുക്ക് പോസ്റ്റർ....