Back
Home » യാത്ര
ഒൻപതിന്റെ ഗുണിതങ്ങളിൽ നിർമ്മിച്ച ഭാഗ്യ നഗരം
Native Planet | 9th Jul, 2019 12:25 PM
 • എന്തുകൊണ്ട് ഒരു പൈതൃക നഗരം

  ജൂൺ 30 ന് ആരംഭിച്ച് ജൂലൈ 10 ന് അവസാനിക്കുന്ന യുനസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ അസർബൈജാനിൽ നടന്ന യോഗത്തിലാണ് ജയ്പൂരിനെ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കുന്നത്.
  ഒട്ടേറെ കടമ്പകൾ കടന്നു കിട്ടിയാൽ മാത്രമേ ഒരു ലോക പൈതൃക കേന്ദ്രമെന്ന പദവിയിലേക്ക് എത്താൻ സാധിക്കു. ഇവിടുത്തെ സംസ്കാരവും പാരമ്പര്യവും വാസ്തുവിദ്യയും ഒക്കെതന്നെയാണ് ഈ നാടിനെ ഈ പദവിയിലേക്ക് കൊണ്ടുവന്നത്. പുാതന ഹിന്ദു വാസ്തുവിദ്യയിൽ തുടങ്ങി മുഗൾ പാശ്ചാത്യ വാസ്തുവിദ്യയും സംസ്കാരവും ഈ നാടിന്‍റെ പ്രത്യേകതയാണ്.


 • 38-ാം പൈതൃക സ്ഥാനം

  പട്ടികയിൽ ജയ്പൂരും കൂടി ഉൾപ്പെട്ടതോടെ ഇന്ത്യയിലെ ആകെ ലോക പൈതൃക സ്മാരകങ്ങളുടെ എണ്ണം 38 ആയി. 38 എണ്ണത്തിൽ 30 ഉം സാംസ്കാരിക നിർമ്മിതകളും ഏഴെണ്ണം പ്രകൃതി ദത്ത ഇടങ്ങളും ബാക്കി ഒന്ന് മിക്സഡ് സൈറ്റുമാണ്. അഹമ്മദാബാദാണ് പൈതൃക നഗരമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇന്ത്യൻ നഗരം.


 • ഇന്ത്യയിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്ന്

  നിലവിൽ രാജസ്ഥാനിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ മികച്ച നഗരങ്ങളിലൊന്നാണ് ജയ്പൂർ. ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ വരുന്നതോടെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ കൈവരിക്കുവാൻ ഈ നാടിന് സാധിക്കും. കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും മാത്രമല്ല ഇവിടെയുള്ളത്. പാരമ്പര്യത്തെയും സംസ്കാരത്തെയും ഒക്കെ പ്രിയപ്പെട്ടതാക്കുന്ന ഒട്ടേറെ കാര്യങ്ങളും ഇവിടെ കാണാൻ കഴിയും.


 • ഇന്ത്യയുടെ പിങ്ക് സിറ്റി

  ഇന്ത്യയുടെ പിങ്ക് സിറ്റി എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ഇത് വാസ്തു ശാസ്ത്ര പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനെന്ന് പറയുന്നത് തന്നെ പലര്‍ക്കും ജയ്പൂരാണ്. അത്രയാണ് ഈ നഗരത്തിന്റെ സവിശേഷതകള്‍. ഭൂമിശാസ്ത്രപരമായി പാതിമരുഭൂമിയുടെ സ്വഭാവമുള്ള സ്ഥലത്താണ് ജയ്പൂരിന്റെ കിടപ്പ്. അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമനാണ് ഇന്ത്യയുടെ വിനോദസഞ്ചാരഭൂപടത്തില്‍ അഭിമാനമായി നിലകൊള്ളുന്ന ഈ നഗരം പടുത്തുയര്‍ത്തിയത്. കോട്ടകള്‍, കൊട്ടാരക്കെട്ടുകള്‍, ഹവേലികള്‍ എന്നിങ്ങനെ ലോകത്തെമ്പാടുമുള്ള ജനങ്ങളെ ആകര്‍ഷിയ്ക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടിവിടെ. കൂടാതെ സംസ്‌കാരങ്ങളെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പഠിയ്ക്കാനാഗ്രഹിയ്ക്കുന്നവര്‍ക്കാണെങ്കില്‍ എത്ര പഠിച്ചാലും വീണ്ടും വീണ്ടും ബാക്കിയാകുന്ന അറിവുകളും. അംബര്‍ കോട്ട, നഹര്‍ഗഡ് കോട്ട, ഹവ മഹല്‍, ശീഷ് മഹല്‍, ഗണേഷ് പോള്‍, ജല്‍ മഹല്‍ എന്നിവയാണ് ജയ്പൂരിലെ ചില പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍.

  PC:Diego Delso


 • ഒൻപതിൻറെ ഗുണിതങ്ങളിൽ നിർമ്മിച്ച നഗരം

  ബംഗാളില്‍ നിന്നുള്ള വിദ്യാധര്‍ ഭട്ടാചാര്യയെന്നയാളായിരുന്നു ജയ്പൂര്‍ നഗരത്തിന്റെ ശില്‍പി. ഹിന്ദു വാസ്തുവിദ്യാരീതിയില്‍ ഉയര്‍ന്ന വിസ്മയങ്ങളാണ് ജയ്പൂരിന്റെ പ്രത്യേകത. പീഠപാദയെന്നു പറയുന്ന എട്ട് ഭാഗമുള്ള മണ്ഡലശൈലിയിലാണ് ഹിന്ദു വാസ്തുവിസ്മയങ്ങള്‍ തീര്‍ത്തിരിക്കുന്നത്. രാജാ സവായ് ജയ് സിങ് രണ്ടാമന്‍ ജ്യോതിശാസ്ത്രത്തില്‍ വളരെ ജ്ഞാനമുള്ള ആളായിരുന്നുവത്രേ. ഒന്‍പത് എന്ന സംഖ്യയുടെ ഗുണിതങ്ങളുപയോഗിച്ചാണ് അദ്ദേഹം ജയ്പൂര്‍ നഗരം രൂപകല്‍പ്പന ചെയ്യിച്ചത്. ഒന്‍പത് എന്ന സംഖ്യ ഒന്‍പത് ഗ്രഹങ്ങളുടെ സൂചകമാണ്.


 • എത്തിച്ചേരാൻ

  ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും എളുപ്പത്തിൽ ഇവിടെ എത്താം. സന്‍ഗാനെര്‍ വിമാനത്താവളമാണ് ജയ്പൂരിലെ വിമാനത്താവളം. ജയ്പൂരിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജയ്പൂർ ജംങ്ഷനാണ്. എല്ലാ നഗരങ്ങളിൽ നിന്നും ഇവിടേക്ക് ബലുകൾ ലഭ്യമാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍വരെയുള്ള സമയമാണ് ജയ്പൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

  ഒരൊറ്റ ദിവസത്തിൽ പോയി വരാം വിസാഗിൽ നിന്നും അരാകിലേക്ക്

  60 അടി താഴ്ചയില്‍ സിംഹാസനം സൂക്ഷിച്ചിരിക്കുന്ന കോട്ട...അതിനു താഴെ!!
ഓരോ നാടും കാണാൻ ഓരോ കാരണങ്ങളുണ്ട് ഓരോരുത്തർക്കും....ദൈവത്തിന്റെ സ്വന്തം നാട് കാണാനായി സഞ്ചാരികൾ കേരളത്തിലെത്തുമ്പോൾ ഇവിടുന്ന് ആളുകൾ സഞ്ചരിക്കുന്നത് കാണാക്കാഴ്ചകൾ തേടിയാണ്. കർണ്ണാടകയും രാജസ്ഥാനും ഒക്കെ കടന്ന് ഹിമാചലും ജമ്മു കാശ്മീരും ഒക്കെ തേടുന്നത് ഈ കാഴ്ചകളിലെ വ്യത്യാസം തന്നെയാണ്. അങ്ങനെ യാത്ര പോകുമ്പോൾ തീർച്ചയായും നിറങ്ങളുടെ നഗരമായ ജയ്പൂരും കാണാം. എന്നാലിതാ ജയ്പൂർ സന്ദർശിക്കുവാൻ പുതിയൊരു കാരണം കൂടി. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ കഴിഞ്ഞ ദിവസമാണ് ഈ നഗരം ഇടം നേടിയത്. ജയ്പൂരിന്റെ വിശേഷങ്ങളാവട്ടെ ഇനി...